'തങ്കലാനില്‍ എനിക്ക് ഡയലോഗുകളില്ല..'; ആശയക്കുഴപ്പം നിറച്ച് വിക്രത്തിന്റെ വാക്കുകള്‍, വിശദീകരണവുമായി മാനേജര്‍

പ്രഖ്യാപനം മുതല്‍ തന്നെ ചര്‍ച്ചകളില്‍ നിറഞ്ഞതാണ് ‘തങ്കലാന്‍’ ചിത്രത്തിലെ വിക്രത്തിന്റെ ലുക്ക്. ചിത്രത്തിന്റെ ടീസര്‍ സിനിമാപ്രേമികളെ ഒന്നടങ്കം അമ്പരിപ്പിച്ചിരുന്നു. ടീസറില്‍ ഡയലോഗുകള്‍ ഒന്നുമില്ലാതെയാണ് വിക്രം പ്രത്യക്ഷപ്പെട്ടത്. അതിനിടെ സിനിമയില്‍ തനിക്ക് ഡയലോഗുകളൊന്നുമില്ലെന്ന വിക്രത്തിന്റെ വെളിപ്പെടുത്തലും ആശയക്കുഴപ്പത്തിന് ഇടയാക്കി.

ഹൈദരാബാദില്‍ നടന്ന ടീസര്‍ ലോഞ്ച് ചടങ്ങിനിടെ മാധ്യമങ്ങളോട് സംസാരിക്കവെയാണ് തങ്കലാനില്‍ തന്റെ കഥാപാത്രത്തിനു ഡയലോഗുകളൊന്നുമില്ലെന്ന് വിക്രം പറഞ്ഞത്. ഇതോടെ ആരാധകര്‍ക്കിടയില്‍ സിനിമയെ കുറിച്ച് മറ്റു പല ചര്‍ച്ചകളും ഉയരുന്നുണ്ട്.

തങ്കലാന്‍ അവാര്‍ഡ് സിനിമ പോലെ ആകുമെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. ഈ ആശയക്കുഴപ്പത്തിനോട് പ്രതികരിച്ചിരിക്കുകയാണ് വിക്രത്തിന്റെ മാനേജര്‍. ”തങ്കാലനില്‍ ചിയാന്‍ സാറിന് ഡയലോഗ് ഇല്ല എന്നതിനെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന ആശയക്കുഴപ്പം ശ്രദ്ധയില്‍ പെട്ടിരുന്നു. അതിന് വ്യക്തത വരുത്തുന്നു..”

”തങ്കാലാനില്‍ ലൈവ് സിങ്ക് സൗണ്ട് ആണ് നല്‍കിയിരിക്കുന്നത്. സിനിമയില്‍ തീര്‍ച്ചയായും വിക്രം സാറിന് ഡയലോഗുകള്‍ ഉണ്ട്. ഒരു റിപ്പോര്‍ട്ടര്‍ വിക്രം സാറിനോട് സിനിമയില്‍ ഡയലോഗുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ടീസറി’ല്‍ തനിക്ക് ഡയലോഗില്ല എന്ന് വിക്രം സര്‍ തമാശ രൂപേണ പറഞ്ഞതാണ്” എന്നാണ് വിക്രത്തിന്റെ മാനേജരായ സൂര്യനാരായണന്‍ വ്യക്തമാക്കിയിരിക്കുന്നത്.

അതേസമയം, കെജിഎഫ് പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ഈ ചിത്രം പാ.രഞ്ജിത്താണ് സംവിധാനം ചെയ്യുന്നത്. മാളവിക മോഹനനും പാര്‍വതി തിരുവോത്താണ് നായികമാര്‍. പശുപതിയും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. അടുത്ത വര്‍ഷം ജനുവരി 26ന് ആണ് ചിത്രം റിലീസിനൊരുങ്ങുന്നത്.

Latest Stories

ആളൂര്‍ സ്‌റ്റേഷനിലെ സിപിഒയെ കാണാതായതായി പരാതി; ചാലക്കുടി പൊലീസ് അന്വേഷണം ആരംഭിച്ചു

ഇരുവശത്ത് നിന്നും വെള്ളം കാറിലേക്ക് ഇരച്ചുകയറി, അന്ന് ഞാൻ എട്ട് മാസം ഗർഭിണിയായിരുന്നു: ബീന ആന്റണി

വാക്ക് പറഞ്ഞാല്‍ വാക്കായിരിക്കണം, വാങ്ങുന്ന കാശിന് പണിയെടുക്കണം, ഇല്ലെങ്കില്‍ തിരിച്ച് തരണം; ഇ.സി.ബിയ്ക്കും താരങ്ങള്‍ക്കുമെതിരെ നടപടിയെടുക്കണമെന്ന് ഗവാസ്‌കര്‍

പത്തനംതിട്ടയില്‍ പക്ഷിപ്പനി; അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കി

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴ; യെല്ലോ അലേർട്ടുകൾ പ്രഖ്യാപിച്ചു

വിമര്‍ശനങ്ങള്‍ കടുത്തതോടെ ഇന്ത്യക്കാരുടെ ആരോഗ്യത്തിലും കരുതല്‍; ചേരുവകളില്‍ മാറ്റം വരുത്തുമെന്ന് ലെയ്‌സ് നിര്‍മ്മാതാക്കള്‍

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ചിത്രം ആനന്ദ് ഏകർഷിയുടെ 'ആട്ടം'; വിജയരാഘവൻ മികച്ച നടൻ

സൗജന്യ വൈദ്യുതി, ചൈനയിൽ നിന്ന് ഭൂമി തിരിച്ചുപിടിക്കൽ അടക്കം 10 വാഗ്ദാനങ്ങള്‍; ഇത് 'കെജ്‌രിവാളിന്റെ ഗ്യാരണ്ടി'

ഐപിഎല്‍ 2024: കെകെആര്‍ താരത്തിനെതിരെ കര്‍ശന നടപടിയുമായി ബിസിസിഐ

ദിലീഷ് പോത്തന്റെ ആ വിളി വന്നില്ലായിരുന്നെങ്കില്‍ ഞാന്‍ വിദേശത്ത് പോകുമായിരുന്നു: രാജേഷ് മാധവൻ