ഐ എഫ് എഫ് കെ 2023: ഡോൺ പാലത്തറയുടെ 'ഫാമിലി' ഉൾപ്പെടെ നാല് ഇന്ത്യൻ ചിത്രങ്ങൾ അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ

ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരളയുടെ അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ ഡോൺ പാലത്തറ സംവിധാനം ചെയ്ത ‘ഫാമിലി’ ഉൾപ്പെടെ നാല് ഇന്ത്യൻ ചിത്രങ്ങൾ മാറ്റുരയ്ക്കും. കനു ഭേൽ സംവിധാനം ചെയ്ത ഹിന്ദി ചിത്രം ‘ആഗ്ര’യും പട്ടികയിൽ ഉണ്ട്. കാൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച പ്രശംസകൾ നേടിയ ചിത്രമാണ് ആഗ്ര.

ഡോൺ പാലത്തറയുടെ ഫാമിലി എന്ന സിനിമയിലെ രംഗം

ലുബ്ധക് ചാറ്റർജി സംവിധാനം ചെയ്ത ‘വിസ്‌പേഴ്സ് ഓഫ് ഫയർ ആൻഡ് വാട്ടർ’,ഫാസിൽ റസാഖിന്റെ മലയാള ചിത്രം ‘തടവ്’ എന്നിവയാണ് അന്താരാഷ്ട്ര മത്സരവിഭാഗത്തിലെ മറ്റ് ഇന്ത്യൻ ചിത്രങ്ങൾ.

Agra (2023 film) - Wikipedia

ഡീഗോ ഡെൽ റിയോ സംവിധാനം ചെയ്ത സ്പാനിഷ് ചിത്രം ‘ഓൾ ദി സൈലെൻസ്’, ലില അവിലസ് സംവിധാനം ചെയ്ത ‘ടോട്ടം’ എന്നീ സ്പാനിഷ് ചലച്ചിത്രങ്ങളും എഡ്ഗാർഡോ ഡീലെക്ക്, ഡാനിയൽ കസബെ എന്നിവർ ചേർന്നൊരുക്കിയ അർജൻ്റീനിയൻ ചിത്രം സതേൺ സ്റ്റോം, പേർഷ്യൻ ചിത്രം അക്കില്ലസ്, അസർബൈജാൻ ചിത്രം സെർമോൺ ടു ദി ബേഡ്‌സ്, ഉസ്‌ബെക്കിസ്ഥാൻ ചിത്രം സൺഡേ, പോർച്ചുഗീസ് ചിത്രം പവർ ആലി, പ്രിസൺ ഇൻ ദി ആൻഡീസ്‌, കസാഖിസ്ഥാൻ ചിത്രം ദി സ്നോ സ്റ്റോം എന്നീ ചിത്രങ്ങളുമാണ് അന്തരാഷ്ട്ര മത്സര വിഭാഗത്തിലെ മറ്റ് ചിത്രങ്ങൾ.

Thadavu (The Sentence) (2023) - IMDb

ജിയോ ബേബി സംവിധാനം ചെയ്ത് മമ്മൂട്ടിയും ജ്യോതികയും ഒന്നിക്കുന്ന ‘കാതൽ’ മലയാളം സിനിമ ടുഡേ എന്ന വിഭാഗത്തിൽ പ്രദർശിപ്പിക്കും. എന്നെന്നും, ഫൈവ് ഫസ്റ്റ് ഡേറ്റ്സ്,നീലമുടി, ആപ്പിൾ ചെടികൾ, ബി 32 മുതൽ 44 വരെ, ഷെഹർ സാദേ, ആട്ടം, ദായം, ഓ ബേബി, ആനന്ദ് മോണാലിസയും കത്ത്, വലസൈ പറവകൾ എന്നിവയാണ് മലയാളം സിനിമ ടുഡേ എന്ന വിഭാഗത്തിൽ ഉൾപ്പെടുന്ന മറ്റു സിനിമകൾ.

ഡിസംബര്‍ 8 മുതല്‍ പതിനഞ്ച് വരെ തിരുവനന്തപുരത്ത് വെച്ചാണ് ഇരുപതിയെട്ടാമത് ഐ. എഫ്. എഫ്. കെ അരങ്ങേറുന്നത്.

Latest Stories

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി