'നിങ്ങള്‍ സമര്‍ത്ഥനായ പൊലീസുകാരനാണെങ്കില്‍....'; ദുല്‍ഖര്‍ കുറ്റവാളിയോ പൊലീസോ, 'സല്യൂട്ട്' ട്രെയ്ലര്‍

ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ‘സല്യൂട്ടി’ന്റെ ട്രെയ്ലര്‍ പുറത്തുവിട്ടു. ദുല്‍ഖര്‍ തന്നെയാണ് ട്രെയ്ലര്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചത്. ഒരു കൊലപാതക കേസും അതിന്റെ അന്വേഷണവുമാണ് സല്യൂട്ട് എന്നാണ് ട്രെയ്ലര്‍ നല്‍കുന്ന സൂചന. അന്വേഷണ ഉദ്യോഗസ്ഥനായാണ് ദുല്‍ഖര്‍ എത്തുന്നത്. സോണി ലിവിലൂടെ ചിത്രം പ്രദര്‍ശനത്തിനെത്തും.

ദുല്‍ഖര്‍ സല്‍മാന്‍ പൊലീസ് വേഷത്തില്‍ എത്തുന്ന ആദ്യ ചിത്രമാണിത്. അരവിന്ദ് കരുണാകരന്‍ എന്നാണ് ചിത്രത്തില്‍ ദുല്‍ഖറിന്റെ കഥാപാത്രത്തിന്റെ പേര്.റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബോളിവുഡ് താരം ഡയാന പെന്റിയാണ് നായിക.

മനോജ് കെ ജയന്‍, ലക്ഷ്മി ഗോപാല സ്വാമി, സാനിയ ഈയപ്പന്‍, ബിനു പപ്പു, അലന്‍സിയര്‍, വിജയകുമാര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ബോബി സഞ്ജയ്യാണ് നിര്‍വ്വഹിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ പ്രൊഡക്ഷന്‍ ഹൗസായ വേഫറെര്‍ ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്. അസ്ലം പുരയില്‍ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ ശ്രീഖര്‍ പ്രസാദാണ്. സന്തോഷ് നാരായണനാണ് സംഗീത സംവിധാനം.

Latest Stories

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്