വിനീത് ശ്രീനിവാസന്‍ ഇതുവരെ ചെയ്യാത്ത രീതിയിലുള്ള ക്യാരക്ടറാണ് തണ്ണീര്‍മത്തന്‍ ദിനങ്ങളിലേത്: തിരക്കഥാകൃത്ത് ഡിനോയ് പൗലോസ്

വിനീത് ശ്രീനിവാസനും കുമ്പളങ്ങി നൈറ്റ്‌സ് ഫെയിം മാത്യുവും പ്രധാന വേഷത്തിലെത്തുന്ന തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ റിലീസിന് തയ്യാറെടുക്കുകയാണ്. സ്‌കൂള്‍ കാലത്തിന്റെ ഓര്‍മകളിലേക്കും പ്രണയങ്ങളിലേക്കും പ്രേക്ഷകനെ കൊണ്ടു പോകുന്ന ചിത്രം അള്ളു രാമേന്ദ്രന്‍ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തിലൊരാളായ ഗിരീഷ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഗിരീഷും ഡിനോയ് പൗലോസും ചേര്‍ന്നാണ് ിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. വിനീത് ശ്രീനിവാസന്‍ ഇതുവരെ ചെയ്യാത്ത രീതിയിലുള്ള ക്യാരക്ടറാണ് തണ്ണീര്‍മത്തന്‍ ദിനങ്ങളിലേതെന്നാണ് ഡിനോയ് പറയുന്നത്.

“വളരെ രസകരമായ ക്യാരക്ടറാണ് സിനിമയില്‍ വിനീതേട്ടന്റേത്. അദ്ദേഹം ഇതുവരെ ചെയ്യാത്ത രീതിയിലുള്ള ക്യാരക്ടറാണ് ഇതിലേത്. വളരെ ആശ്വദിച്ച് രസകരമായി തന്നെയാണ് അദ്ദേഹം ആ ക്യാരക്ടറിനെ അവതരിപ്പിച്ചിരിക്കുന്നത്. പ്ലസ് വണ്‍ പ്ലസ്ടു കാലത്തിന്റെ കഥ പറയുന്ന ചിത്രമാണിത്. ഈ വിഭാഗത്തില്‍പ്പെടുന്ന ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി പ്രായത്തോട് നീതി പുലര്‍ത്തുന്ന ചിത്രമാണിത്. 18 വയസ് വരെ പ്രായമുള്ള കുട്ടികളെയാണ് ഇതില്‍ അണിനിരത്തിയിരിക്കുന്നത്.” ഡിനോയ് പറഞ്ഞു.

ചിത്രത്തില്‍ ഒരു അധ്യാപകന്റെ വേഷത്തിലാണ് വിനീത് എത്തുന്നത്. ചിത്രത്തിലെ ജാതിക്കാ തോട്ടത്തിലെ എന്ന ഗാനം ഇതിനോടകം ഹിറ്റായി കഴിഞ്ഞു. സുഹൈല്‍ കോയയുടെ വരികള്‍ക്ക് ജസ്റ്റിന്‍ വര്‍ഗീസ് ഈണമിട്ടിരിക്കുന്ന ഈ ഗാനം സൗമ്യ രാമകൃഷ്ണനും ദേവദത്ത് ബിജിബാലും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. ജോമോന്‍ ടി ജോണ്‍. ഷെബിന്‍ ബക്കര്‍, ഷമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ