തെലുങ്ക് 'ലൂസിഫര്‍' എത്തുക ഒറിജിനലില്‍ നിന്ന് വ്യത്യാസങ്ങളില്ലാതെ; സംവിധായകനെ തീരുമാനിച്ചു, ചിത്രീകരണം അടുത്ത വര്‍ഷം

സൂപ്പര്‍ ഹിറ്റ് ചിത്രം “ലൂസിഫറി”ന്റെ തെലുങ്ക് റീമേക്കിനെ കുറിച്ചുള്ള പുതിയ റിപ്പോര്‍ട്ടുകളാണ് വാര്‍ത്തകളില്‍ വീണ്ടും ഇടംനേടുന്നത്. സംവിധായകന്‍ സുജീത്ത് ഈ സിനിമ സംവിധാനം ചെയ്യും എന്നാണ് ആദ്യമെത്തിയ റിപ്പോര്‍ട്ടുകള്‍. പിന്നാലെ സുജീത്തിനെ മാറ്റിയതായും വാര്‍ത്തകള്‍ എത്തി. സംവിധായകന്‍ വി.വി വിനായക് ആണ് ലൂസിഫര്‍ ഒരുക്കുന്നത് എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

ടാഗോര്‍, ഖൈദി നം. വണ്‍ എന്നീ സിനിമകള്‍ക്ക് ശേഷം വിനായകും ചിരഞ്ജീവിയും ഒന്നിക്കുന്ന മൂന്നാമത്തെ സിനിമ കൂടിയാണിത്. ലൂസിഫര്‍ ഒറിജിനലില്‍ നിന്ന് വ്യത്യാസങ്ങളൊന്നും വരുത്താതെയാണ് റീമേക്ക് ഒരുക്കുന്നത്. ബംഗ്ലൂരുവിലെത്തി ചിരഞ്ജീവിയെ കണ്ട ശേഷം സംവിധായകന്‍ ഈ പ്രൊജക്ട് ആവേശത്തോടെ ഏറ്റെടുക്കുകയായിരുന്നു എന്നും ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തത്. ചിരഞ്ജീവി 152-ാമത്തെ ചിത്രം “ആചാര്യ”യുടെ ചിത്രീകരണം പൂര്‍ത്തിയാക്കി അടുത്ത വര്‍ഷം ഫെബ്രുവരിയോടെ ലൂസിഫര്‍ റീമേക്ക് ഷൂട്ടിംഗ് ആരംഭിക്കും.

ആദി, ബണ്ണി, ബദ്രിനാഥ് തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് വിനായക്. യാല്‍ തുടങ്ങുമെന്ന് അറിയുന്നു. തെലുങ്ക് റീമേക്കില്‍ വില്ലന്‍ വേഷത്തില്‍ നടന്‍ റഹമാന്‍ എത്തുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. വിവേക് ഓബ്‌റോയ് അവതരിപ്പിച്ച ബോബി എന്ന കഥാപാത്രത്തെയാണ് റഹ്മാന്‍ അവതരിപ്പിക്കുക എന്നാണ് സൂചനകള്‍. ചിത്രത്തില്‍ മഞ്ജു വാര്യര്‍ അവതരിപ്പിച്ച പ്രിയദര്‍ശിനി രാംദാസ് എന്ന കഥാപാത്രമായി നടി സുഹാസിനി എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം, ടൊവിനോ അവതരിപ്പിച്ച ജതിന്‍ രാം ആയി വിജയ് ദേവര്‍കൊണ്ട വേഷമിടുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ലൂസിഫറില്‍ അതിഥി താരമായാണ് പൃഥ്വിരാജ് വേഷമിട്ടത്. ഈ റോളില്‍ റാണാ ദഗുബതി എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ തെലുങ്ക് റീമേക്കില്‍ ഏതൊക്കെ താരങ്ങള്‍ വേഷമിടുമെന്ന കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ഒന്നുമുണ്ടായിട്ടില്ല. ഉടന്‍ ഇക്കാര്യങ്ങള്‍ പ്രഖ്യാപിക്കാനാണ് സാദ്ധ്യത.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ