മഹാലക്ഷ്മിയെ കൈയിലെടുത്ത് ദിലീപ്, അരികത്തായി കാവ്യയും; മുഖം കാണാനാവാത്ത നിരാശയില്‍ ആരാധകര്‍

ദിലീപിന്റെയും കാവ്യയുടെയും മകള്‍ മഹാലക്ഷ്മിയുടെ ഫോട്ടോ വളരെ വിരളമായേ പുറത്തു വരാറുള്ളു. പൊതുവേദികളില്‍ ദിലീപിനും കാവ്യയ്ക്കും ഒപ്പം മകള്‍ മീനാക്ഷിയും പ്രത്യക്ഷപ്പെടാറുണ്ടെങ്കിലും മഹാലക്ഷ്മി ഉണ്ടാവാറില്ല. മകളുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്നതിനോട് താരങ്ങള്‍ക്ക് താത്പര്യമില്ല എന്നാണ് അടുപ്പമുളളവര്‍ പറയുന്നത്.

മഹാലക്ഷ്മിയുടെ ഒരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മകളെ കൈയിലെടുത്ത് നില്‍ക്കുന്ന ദിലീപും അരികിലായി നില്‍ക്കുന്ന കാവ്യയുമാണ് ചിത്രത്തിലുള്ളത്. എന്നാല്‍ ചിത്രത്തില്‍ മഹാലക്ഷ്മിയുടെ മുഖം വ്യക്തമല്ല. ആരോടോ സംസാരിച്ച് നില്‍ക്കുന്ന രീതിയിലാണ് ചിത്രം എത്തിയിരിക്കുന്നത്.

എവിടെ വെച്ചാണ് ചിത്രം പകര്‍ത്തിയതെന്ന് വ്യക്തമല്ല. ഏറെ മാസങ്ങള്‍ക്ക് ശേഷം മഹാലക്ഷ്മിയുടെ ഫോട്ടോ കാണാന്‍ കഴിഞ്ഞ സന്തോഷത്തിലാണ് ദിലീപിന്റെയും കാവ്യയുടെയും ആരാധകര്‍. എങ്കിലും മുഖം കാണാന്‍ കഴിയാത്തതിലുളള നിരാശയും ആരാധകര്‍ കമന്റിലൂടെ പങ്കുവെച്ചിട്ടുണ്ട്.

2018 കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ദിലീപിനും കാവ്യയ്ക്കും പെണ്‍കുഞ്ഞ് ജനിക്കുന്നത്. വിജയദശമി ദിനത്തില്‍ ജനിച്ച മകള്‍ക്ക് മഹാലക്ഷ്മി എന്ന് പേരിടുകയായിരുന്നു. മഹാലക്ഷ്മിയുടെ ഒന്നാം പിറന്നാളിനാണ് ദിലീപ് മകളുടെ ചിത്രം ആദ്യമായി പങ്കുവെച്ചത്. പിന്നീട് മൈ സാന്റ എന്ന സിനിമയുടെ ഫോട്ടോഷൂട്ടിനിടയില്‍ എടുത്ത ചിത്രവും വൈറല്‍ ആയിരുന്നു.

Latest Stories

'തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പിണറായിസത്തിനേറ്റ തിരിച്ചടി, പിണറായിയിൽ നിന്ന് ജനം പ്രതീക്ഷിച്ചത് മതേതര നിലപാട്'; പിവി അൻവർ

കെഎസ്ആർടിസി ബസ് വഴിയരികിൽ നിർത്തി ഡ്രൈവർ ജീവനൊടുക്കി; സംഭവം തൃശൂരിൽ

'ചെളിയിൽ വിരിയുന്ന രാഷ്ട്രീയം, കേരള പ്രാദേശികതല തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം'; മിനി മോഹൻ

'ഒരിഞ്ച് പിന്നോട്ടില്ല'; തിരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനങ്ങളിൽ പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ

'വിസി നിയമന അധികാരം ചാൻസലർക്ക്, വിസിയെ കോടതി തീരുമാനിക്കാം എന്നത് ശരിയല്ല'; സുപ്രീം കോടതി ഉത്തരവിനെതിരെ ഗവർണർ

'ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വിശ്വാസയോഗ്യമല്ല'; നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ

പാനൂരിലെ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി