രാജകുമാരിക്ക് പിറന്നാള്‍ ആശംസകളുമായി ഉപ്പൂപ്പയും ബാപ്പയും; ആരാധകരുടെ ശ്രദ്ധ നേടി പിറന്നാള്‍ കേക്കും

വീട്ടിലെ രാജകുമാരി കുഞ്ഞുമറിയത്തിന്റെ പിറന്നാള്‍ ആഘോഷമാക്കിയിരിക്കുകയാണ് മമ്മൂട്ടിയും ദുല്‍ഖറും. “”എന്റെ രാജകുമാരിക്ക് ഇന്ന് നാലാം പിറന്നാള്‍”” എന്ന് കുറിച്ച് മറിയത്തിന്റെ ചിത്രം പങ്കുവെച്ചാണ് മമ്മൂട്ടിയുടെ ആശംസ. പിന്നാലെ മകളോടൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് ദുല്‍ഖറും ആശംസകളുമായി എത്തി.

കുഞ്ഞുമറിയത്തിന് ദുല്‍ഖറും അമാലും ഒരുക്കിയ കേക്കാണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ കവരുന്നത്. പിങ്കും ആകാശനീല കളറും ചേര്‍ന്ന ഭംഗിയുള്ള കേക്ക് പ്രേക്ഷകരുടെ ശ്രദ്ധ ആകര്‍ഷിച്ചിരിക്കുകയാണ്. ഇന്നലെയായിരുന്നു മറിയത്തിന്റെ നാലാം ജന്മദിനം. മറിയത്തിനൊപ്പം ഇല്ലാത്തപ്പോള്‍ മകളുടെ ചിത്രങ്ങള്‍ നോക്കി ഇരിക്കലാണ് പതിവ് എന്നെല്ലാം പറഞ്ഞ കുറിപ്പാണ് ദുല്‍ഖര്‍ പങ്കുവെച്ചത്.

“”ഈ ചിത്രങ്ങള്‍ നമുക്ക് വാര്‍ഷിക ചിത്രങ്ങളാക്കി മാറ്റണം. മറി, എന്താ നിനക്ക് തോന്നുന്നത്? ഞാന്‍ അകലെ ആയിരിക്കുമ്പോള്‍ എല്ലാം നീ ജനിച്ചപ്പോള്‍ മുതലുള്ള ഓരോ ഫോട്ടോയും നോക്കുക എന്നതാണ്. നിന്റെ അടുത്ത് നിന്ന് മാറി നില്‍ക്കുമ്പോള്‍ സങ്കടം മറികടക്കാനുള്ള ഒരു പോംവഴി അതാണ്. എപ്പോഴും എന്റെ ഹൃദയത്തില്‍ പ്രത്യേക സ്ഥാനമുണ്ട്. ലോക്ക്ഡൗണില്‍ നീ ആഘോഷിക്കുന്ന രണ്ടാമത്തെ പിറന്നാളാണ് ഇത്.””

“”നിനക്കൊപ്പം ഇപ്പോള്‍ സുഹൃത്തുക്കള്‍ ആരുമില്ല. എന്നിട്ടും നീ നല്ല സന്തോഷവതിയായി ഇരിക്കുന്നു. എപ്പോഴും ഇതുപോലെ സന്തോഷത്തോടെയും പുഞ്ചിരിയോടെയും ഇരിക്കാന്‍ അള്ളാഹു അനുഗ്രഹിക്കട്ടെ. ഞങ്ങളുടെ കുടുംബത്തിന് ഇതില്‍ കൂടുതലൊന്നും ആവശ്യപ്പെടാനില്ല. കാരണം നീയാണ് ഞങ്ങളുടെ സന്തോഷവും അനുഗ്രഹവും, അതുപോലെ ഞങ്ങളുടെ പുഞ്ചിരിയും എല്ലാം നീയാണ്”” എന്നാണ് ദുല്‍ഖറിന്റെ വാക്കുകള്‍.

Latest Stories

'കുറ്റം ചെയ്തവർ മാത്രമേ ഇപ്പോൾ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ, ആസൂത്രണം ചെയ്തവർ പുറത്ത് പകൽവെളിച്ചത്തിലുണ്ട് എന്നത് ഭയപ്പെടുത്തുന്ന യാഥാർഥ്യമാണ്'; നടിയെ ആക്രമിച്ച കേസിൽ മഞ്ജു വാര്യർ

'വിധിയിൽ അത്ഭുതമില്ല, കോടതിയിലുണ്ടായിരുന്ന വിശ്വാസം നേരത്തെ തന്നെ നഷ്ടപ്പെട്ടിരുന്നു'; നടിയെ ആക്രമിച്ച കേസിൽ അതിജീവിത

'ജനങ്ങൾ ബിജെപിയിൽ അസംതൃപ്തർ, ജനങ്ങൾക്ക് മന്ത്രിമാരിലും മന്ത്രിസഭയിലും വിശ്വാസം നഷ്ടപ്പെട്ടു'; കോൺഗ്രസ്‌ ഭരണഘടനയെ സംരക്ഷിക്കുമെന്ന് പ്രിയങ്ക ഗാന്ധി

'തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പിണറായിസത്തിനേറ്റ തിരിച്ചടി, പിണറായിയിൽ നിന്ന് ജനം പ്രതീക്ഷിച്ചത് മതേതര നിലപാട്'; പിവി അൻവർ

കെഎസ്ആർടിസി ബസ് വഴിയരികിൽ നിർത്തി ഡ്രൈവർ ജീവനൊടുക്കി; സംഭവം തൃശൂരിൽ

'ചെളിയിൽ വിരിയുന്ന രാഷ്ട്രീയം, കേരള പ്രാദേശികതല തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം'; മിനി മോഹൻ

'ഒരിഞ്ച് പിന്നോട്ടില്ല'; തിരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനങ്ങളിൽ പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ

'വിസി നിയമന അധികാരം ചാൻസലർക്ക്, വിസിയെ കോടതി തീരുമാനിക്കാം എന്നത് ശരിയല്ല'; സുപ്രീം കോടതി ഉത്തരവിനെതിരെ ഗവർണർ

'ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വിശ്വാസയോഗ്യമല്ല'; നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ