'തങ്കമണി' വിലക്കണമെന്ന ഹര്‍ജിയില്‍ രഹസ്യ വാദം കേട്ട് ഹൈക്കോടതി; പ്രമോഷനുമായി ദിലീപ് ബസില്‍

പുതിയ ചിത്രം ‘തങ്കമണി’യുടെ പ്രമോഷന്റെ ഭാഗമായി ബസില്‍ യാത്ര ചെയ്ത് ദിലീപ്. കൊച്ചിയിലെ സ്വകാര്യ ബസിലാണ് ദിലീപ് യാത്ര ചെയ്തത്. ഞായറാഴ്ച ഉച്ചയോടെയായിരുന്നു ദിലീപിന്റെ ബസ് യാത്ര. ബസ് ആറ്റിങ്ങലില്‍ നിന്ന് കോവളത്തേക്കുള്ള യാത്രയ്ക്കിടെ തിരുവാതിര ബസിലാണ് വഴിയില്‍ നിന്നും കൈ കാണിച്ച് ദിലീപ് കയറിയത്.

ചിത്രത്തിലെ നായികയായ നീതാ പിള്ള അടക്കമുള്ള താരങ്ങളും ദിലീപിന് ഒപ്പമുണ്ടായിരുന്നു. പിന്നാലെ ബസിലെ യാത്രക്കാരെല്ലാം താരങ്ങളുടെ കൂടെ സെല്‍ഫി എടുത്തു. അതേസമയം, മാര്‍ച്ച് 7ന് ആണ് തങ്കമണി തിയേറ്ററുകളില്‍ എത്തുന്നത്. ചിത്രം വിലക്കണം എന്ന ഹര്‍ജിയുടെ വാദം ഹൈക്കോടതിയില്‍ നടക്കുകയാണ്.

ഈ ഹര്‍ജിയില്‍ കഴിഞ്ഞ ദിവസം ഹൈക്കോടതി രഹസ്യവാദം കേട്ടിരുന്നു. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. സെന്‍സര്‍ ബോര്‍ഡിന്റെ മിനിറ്റ്‌സ് ഹാജരാക്കാന്‍ നിര്‍ദേശിച്ച കോടതി ഹര്‍ജി ബുധനാഴ്ച പരിഗണിക്കും.

ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കിയ സ്ഥിതിക്ക് ഹര്‍ജിയില്‍ വാദം തുറന്ന കോടതിയില്‍ കേള്‍ക്കുന്നത് ശരിയല്ലെന്ന കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകന്‍ സുവിന്‍ ആര്‍. മേനോന്റെ വാദം പരിഗണിച്ചാണ് കോടതി ഹര്‍ജിയില്‍ രഹസ്യവാദം കേട്ടത്.

Latest Stories

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ