'ഇത് ചിലപ്പോള്‍ എന്നെ കുഴപ്പത്തിലാക്കിയേക്കും', കാറുകളെ കുറിച്ച് വെളിപ്പെടുത്താന്‍ തയ്യാറാകാതെ ദുല്‍ഖര്‍

നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ വാഹനപ്രേമം പ്രസിദ്ധമാണ്. ഒട്ടേറെ ആഡംബര വാഹനങ്ങളാണ് ദുല്‍ഖറിന് സ്വന്തമായിട്ടുള്ളത്. എന്നാല്‍ തന്റെ കാറുകളുടെ എണ്ണം എവിടെയും വെളിപ്പെടുത്താനാകില്ലെന്നാണ് ദുല്‍ഖര്‍ പറയുന്നത്.

ടോപ് ഗിയര്‍ ഇന്ത്യയുടെ അഭിമുഖത്തില്‍ എത്ര കാറുകളുണ്ട് എന്ന ചോദ്യത്തിനായിരുന്നു ദുല്‍ഖറിന്റെ മറുപടി. ഇത് വെളിപ്പെടുത്തുന്നത് ചിലപ്പോള്‍ തന്നെ കുഴപ്പത്തിലാക്കിയേക്കാം എന്നും ദുല്‍ഖര്‍ പറഞ്ഞു. ടോപ് ഗിയര്‍ ഇന്ത്യയുടെ കവര്‍ ചിത്രമായി അടുത്തിടെ ദുല്‍ഖര്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

ദുല്‍ഖര്‍ നായകനാകുന്ന ചിത്രം ‘കിംഗ് ഓഫ് കൊത്ത’യാണ് ഇനി റിലീസ് ചെയ്യാനുള്ളത്. മലയാളത്തിന്റെ ഹിറ്റ് മേക്കര്‍ ജോഷിയുടെ മകന്‍ അഭിലാഷ് ജോഷിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രഖ്യാപനം തൊട്ടേ ചര്‍ച്ചയില്‍ നിറഞ്ഞുനിന്ന ‘കിംഗ് ഓഫ് കൊത്ത’യുടെ അപ്‌ഡേറ്റുകള്‍ക്ക് വലിയ സ്വീകാര്യത ലഭിക്കാറുണ്ട്. ‘പൊറിഞ്ചു മറിയം ജോസി’ന്റെ തിരക്കഥാകൃത്ത് അഭിലാഷ് എന്‍ ചന്ദ്രനാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത്.

ആര്‍ ബല്‍കി സംവിധാനം ചെയ്ത ‘ഛുപ്: റിവെഞ്ച് ഓഫ് ദ് ആര്‍ട്ടിസ്റ്റ്’ എന്ന ബോളിവുഡ് ചിത്രമാണ് ദുല്‍ഖറിന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. ആര്‍ ബല്‍കിയുടെ തന്നെ രചനയില്‍ എത്തിയ ചിത്രമാണ് ഇത്. വിശാല്‍ സിന്‍ഹ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന് സംഗീതം പകരുന്നത് അമിത് ത്രിവേദിയാണ്.

എഡിറ്റിംഗ് നയന്‍ എച്ച് കെ ഭദ്ര. സംവിധായകനൊപ്പം രാജ സെന്‍, റിഷി വിര്‍മാനി എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത്. പ്രൊഡക്ഷന്‍ ഡിസൈനര്‍ സന്ദീപ് ഷറദ് റവാഡെ, സൗണ്ട് ഡിസൈനിംഗ് ദേബഷിഷ് മിശ്ര, വരികള്‍ സ്വാനന്ദ് കിര്‍കിറെ, വസ്ത്രാലങ്കാരം അയ്ഷ മര്‍ച്ചന്റ്, സംഘട്ടനം വിക്രം ദഹിയ. ഗൗരി ഷിന്‍ഡെ, ആര്‍ ബല്‍കി, രാകേഷ് ജുന്‍ജുന്‍വാല എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.

Latest Stories

IND VS ENG: 'താൻ നിൽക്കുന്നത് അവന്മാരെ സഹായിക്കാനാണോ'; കളിക്കളത്തിൽ അമ്പയറോട് കയർത്ത് ഗിൽ; സംഭവം ഇങ്ങനെ

IND VS ENG: വീണ്ടും ചരിത്ര നേട്ടം സ്വന്തമാക്കി ജസ്പ്രീത് ബുംറ; തിരുത്തിയത് ആ ഇതിഹാസത്തിന്റെ റെക്കോഡ്

ശശി തരൂരിനെതിരെ അച്ചടക്കനടപടി വേണ്ട; അവഗണിക്കാന്‍ തീരുമാനിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്

IND vs ENG: ഇംഗ്ലണ്ടിൽ താൻ ബോളെറിയാൻ ശരിക്കും ഭയപ്പെടുന്ന ഇന്ത്യൻ ബാറ്റർ ആരാണെന്ന് വെളിപ്പെടുത്തി മിച്ചൽ സ്റ്റാർക്ക്

ഏകാത്മ മാനവവാദവും ഏക മുതലാളി സേവയും: ബിജെപിയുടെ രാഷ്ട്രീയ തത്വശാസ്ത്രവും പ്രയോഗ നീതിയും-2

'ഭർതൃപിതാവ് അപമര്യാദയായിപെരുമാറിയെന്ന് പറഞ്ഞു, അച്ഛന് കൂടി വേണ്ടിയാണ് കല്യാണം കഴിച്ചതെന്നായിരുന്നു മറുപടി'; ഷാർജയിൽ ജീവനൊടുക്കിയ കൊല്ലം സ്വദേശി വിപഞ്ചികയുടെ ആത്മഹത്യാ കുറിപ്പ്

IND vs ENG: ലോർഡ്‌സ് ടെസ്റ്റിൽ അമ്പയറുമായി വാക്കേറ്റത്തിലേർപ്പെട്ട് ​ഗില്ലും സിറാജും

പാക് നടി മരിച്ചത് 9 മാസം മുൻപ്, മൃതദേഹം ജീർണിച്ച നിലയിലായിരുന്നുവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്, കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് പൊലീസ്

'മുൻ ഡിജിപി ശ്രീലേഖ ഉൾപ്പെടെ പത്ത് വൈസ് പ്രസിഡന്റുമാർ, വി മുരളീധരൻ പക്ഷത്തെ വെട്ടി'; പുതിയ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ച് ബിജെപി

'കേരള സര്‍വകലാശാല രജിസ്ട്രാര്‍ ചുമതല ഏറ്റെടുക്കാൻ താല്പര്യമില്ല, പദവിയിൽ നിന്നും ഒഴിവാക്കണം'; വി സിക്ക് കത്തയച്ച് മിനി കാപ്പന്‍