ദുല്‍ഖറിന്റെ നിര്‍മ്മാണ കമ്പനിയുടെ ലോഗോയില്‍ ആര്, ദുല്‍ഖറോ മമ്മൂട്ടിയോ; തര്‍ക്കിച്ച് ആരാധകര്‍

മലയാളികളുടെ പ്രിയപ്പെട്ട യുവനടന്‍ ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മാതാവാകുന്നുവെന്ന വാര്‍ത്ത മാസങ്ങള്‍ക്ക് മുമ്പേ എത്തിയിരുന്നു. . ഇതിനകം മൂന്ന് സിനിമകളാണ് ദുല്‍ഖറിന്റെ പ്രൊഡക്ഷന്‍ കമ്പനി അനൗണ്‍സ് ചെയ്തത്. ഇപ്പോഴിതാ “വേഫെയറര്‍ ഫിലിംസ്” എന്ന സ്വന്തം നിര്‍മ്മാണക്കമ്പനിയുടെ ലോഗോ പുറത്തിറക്കിയിരിക്കുകയാണ് ദുല്‍ഖര്‍.

അച്ഛന്റെ കൈ പിടിച്ച് നടക്കുന്ന കുട്ടിയാണ് ലോഗോയില്‍. ഏറെ പ്രാധാന്യമുള്ള ഒരാള്‍ക്കുള്ള കടപ്പാട് ആ ലോഗോയില്‍ ഉണ്ടെന്ന് ഫെയ്സ്ബുക്കില്‍ ദുല്‍ഖര്‍ കുറിച്ചു. ലോഗോയിലുള്ളത് മമ്മൂട്ടിയുടെ കൈപിടിച്ച് നടക്കുന്ന “കുട്ടി” ദുല്‍ഖറാണെന്നാണ് ഏറെപേരും കരുതിയതെന്ന് ഫെയ്സ്ബുക്കിലെ കമന്റ് ബോക്സ് സൂചിപ്പിക്കുന്നു. എന്നാല്‍ യഥാര്‍ഥത്തില്‍ ലോഗോയിലുള്ളത് ദുല്‍ഖറും മകള്‍ മറിയവുമാണ്. ഇന്‍സ്റ്റഗ്രാമില്‍ ലോഗോ ഷെയര്‍ ചെയ്തപ്പോള്‍ “ഗോട്ട് മേരി ഇന്‍ ദി ലോഗോ” എന്നൊരു ഹാഷ്ടാഗും ദുല്‍ഖര്‍ ചേര്‍ത്തിട്ടുണ്ട്.

“വേഫെയറര്‍ എന്നാല്‍ ഒരു പര്യവേക്ഷകനാണ്. അജ്ഞാതമായ ഇടങ്ങളിലേക്ക് നടന്നെത്തുന്നയാള്‍. നിര്‍മ്മിക്കുന്ന, പങ്കാളിത്തമുള്ള സിനിമകളില്‍ അതിന് കഴിയുമെന്നാണ് എന്റെ പ്രതീക്ഷ.” പുതിയ നിര്‍മ്മാണ കമ്പനിയെ കുറിച്ച് ദുല്‍ഖര്‍ പറയുന്നു.

ഷംസു സൈബ സംവിധാനം ചെയ്യുന്ന ചിത്രം, ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത് ദുല്‍ഖര്‍ നായകനാവുന്ന “കുറുപ്പ്”, സുരേഷ് ഗോപി, ശോഭന, കല്യാണി പ്രിയദര്‍ശന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന ചിത്രം എന്നിവയാണ് വേഫെയറര്‍ ഫിലിംസ് ഇതുവരെ അനൗണ്‍സ് ചെയ്ത പ്രോജക്ടുകള്‍.

Latest Stories

കാണുന്ന ഓരോരുത്തരും അമ്പരന്നു പോവുന്ന ഷോട്ടായിരുന്നു അത്, അവിടെ റീടേക്കിന് ഒരു സാധ്യതയുമില്ല: സിബി മലയിൽ

സംഗീത് ശിവന്‍ അന്തരിച്ചു

ജീവിതത്തിലെ തടസങ്ങള്‍ നീക്കാന്‍ 'മറികൊത്തല്‍' വഴിപാട്; കണ്ണൂരില്‍ ക്ഷേത്രദര്‍ശനം നടത്തി മോഹന്‍ലാല്‍

എന്തുകൊണ്ട് സഞ്ജുവിന്റെ വിക്കറ്റ് അമിതമായി ആഘോഷിച്ചു, വിമർശകർക്ക് മറുപടിയുമായി ഡൽഹി ക്യാപിറ്റൽസ് ഉടമ; പറയുന്നത് ഇങ്ങനെ

ഫ്രീ ഫിഷ് ഡെലിവറി ഫ്രം ആകാശം! ആലിപ്പഴം വീഴുന്നത് പോലെ മീനുകൾ; വൈറലായി വീഡിയോ

നടി ഷാലിന്‍ സോയ പ്രണയത്തില്‍; കാമുകന്‍ പ്രമുഖ തമിഴ് യൂട്യൂബര്‍

എസ്എസ്എല്‍സി പരീക്ഷ ഫലം പ്രഖ്യാപിച്ചു; വിജയ ശതമാനം 99.69

'യദുവിനെ പിന്തുണച്ച് ജാതിപരമായി അധിക്ഷേപിച്ചു'; അഡ്വ ജയശങ്കറിനെതിരെ പരാതിയുമായി എംഎല്‍എ; ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്ത് പൊലീസ്

എവിടെയും എപ്പോഴും കരുതലിന്റെ കരങ്ങൾ; ഇന്ന് ലോക റെഡ് ക്രോസ് ദിനം...

റൊണാൾഡോയുടെയും മെസിയുടെയും കൂടെ ഒരേ ടീമിൽ കളിച്ചിട്ടുണ്ട്, അവന്മാരെക്കാൾ കേമൻ ആയിട്ടുള്ള താരം വേറെ ഉണ്ട്; ബ്രസീലിയൻ ഇതിഹാസത്തിന്റെ നോട്ടത്തിൽ ഗോട്ട് അയാൾ