ഡോൺ പാലത്തറയുടെ ഏറ്റവും പുതിയ ചിത്രം 'ഫാമിലി' തിയേറ്ററുകളിലേക്ക്; ട്രെയ്​ലർ ലോഞ്ച് ചെയ്ത് അനുരാഗ് കശ്യപ്

വ്യത്യസ്തമായ പ്രമേയങ്ങളും അവതരണവും കൊണ്ട് സമകാലിക മലയാള സ്വതന്ത്ര സംവിധായകരിൽ ഏറ്റവും ശ്രദ്ധേയനായ സംവിധായകനാണ് ഡോൺ പാലത്തറ. പൂർണമായും ബ്ലാക്ക് ആന്റ് വൈറ്റിൽ ചിത്രീകരിച്ച 1956 മധ്യ തിരുവിതാംകൂർ എന്ന ചിത്രവും സിംഗിൾ ഷോട്ടിൽ ചിത്രീകരിച്ച സന്തോഷത്തിന്റെ ഒന്നാം രഹസ്യം എന്ന സിനിമയും ഡോൺ പാലത്തറ എന്ന ഫിലിം മേക്കറുടെ പ്രതിഭ വിളിച്ചോതുന്ന രണ്ട് സൃഷ്ടികളാണ്. ശവം, വിത്ത്, എവരിത്തിങ് ഈസ് സിനിമ എന്നീ ചിത്രങ്ങളും നിരവധി നിരൂപക പ്രശംസകൾ ഏറ്റുവാങ്ങിയ ചിത്രങ്ങളാണ്.

ന്യൂട്ടൺ സിനിമാസിന്റെ ബാനറിൽ വിനയ് ഫോർട്ടിനെ കേന്ദ്ര കഥാപാത്രമാക്കി ഡോൺ പാലത്തറ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ‘ഫാമിലി’. റോട്ടർഡാം ഫിലിം ഫെസ്റ്റിവലിൽ വേൾഡ് പ്രീമിയർ നടത്തിയ ഫാമിലി കേരള രാജ്യാന്തര ഫിലിം ഫെസ്റ്റിവലിൽ അടക്കം നിരവധി ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ചിരുന്നു.

ഇപ്പോഴിതാ ചിത്രത്തിന്റെ കേരളത്തിലെ റിലീസ് തിയ്യതിക്കൊപ്പം ട്രെയിലർ കൂടി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. സംവിധായകൻ അനുരാഗ് കശ്യപ് ആണ് കൊച്ചിയിൽ വെച്ച് ചിത്രത്തിന്റെ ടെയിലർ ലോഞ്ച് ചെയ്തിരിക്കുന്നത്. നിൽജ കെ ബേബി, ദിവ്യ പ്രഭ, മാത്യു തോമസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.

ഡോൺ പാലത്തറയും ഷെറിൻ കാതറിനും തിരക്കഥ രചിച്ചിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നതും ഡോൺ തന്നെയാണ്. ഫെബ്രുവരി 23 നാണ് ചിത്രത്തിന്റെ തിയേറ്റർ റിലീസ്. ചലച്ചിത്രമേളകളിൽ മികച്ച നിരൂപക പ്രശംസകൾ നേടിയ ചിത്രം തിയേറ്റർ റിലീസ് കൂടിയാവുമ്പോൾ ഫിലിം ഫെസ്റ്റിവലിൽ കാണാൻ സാധിക്കാതെ പോയ സിനിമയെ ഗൌരവകരമായി കാണുന്ന പ്രേക്ഷകരിലേക്കും ചിത്രമെത്തുമെന്ന പ്രതീക്ഷയുണ്ട്.

Latest Stories

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ