പലയിടത്തും ടിക്കറ്റ് കിട്ടിയില്ലെന്ന് പറഞ്ഞ് കുട്ടികള്‍ മെസ്സേജ് അയയ്ക്കുന്നു; 'തണ്ണീര്‍മത്തന്‍ ദിനങ്ങളെ'കുറിച്ച് സംവിധായകന്‍

കുമ്പളങ്ങി ഫെയിം മാത്യുവും വിനീത് ശ്രീനിവാസനും ഒരുമിച്ച തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ വിജയത്തെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് സംവിധായകന്‍ ഗിരീഷ്.

ചെറിയൊരു പടമായത് കൊണ്ട് പേടിയുണ്ടായിരുന്നു. പ്രേക്ഷകരെ തിയേറ്ററില്‍ കയറ്റാനുള്ള സ്റ്റാര്‍ കാസ്റ്റ് ഈ ചിത്രത്തിന് ഉണ്ടായിരുന്നില്ല. പറഞ്ഞറിയുന്ന മൗത്ത് പബ്ലിസിറ്റി ആയിരുന്നു ഞങ്ങള്‍ ഉദ്ദേശിച്ചിരുന്നത്. അങ്ങനെ സംഭവിക്കാന്‍ ഇടയുണ്ടാവുമോ എന്നും ഭയപ്പെട്ടിരുന്നു. ആദ്യദിവസം കഴിഞ്ഞതും അത് മാറി. നല്ല കളക്ഷന്‍ ആയിരുന്നു. ഇപ്പോള്‍ ഹാപ്പിയാണ്.

പലയിടത്തും ടിക്കറ്റ് കിട്ടിയില്ല എന്നും പറഞ്ഞു കുട്ടികളൊക്കെ മെസ്സേജ് അയക്കുന്നുണ്ട്. ടിക്കറ്റ് ഒപ്പിച്ചു തരുമോ എന്നൊക്കെ ചോദിച്ച് മെസ്സേജ് വരുന്നുണ്ട്. ന്യൂസ് 18മായുള്ള അഭിമുഖത്തില്‍ സംവിധായകന്‍ തുറന്നുപറഞ്ഞു.

ഗിരീഷും ഡിനോയ് പൗലോസും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. രവി പത്മനാഭന്‍ എന്ന സ്‌കൂള്‍ മാഷായാണ് വിനീത് ചിത്രത്തിലെത്തുന്നത്. ഇതുവരെ ചെയ്ത കഥാപാത്രങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്തമായിരിക്കും വിനീത് അവതരിപ്പിക്കുന്ന ഈ വേഷമെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. ജെയ്സണ്‍ എന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥിയായാണ് മാത്യു എത്തുന്നത്. “ഉദാഹരണം സുജാത” ഫെയിം അനശ്വര രാജനാണ് മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള എന്ന ചിത്രത്തിലൂടെ പ്രശസ്തനായ ജസ്റ്റിന്‍ വര്‍ഗീസ് ആണ് ഈ ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്. ജോമോന്‍ ടി ജോണ്‍. ഷെബിന്‍ ബക്കര്‍, ഷമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം ജോമോന്‍ ടി.ജോണ്‍.

Latest Stories

വിരലിന് പകരം നാവില്‍ ശസ്ത്രക്രിയ; മെഡിക്കല്‍ കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ക്ക് സസ്‌പെന്‍ഷന്‍

രാമക്ഷേത്രത്തിന് പിന്നാലെ സീതാ ക്ഷേത്രം; സീതാമഢില്‍ പുതിയ പ്രഖ്യാപനവുമായി അമിത്ഷാ

സീതാമഡിയില്‍ സീതാ ക്ഷേത്രം, ബിഹാര്‍ ജനതയ്ക്ക് ഷായുടെ 'വന്‍ വാഗ്ദാനം'; രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

എറണാകുളത്ത് മഞ്ഞപ്പിത്തം വ്യാപിക്കുന്നു; മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ച് കളക്ടര്‍

ഇന്നത്തെ പിള്ളേർക്ക് ചില ഗ്രൂപ്പുകളുണ്ട്, ആ ഗ്രൂപ്പിൽ മാത്രമേ അവർ സിനിമ ചെയ്യൂ: മണിയൻപിള്ള രാജു

ഗ്യാങ്‌സ്റ്റര്‍ സ്‌ക്വാഡിന് ഒപ്പം..; തലൈവര്‍ക്കൊപ്പം 'കൂലി' തുടങ്ങും മുമ്പ് ശബരിമലയില്‍ ദര്‍ശനം നടത്തി ലോകേഷ് കനകരാജ്

ഫോര്‍ട്ട് കൊച്ചിയില്‍ കടയുടമയെ കുത്തിക്കൊലപ്പെടുത്തിയ സംഭവം; ഒളിവിലായിരുന്ന പ്രതി കസ്റ്റഡിയില്‍

എൻ്റെ ലോ ബജറ്റ് സിനിമകളുടെ അത്രയും ചിലവാണ് മകളുടെ വിവാഹത്തിന്.. :അനുരാഗ് കശ്യപ്

കെജ്രിവാളിന്റെ തിരഞ്ഞെടുപ്പ് റാലി പ്രസംഗത്തിനെതിരെ ഇഡി; പ്രസംഗത്തില്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ല, ഹര്‍ജി തള്ളി സുപ്രീംകോടതി