'കുറുവാ കാവിലെ തിരുതേയിക്ക്'; ജോജു-പൃഥ്വിരാജ് ചിത്രം സ്റ്റാറിലെ ടൈറ്റില്‍ ഗാനം ട്രെന്‍ഡിംഗ് ആവുന്നു

ജോജു ജോര്‍ജ്, പൃഥ്വിരാജ്, ഷീലു എബ്രഹാം എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഡോമിന്‍ ഡി സില്‍വ സംവിധാനം ചെയ്യുന്ന ചിത്രമാണ് “സ്റ്റാര്‍”. ചിത്രത്തിലെ “കുറുവാ കാവിലെ” എന്ന ടൈറ്റില്‍ ഗാനം പുറത്ത്. ബി.കെ ഹരിനാരായണന്റെ വരികള്‍ക്ക് എം. ജയചന്ദ്രന്‍ സംഗീതം ഒരുക്കി സിതാര കൃഷ്ണകുമാര്‍ ആണ് ഗാനം ആലപിച്ചിരിക്കുന്നത്.

അബാം മൂവിസിന്റെ ബാനറില്‍ എബ്രഹാം മാത്യു നിര്‍മ്മിക്കുന്ന സ്റ്റാര്‍ “ബെസ്റ്റ് ഓഫ് മിത്ത്സ്” എന്ന ടാഗ്‌ലൈനോടെയാണ് എത്തുന്നത്. എക്സ്റ്റന്‍ഡഡ് കാമിയോ റോളിലാണ് ചിത്രത്തില്‍ പൃഥ്വിരാജ് എത്തുന്നത്. നായക നിരയിലെ ജോജു-പൃഥ്വിരാജ് കോംമ്പോ തന്നെയാണ് ചിത്രത്തിന്റെ ഹൈലേറ്റ്. റോയ് എന്ന ഗൃഹനാഥനായി ജോജു വേഷമിടുമ്പോള്‍, ഡെറിക് എന്ന ഡോക്ടറുടെ വേഷത്തിലാണ് പൃഥ്വിരാജ് എത്തുന്നത്.

ആര്‍ദ്ര എന്ന നായിക കഥാപാത്രമായാണ് ഷീലു എബ്രഹാം വേഷമിടുന്നത്. റോയിയും ആര്‍ദ്രയും മക്കളുമടങ്ങുന്ന കുടുംബത്തില്‍ ഒരു പ്രത്യേക സാഹചര്യത്തില്‍ ഉടലെടുക്കുന്ന പ്രശ്നങ്ങളും, അതിലേക്ക് കടന്നു വരുന്ന ഡോ.ഡെറിക്കും തുടര്‍ന്ന് പ്രശ്നങ്ങള്‍ക്കുള്ള കാരണം കണ്ടെത്തുന്നതും പരിഹാരമാവുന്നതുമാണ് സിനിമയുടെ ഇതിവൃത്തം.

സൈക്കോളജിക്കല്‍ മിസ്റ്ററി ത്രില്ലര്‍ ഒരുങ്ങുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് സുവിന്‍ എസ് സോമശേഖരന്‍ ആണ്. സാനിയ ബാബു, ശ്രീലക്ഷ്മി, തന്‍മയ് മിഥുന്‍, ജാഫര്‍ ഇടുക്കി, സബിത, ഷൈനി രാജന്‍, രാജേഷ് പുനലൂര്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. ബാദുഷ-പ്രൊജക്ട് ഡിസൈനര്‍, തരുണ്‍ ഭാസ്‌കരന്‍-ഛായാഗ്രഹണം, ലാല്‍ കൃഷ്ണന്‍-ചിത്രസംയോജനം, വില്യം ഫ്രാന്‍സിസ്-പശ്ചാത്തല സംഗീതം, കമര്‍ എടക്കര-കലാസംവിധാനം, പി.ആര്‍.ഒ-പി.ശിവപ്രസാദ്.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍