ഇത് മലയാള സിനിമാ ചരിത്രത്തിലാദ്യം ! കിംഗ് ഓഫ് കൊത്തയുടെ പ്രമോഷൻ ന്യൂയോർക്കിലെ ടൈം സ്‌ക്വയറിൽ

മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായി ഒരു ചിത്രത്തിന്റെ പ്രൊമോഷൻ ന്യൂയോർക്കിലെ ടൈംസ് സ്‌ക്വയറിൽ. ഓണത്തിന് തിയേറ്ററുകൾ ഇളക്കി മറിക്കാനെത്തുന്ന ദുൽഖർ സൽമാൻ നായകനായെത്തുന്ന കിംഗ് ഓഫ് കൊത്തയുടെ പ്രൊമോഷൻ ആണ് ടൈംസ് സ്‌ക്വയറിൽ എത്തിയത്.

മലയാള സിനിമാ ചരിത്രത്തിലാദ്യമായാണ് ടൈംസ് സ്‌ക്വയറിൽ ഒരു ചിത്രത്തിന്റെ പ്രൊമോഷൻ നടക്കുന്നത്. മലയാള സിനിമയിൽ ഇതുവരെ കണ്ടിട്ടില്ലാത്ത വ്യത്യസ്തമായ പ്രൊമോഷൻ പരിപാടികളാണ് കിംഗ് ഓഫ് കൊത്തയുടെ ഭാഗമായി നടക്കുന്നത്. അഭിലാഷ് ജോഷി സംവിധാനം നിർവഹിച്ച ചിത്രത്തിന് ഗംഭീര പ്രീ ബുക്കിങ് ആണ് ലഭിക്കുന്നത് എന്നാണ് റിപ്പോർട്ട്.

ലോകവ്യാപകമായി ഓഗസ്റ്റ് 24ന് ചിത്രം തിയേറ്ററിൽ എത്തും. അഭിലാഷ് ജോഷി സംവിധാനം നിർവ്വഹിച്ച ചിത്രം പാൻ ഇന്ത്യൻ ലെവലിൽ ആണ് റിലീസിനൊരുങ്ങുന്നത്. ബിഗ് ബജറ്റിൽ ഒരുക്കുന്ന ചിത്രം 400ൽ അധികം സ്‌ക്രീനുകളിൽ കേരളത്തിൽ റിലീസാകും. ദുൽഖറിന്റെ കരിയറിലെ തന്നെ വെല്ലുവിളി നിറഞ്ഞ ചിത്രമാണ് കിംഗ് ഓഫ് കൊത്ത. സീ സ്റ്റുഡിയോസും ദുൽഖറിന്റെ വേഫറെർ ഫിലിംസും ചേർന്നാണ് നിർമ്മാണം.

ദുൽഖറിനോടൊപ്പം ഐശ്വര്യാ ലക്ഷ്മി, ഷബീർ കല്ലറക്കൽ, പ്രസന്ന, ചെമ്പൻ വിനോദ്, ഷമ്മി തിലകൻ, ഗോകുൽ സുരേഷ്, വടചെന്നൈ ശരൺ, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രൻ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിലുള്ളത്.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം