'ഫാമിലി'യും മറ്റ് സിനിമകളും നിശ്ചയിച്ച ദിവസം തന്നെ എത്തും; പ്രതികരിച്ച് സംവിധായകന്‍, നിലപാടെടുത്ത് നിര്‍മ്മാതാക്കളുടെ സംഘടന

ഫെബ്രുവരി 22 മുതല്‍ തിയേറ്ററുകള്‍ അടച്ചിടുമെന്ന തീരുമാനം എടുത്തിരിക്കുകയാണ് തിയേറ്ററുടമകള്‍. മലയാളത്തില്‍ പുതിയ റിലീസുകള്‍ അനുവദിക്കില്ല എന്നാണ് തിയേറ്ററുടമകളുടെ തീരുമാനം. എന്നാല്‍ ഫിയോക്കിന്റെ തീരുമാനം തള്ളി രംഗത്തെത്തിയിരിക്കുകയാണ് നിര്‍മ്മാതാക്കളുടെ സംഘടനയും വിതരണക്കാരുടെ സംഘടനയും.

ഫെബ്രുവരി 23ന് റിലീസിന് ഒരുങ്ങുന്ന ‘ഫാമിലി’ അന്ന് തന്നെ തിയേറ്ററുകളില്‍ എത്തുമെന്ന് സംവിധായകന്‍ ഡോണ്‍ പാലാത്തറ സൗത്ത്‌ലൈവിനോട് പ്രതികരിച്ചു. ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ അടക്കമുള്ള ചിത്രങ്ങളുടെ റിലീസ് നിശ്ചയിച്ച തിയതികളില്‍ തന്നെ തിയേറ്ററിലെത്തുമെന്നും നിര്‍മ്മാതാക്കളുടെ സംഘടനയും വിതരണക്കാരുടെ സംഘടനയും അറിയിച്ചിട്ടുണ്ട്.

എന്നാല്‍ ഈ സംഘടനകളോട് നല്ല ബന്ധം പുലര്‍ത്തുന്ന തിയേറ്ററുകളില്‍ മാത്രമാണ് ഈ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുക. ഈ തിയേറ്ററുകളുമായി തുടര്‍ന്നും സഹകരിക്കുമെന്നും സംഘടനകള്‍ അറിയിച്ചു. ചിത്രം പ്രദര്‍ശിപ്പിക്കാത്ത തിയേറ്ററുകളുമായി തുടര്‍ സഹകരണം വേണ്ടതില്ല എന്നാണ് തീരുമാനം.

സിനിമകള്‍ തിയേറ്ററിലെത്തി 42 ദിവസത്തിന് ശേഷം മാത്രമേ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ക്ക് നല്‍കാവൂ എന്ന സത്യവാങ്മൂലം ഫിലിം ചേംബറില്‍ നല്‍കാറുണ്ട്. എന്നാല്‍ പല നിര്‍മ്മാതാക്കളും ഇത് തെറ്റിച്ച് സിനിമകള്‍ നേരത്തെ ഒ.ടി.ടിക്ക് നല്‍കുന്നു എന്നാണ് ഫിയോക് പറയുന്നത്. ഇത് തിയേറ്ററുടമകള്‍ക്ക് നഷ്ടമുണ്ടാക്കുന്നു എന്നാണ് അവരുടെ വാദം.

കൂടാതെ, സിംഗിള്‍ സ്‌ക്രീന്‍ ഉള്ള തിയേറ്ററുടമകളെ നിര്‍മ്മാതാക്കള്‍ തരംതാഴ്ത്തുകയും മള്‍ട്ടിപ്ലെക്സുകളെ സഹായിക്കാന്‍ നിര്‍മ്മാതാക്കള്‍ മുന്‍കൈ എടുക്കുന്നുവെന്ന ആരോപണവും ഫിയോക് ഉന്നയിക്കുന്നുണ്ട്. അതും തിയേറ്ററുടമകളുടെ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

Latest Stories

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍