യഷിന്റെ 'ടോക്സിക്' തെലുങ്ക് വിതരണാവകാശം ദിൽ രാജുവിന്; സ്വന്തമാക്കിയത് 120 കോടി രൂപയുടെ കരാർ

തിയേറ്ററുകളിൽ എത്തുന്നതിന് മുമ്പ് തന്നെ പാൻ-ഇന്ത്യൻ സിനിമയുടെ ചരിത്രം തിരുത്തിക്കുറിച്ച് യഷ് നായകനാകുന്ന ‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രൗൺ’. ചിത്രത്തിന്റെ ആന്ധ്രാപ്രദേശ്, തെലങ്കാന വിതരണാവകാശം 120 കോടി രൂപയ്ക്ക് (അഡ്വാൻസ് ഓൺ കമ്മീഷൻ അടിസ്ഥാനത്തിൽ) ദിൽ രാജുവിന്റെ നേതൃത്വത്തിലുള്ള ശ്രീ വെങ്കിടേശ്വര ക്രിയേഷൻസ് ( എസ്.വി.സി) സ്വന്തമാക്കി.

തെലുങ്ക് ഇതര ഭാഷാ ചിത്രങ്ങളിൽ ഒരു സിനിമയ്ക്ക് ലഭിക്കുന്ന ചരിത്രത്തിലെ ഏറ്റവും വലിയ തുകയാണ് ഇത്. ആന്ധ്ര-തെലങ്കാന വിതരണാവകാശത്തിനായി മൂന്ന് പ്രമുഖ കമ്പനികൾ രംഗത്തുണ്ടായിരുന്നെങ്കിലും, ഒടുവിൽ എസ്.വി.സി ഈ കരാർ ഉറപ്പിക്കുകയായിരുന്നു.

യഷും ഗീതു മോഹൻദാസും ചേർന്ന് എഴുതി, ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ‘ടോക്സിക്’ ഒരേ സമയം കന്നഡയിലും ഇംഗ്ലീഷിലുമായാണ് ചിത്രീകരിച്ചിരിക്കുന്നത്. 2026 മാർച്ച് 19-ന് ഈദ്, ഉഗാദി, ഗുഡി പദ്‌വ ആഘോഷങ്ങളോടനുബന്ധിച്ച് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യും.

Latest Stories

പശ്ചിമേഷ്യയിലെ സമാധാന ശ്രമങ്ങള്‍ക്കിടെ വീണ്ടും പ്രകോപനം; മൂന്ന് അമേരിക്കന്‍ പടക്കപ്പലുകള്‍ ഇറാന്‍ ആക്രമിച്ചെന്ന് ട്രംപ്

ഹാന്റാ വൈറസ് ബാധ സ്ഥിരീകരിച്ച ക്രൂയിസ് കപ്പലിൽ 2 ഇന്ത്യക്കാരും; റിപ്പോർട്ട് തേടി ലോകാരോഗ്യ സംഘടന

കൊവിഡിനെ പോലെ വായുവിലൂടെ അതിവേഗം പടരില്ല, ഗുരുതരമായി ബാധിക്കുന്നത് വൃക്കയിലും ശ്വാസകോശത്തിലും; വിശ​ദീകരണവുമായി ലോകാരോ​ഗ്യ സംഘടന

'സിപിഐക്ക് പ്രതിപക്ഷ ഉപനേതാവ് സ്ഥാനം വേണം, സാങ്കേതികമായ തടസങ്ങള്‍ പറയാന്‍ സാധിക്കില്ല'; ബിനോയ് വിശ്വം

വി ഡി സതീശൻ അനുകൂല പ്രകടനം നടത്തി; ഇടുക്കിയിൽ നാല് പ്രാദേശിക നേതാക്കളെ സസ്പെൻഡ് ചെയ്‌ത്‌ ഡിസിസി

കവടിയാറിൽ അമിതവേ​ഗത്തിലെത്തിയ കാർ 2 ബൈക്കും 3 കാറും ഇടിച്ചു തെറിപ്പിച്ചു; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

'വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണം'; സംസ്ഥാനത്ത് പ്രതിഷേധം കനക്കുന്നു, ചേരിതിരിഞ്ഞ് ഏറ്റുമുട്ടൽ

കുട്ടികളെ പരിഹസിക്കാനോ ഭയപെടുത്താനോ പാടില്ല; അങ്കണവാടി ജീവനക്കാർക്ക് കർശന നിർദേശവുമായി സംസ്ഥാന വനിത-ശിശു വികസന വകുപ്പ്

'പുറത്തുവന്ന പട്ടികയുടെ ചിത്രം കണ്ടിട്ടില്ല, എംഎൽഎമാരോട് അഭിപ്രായം ചോദിച്ചാണ് തീരുമാനം എടുക്കുക'; സന്ദീപ് വാര്യർ

ഇന്‍ഡിഗോ വിമാനത്തില്‍ വച്ച് അധിക്ഷേപത്തിന് ഇരയായി; ഡിജിസിഎയ്ക്കും ഇന്‍ഡിഗോയ്ക്കും ഉൾപ്പെടെ പരാതി നൽകി മഹുവ മൊയ്ത്ര