'ക്രിഞ്ച് റീലുകള്‍ ചേര്‍ത്ത് വച്ച ഒരു പടം', മമിതയുടെ പ്രൊപ്പോസ് വീണ്ടും ചര്‍ച്ചകളില്‍; രൂക്ഷമായി പ്രതികരിച്ച് സംവിധായകന്‍

പ്രദീപ് രംഗനാഥന്‍ ചിത്രം ‘ഡ്യൂഡ്’ റിലീസ് ചെയ്ത അന്നേ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. നായികയായ മമിത ബൈജുവിന്റെ പ്രൊപ്പോസല്‍ സീന്‍ ആയിരുന്നു വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയത്. ചിത്രം ഒടിടിയില്‍ എത്തിയപ്പോഴും വിമര്‍ശനങ്ങള്‍ക്ക് കുറവൊന്നുമില്ല. ഒരു പ്രേക്ഷകന്റെ വിമര്‍ശനത്തിന് മര്യാദയില്ലാതെ പ്രതികരിച്ച ചിത്രത്തിന്റെ സംവിധായകന്‍ കീര്‍ത്തിശ്വരന്റെ മറുപടിയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

സിനിമയില്‍ പ്രദീപ് രംഗനാഥനെ മമിത ട്രെയ്‌നില്‍ വെച്ച് മുട്ടുകുത്തി പ്രൊപ്പോസ് ചെയുമ്പോള്‍ ‘എന്താടി ബിറ്റ് പടത്തിലെ പോലെ ഇരിക്കുന്നെ’ എന്ന് ചോദിക്കുന്ന സംഭാഷണം നേരത്തെയും പ്രശ്‌നമായിരുന്നു. ഇങ്ങനൊരു സംഭാഷണം നോര്‍മലൈസ് ചെയ്തുകൊണ്ടാണ് ഒരു പ്രേക്ഷക പ്രതികരിച്ചത്.

”നിങ്ങളുടെ ഇന്റര്‍വ്യൂവിന്റെ ചില ഭാഗങ്ങള്‍ കണ്ടിരുന്നു. അതില്‍ നിങ്ങള്‍ സിനിമയില്‍ നായികയായ മമിത ബൈജു പ്രൊപോസ് ചെയ്യുന്ന സീനില്‍ ‘എന്നടി ബിറ്റ് പടം പോസില ഇറുക്കാ’ എന്ന് പറയുന്ന സീനിനെ നോര്‍മലൈസ് ചെയ്യുന്നത് കണ്ടു. ഇത്തരത്തിലുള്ള കാര്യങ്ങള്‍ ദയവ് ചെയ്ത് നോര്‍മലൈസ് ചെയ്യരുത്.”

”നിങ്ങള്‍ പറയുന്നത് പോലെ അത് സാധാരണയായി സുഹൃത്തുകള്‍ക്ക് ഒപ്പം ഇരിക്കുമ്പോള്‍ തമാശയായി പറയുന്ന ഒന്നല്ല. നല്ല സുഹൃത്തുക്കള്‍ അങ്ങനെ പറയുകയുമില്ല. ഒരു സംവിധായകന്‍ എന്ന നിലയില്‍ നിങ്ങളിതിനെ ന്യായീകരിക്കുന്നത് നാണക്കേടാണ്. നിങ്ങളുടെ ഈ സിനിമ ഒന്നിനും കൊള്ളില്ല. സീനുകള്‍ തമ്മില്‍ യാതൊരു ബന്ധവും തോന്നുന്നില്ല.”

”ചില ക്രിഞ്ച് റീലുകള്‍ ചേര്‍ത്ത് വെച്ച ഒരു പടം എടുത്തത് പോലെയാണ് തോന്നുന്നത്. ഇനിയെങ്കിലും കുറച്ച് നല്ല സിനിമകള്‍ നിര്‍മ്മിക്കാന്‍ ശ്രമിക്കൂ” എന്നായിരുന്നു സംവിധായകനെ വിമര്‍ശിച്ചു കൊണ്ടുള്ള പ്രേക്ഷകയുടെ സന്ദേശം. ”എന്റെ ചാറ്റ്‌ബോക്‌സില്‍ വന്ന് ഓരോന്ന് പറയാതെ വേറെ എന്തെങ്കിലും ചെയ്യൂ…” എന്നാണ് ഇതിന് കീര്‍ത്തിശ്വരന്‍ നല്‍കിയ മറുപടി.

അതേസമയം, വിമര്‍ശനങ്ങള്‍ എത്തിയെങ്കിലും സിനിമ 100 കോടി ക്ലബ്ബില്‍ കയറിയിരുന്നു. മമിതയുടെ ആദ്യ നൂറ് കോടി നേടുന്ന തമിഴ് ചിത്രമാണ് ഡ്യൂഡ്. മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ നവീന്‍ യെര്‍നേനി, വൈ രവിശങ്കര്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചത്. നേഹ ഷെട്ടി, ഹൃദു ഹരൂണ്‍, സത്യ, രോഹിണി, ദ്രാവിഡ് സെല്‍വം, ഐശ്വര്യ ശര്‍മ്മ, ഗരുഡ റാം എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

Latest Stories

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി

'രാഹുലിന്റെ രാജി കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നത്, ബ്രാഞ്ച് മെമ്പർ പോലുമല്ലാത്ത മുകേഷിനെ എങ്ങനെ പുറത്താക്കും... മുകേഷ് അന്നും ഇന്നും പാർട്ടി അംഗമല്ല'; എംവി ഗോവിന്ദൻ

'മുകേഷിന്റെ കാര്യം എടുക്കുക, ഇന്നും അയാൾ സിപിഎം നേതാവായ എംഎൽഎ...മധുരം വിളമ്പുന്ന ഡിവൈഎഫ്ഐക്കാരാ...ഉളുപ്പുണ്ടോ'; ഫേസ്ബുക്ക് പോസ്റ്റുമായി അബിൻ വർക്കി

'വ്യക്തിപരമായ സൗഹൃദത്തെ ഞാൻ രാഷ്ട്രീയത്തിൽ കൊണ്ടുവന്നതല്ല, പിന്തുണച്ചത് രാഷ്ട്രീയമായി മാത്രം'; പുറത്താക്കൽ നടപടി കൂട്ടായി ആലോചിച്ചെടുത്തതെന്ന് ഷാഫി പറമ്പിൽ

'കാട്ടരുവിക്കരികിലിരുന്ന് അട്ട കടിച്ച മുറിവിൽ അമർത്തി ചൊറിഞ്ഞയാൾ ഉരുവിട്ടുകൊണ്ടേയിരുന്നു...എന്റെ ഹിക്ക ഇതറിഞ്ഞാലുണ്ടല്ലോ'; പരിഹസിച്ച് പിഎം ആർഷോ

'എംഎല്‍എ സ്ഥാനത്ത് തുടരുന്ന കാര്യം തീരുമാനിക്കേണ്ടത് രാഹുല്‍, പാർട്ടിയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കുക എന്നതാണ് പ്രാഥമികമായ കാര്യം'; കെസി വേണുഗോപാല്‍

ഗുരുതരസ്വഭാവമുള്ള പരാതികള്‍, എഐസിസി കടുപ്പിച്ചു; കോടതി വിശദമായി വാദം കേട്ട് മുന്‍കൂര്‍ ജാമ്യം നല്‍കില്ലെന്ന് വിധിച്ചു; പിന്നാലെ പടിക്ക് പുറത്താക്കി കോണ്‍ഗ്രസ്; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ Who Cares ന് ഉത്തരം കിട്ടിതുടങ്ങി

'ബലാത്സംഗ കേസിലെ പ്രതിയെ പാലക്കാട്‌ മണ്ഡലം ഇനിയും ചുമക്കണോ?'; രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി കോൺഗ്രസ് ചോദിച്ച് വാങ്ങിക്കണമെന്ന് മന്ത്രി വി ശിവൻകുട്ടി

'രാഹുലിനെ പുറത്താക്കിയ തീരുമാനം കേവലം ഒരു നടപടി മാത്രമല്ല, പ്രസ്ഥാനം ഉയർത്തിപ്പിടിക്കുന്ന സ്ത്രീപക്ഷ നിലപാടിന്റെ ഉറച്ച പ്രഖ്യാപനമാണ്'; കോൺഗ്രസിനൊപ്പം നിൽക്കുന്നതിൽ അഭിമാനമുണ്ടെന്ന് സന്ദീപ് വാര്യർ