റാം- നിവിന്‍ കോമ്പോ, 'യേഴ് കടല്‍ യേഴ് മലൈ' ക്യാരക്ടര്‍ ലുക്ക് എത്തി

റാം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായകനായി നിവിന്‍ പോളി. ‘യേഴ് കടല്‍ യേഴ് മലൈ’ എന്ന ചിത്രത്തിലെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്. ‘പേരന്‍പ്’, ‘തങ്കമീന്‍കള്‍’, ‘തരമണി’ എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം റാം ഒരുക്കുന്ന സിനിമയാണിത്. കയ്യില്‍ ആയുധവുമായി മുടി നീട്ടി വളര്‍ത്തിയുള്ള നിവിനെയാണ് പോസ്റ്ററില്‍ കാണാനാവുക.

2017ല്‍ പുറത്തിറങ്ങിയ ‘റിച്ചി’ എന്ന ചിത്രത്തിന് ശേഷം നിവിന്‍ പോളി അഭിനയിക്കുന്ന തമിഴ് ചിത്രമാണ് ‘യേഴ് കടല്‍ യേഴ് മലൈ’. തമിഴ് നടന്‍ സൂരിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു, അഞ്ജലിയാണ് നായിക. ‘മാനാട്’ എന്ന ബ്ലോക്ക്ബസ്റ്റര്‍ തമിഴ് ചിത്രത്തിന് ശേഷം സുരേഷ് കാമാച്ചിയുടെ വി ഹൗസ് പ്രൊഡക്ഷന്‍സാണ് ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മ്മിക്കുന്നത്.

ലിറ്റില്‍ മാസ്ട്രോ യുവന്‍ ശങ്കര്‍ രാജയാണ് സംഗീത സംവിധാനം. ഏകാംബ്രം ആണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. പ്രൊഡക്ഷന്‍ ഡിസൈനര്‍ ഉമേഷ് ജെ കുമാര്‍, എഡിറ്റര്‍ മതി വിഎസ്, ആക്ഷന്‍ സ്റ്റണ്ട് സില്‍വ, കൊറിയോഗ്രാഫര്‍ സാന്‍ഡി, ബോളിവുഡ് കോസ്റ്റ്യൂം ഡിസൈനര്‍ ചന്ദ്രകാന്ത് സോനവാനെ, ദേശീയ അവാര്‍ഡ് ജേതാവ് പട്ടണം റഷീദ് എന്നിവര്‍ ഈ സിനിമയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പി.ആര്‍.ഒ-ശബരി.

അതേസമയം, ‘സാറ്റര്‍ഡേ നൈറ്റ്’ ആണ് നിവിന്‍ പോളിയുടെതായി ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയത്. രാജീവ് രവിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ ‘തുറമുഖം’ ആണ് താരത്തിന്റെതായി ഇനി റിലീസിന് ഒരുങ്ങുന്നത്. കൊവിഡ് പശ്ചാത്തലത്തില്‍ റിലീസ് തിയതി മാറ്റിയ ചിത്രത്തിന്റെ പുതിയ റിലീസ് തിയതി പുറത്തു വിട്ടിട്ടില്ല.

Latest Stories

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്