വേട്ടയാടി 'ഡീയസ് ഈറെ'.. ഇത് പ്രണവിന്റെ കാലം; 10 കോടി കഴിഞ്ഞു, കളക്ഷനില്‍ ഞെട്ടിച്ച് ചിത്രം! റിപ്പോര്‍ട്ട് പുറത്ത്

രണ്ടാം ദിനവും തിയേറ്ററില്‍ കുതിച്ച് രാഹുല്‍ സദാശിവന്‍-പ്രണവ് മോഹന്‍ലാല്‍ ചിത്രം ‘ഡീയസ് ഈറെ’. ചിത്രത്തിന് ആദ്യ ദിവസങ്ങളില്‍ ലഭിച്ച പൊസിറ്റീവ് പ്രതികരണങ്ങള്‍ വന്‍ സാമ്പത്തിക നേട്ടത്തിലേക്കും സിനിമയെ എത്തിക്കുകയാണ്. ആദ്യ ദിനം 4.7 കോടി രൂപ കളക്ഷന്‍ നേടിയ ചിത്രം, രണ്ടാം ദിനം 6.22 കോടി രൂപയാണ് സിനിമ നേടിയത് എന്നാണ് സാക്‌നിക് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നത്.

നിലവില്‍ 10 കോടി കടന്നിരിക്കുകയാണ് ചിത്രത്തിന്റെ കളക്ഷന്‍. പ്രണവ് മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമയും പ്രകടനവുമാണ് ഡീയസ് ഈറെയിലേതെന്നാണ് പ്രതികരണങ്ങള്‍ പറയുന്നത്. രാഹുല്‍ സദാശിവന്‍ തന്റെ മേക്കിങ് കൊണ്ട് പുതിയ ബെഞ്ച് മാര്‍ക്ക് സൃഷ്ടിച്ചിരിക്കുകയാണെന്നും സോഷ്യല്‍ മീഡിയ പറയുന്നുണ്ട്.

ക്രിസ്റ്റോ സേവ്യറിന്റെ സംഗീതവും സിനിമയുടെ സൗണ്ട് ഡിസൈനിങുമെല്ലാം കയ്യടി നേടുകയാണ്. ഈ കുതിപ്പ് തുടരുകയാണെങ്കില്‍ ഉടനെ തന്നെ ചിത്രം അമ്പത് കോടി പിന്നിടുമെന്നും ഒരുപക്ഷെ നൂറ് കോടിയിലേക്ക് എത്തിയാലും ഞെട്ടാനില്ലെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നുണ്ട്.

നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസും വൈ നോട്ട് സ്റ്റുഡിയോസും ചേര്‍ന്നാണ് ഡീയസ് ഈറെയുടെ നിര്‍മാണം. ജിബിന്‍ ഗോപിനാഥ്, അരുണ്‍ അജികുമാര്‍, ജയ കുറുപ്പ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഈ കുതിപ്പ് തുടരുകയാണെങ്കില്‍ ഉടനെ തന്നെ ചിത്രം അമ്പത് കോടി പിന്നിടുമെന്നും ഒരുപക്ഷെ നൂറ് കോടിയിലേക്ക് എത്തിയാലും ഞെട്ടാനില്ലെന്നും പലരും അഭിപ്രായപ്പെടുന്നുണ്ട്.

Latest Stories

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി

'കാനഡയെ ഒരു കൊല്ലത്തിനുള്ളിൽ ചൈന വിഴുങ്ങും'; ഗോൾഡൻ ഡോം പദ്ധതിയോട് മുഖംതിരിച്ചതിൽ മുന്നറിയിപ്പുമായി ട്രംപ്

മൂന്നാം ബലാത്സംഗക്കേസ്; രാഹുൽ മാങ്കുട്ടത്തിൽ എംഎൽഎയുടെ ജാമ്യാപേക്ഷയിൽ വിധി 28ന്

ഇന്‍സോംനിയ പരിപാടി മുന്‍നിര്‍ത്തി 35 ലക്ഷം തട്ടി; മെന്റലിസ്റ്റ് ആദിക്കെതിരെ കൊച്ചി സ്വദേശിയുടെ പരാതിയില്‍ കേസ്; പ്രതിപ്പട്ടികയില്‍ സംവിധായകന്‍ ജിസ് ജോയിയും

'മഹാപഞ്ചായത്തിൽ അപമാനിതനായെന്ന് വികാരം, നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്നടക്കം വിട്ടുനിൽക്കും'; ശശി തരൂർ കടുത്ത അതൃപ്‌തിയിൽ

സിപിഎം ഫണ്ട് തിരിമറി ആരോപണം ഉന്നയിച്ച വി കുഞ്ഞികൃഷ്ണനെതിരെ നടപടിയെടുക്കുമെന്ന് എം വി ജയരാജന്‍; 'കണക്ക് അവതരണത്തില്‍ ചില വീഴ്ചയുണ്ടായിട്ടുണ്ട്, ധനാപഹരണം നടന്നിട്ടില്ല, തെറ്റ് തിരുത്താന്‍ പാര്‍ട്ടിയെ തകര്‍ക്കുകയല്ല വേണ്ടത്'

'എനിക്ക് അച്ചടക്കം വളരെ പ്രധാനം'; പ്രധാനമന്ത്രിയുടെ അടുത്തേക്ക് പോകാത്തതില്‍ തെറ്റിദ്ധാരണ വേണ്ടെന്ന് ആര്‍ ശ്രീലേഖ

'മോഡേണല്ല, എംടെക്കുകാരിയായ ഗ്രീമക്ക് വിദ്യാഭ്യാസം കുറവാണെന്നും പരിഹാസം'; അമ്മയും മകളും ആത്മഹത്യ ചെയ്ത കേസിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'കുഞ്ഞിനെ കൊലപ്പെടുത്തിയത് ഉറക്കം നഷ്ടമായതിന്റെ ദേഷ്യത്തിൽ'; നെയ്യാറ്റിന്‍കരയിലെ ഒരു വയസുകാരന്റെ മരണത്തില്‍ പിതാവിന്റെ മൊഴി