പ്രത്യേക പൂജകളും വഴിപാടുകളും, ശബരിമലയില്‍ എത്തി ദിലീപ്; ചിത്രങ്ങള്‍

ശബരിമലയില്‍ ദര്‍ശനം നടത്തി നടന്‍ ദിലീപ്. വ്യാഴാഴ്ച രാത്രി ശബരിമലയില്‍ എത്തിയ ദിലീപും സംഘവും ദേവസ്വം ബോര്‍ഡ് ഗസ്റ്റ്ഹൗസില്‍ തങ്ങി വെള്ളിയാഴ്ച രാവിലെ എട്ടു മണിയോടെയാണ് ദര്‍ശനത്തിനെത്തിയത്. സുഹൃത്ത് ശരത്തിനൊപ്പമാണ് ദിലീപ് എത്തിയത്.

കഴിഞ്ഞ ഏപ്രില്‍ മാസവും ദിലീപ് ശബരിമലയില്‍ എത്തിയിരുന്നു. പ്രത്യേക പൂജകളും വഴിപാടുകളും നടത്തി, മേല്‍ശാന്തിയെയും തന്ത്രിയെയും നേരില്‍ കാണുകയും ചെയ്തു. അതേസമയം, അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ‘ബാന്ദ്ര’യാണ് ദിലീപിന്റെ ഏറ്റവും പുതിയ സിനിമ.

ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ തമന്നയാണ് നായിക. ദിലീപിന്റെ 147-ാം സിനിമയാണിത്. ‘രാമലീല’യ്ക്ക് ശേഷം അരുണ്‍ ഗോപി-ദിലീപ് കോംമ്പോയില്‍ എത്തുന്ന ചിത്രം കൂടിയാണിത്. റാഫി സംവിധാനം ചെയ്യുന്ന ‘വോയ്‌സ് ഓഫ് സത്യനാഥന്‍’ ആണ് റിലീസിനൊരുങ്ങുന്ന ദിലീപ് ചിത്രം.

‘പറക്കും പപ്പന്‍’ ആണ് ദിലീപിന്റെതായി ഒരുങ്ങുന്ന മറ്റൊരു സിനിമ. ഒരു ലോക്കല്‍ സൂപ്പര്‍ ഹീറോ എന്ന ടാഗ് ലൈനോടെ എത്തുന്ന ചിത്രം വിയാന്‍ വിഷ്ണു ആണ് സംവിധാനം ചെയ്യുന്നത്. ‘ഖലാസി’, ‘ഓണ്‍ എയര്‍ ഏപ്പന്‍’ എന്നിവയാണ് താരത്തിന്റെതായി ഒരുങ്ങുന്ന മറ്റ് ചിത്രങ്ങള്‍.

Latest Stories

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ