ചോരക്കളി ഇനി തമിഴിലും, കിൽ റീമേക്കിൽ നായകനായി ധ്രുവ് വിക്രം? കോളിവുഡിൽ ഒരുക്കുന്നത് ഈ സംവിധായകൻ

ആക്ഷനും വയലൻസും ഇഷ്ടപ്പെടുന്ന സിനിമാപ്രേമികളെ ആവേശത്തിലാഴ്ത്തിയ ചിത്രമായിരുന്നു കിൽ. ഇന്ത്യയിൽ ഇറങ്ങിയ മോസ്റ്റ് വയലൻസ് ചിത്രങ്ങളിൽ മുന്നിൽ തന്നെയാണ് ഈ ബോളിവുഡ് ചിത്രത്തിന്റെ സ്ഥാനം. തിയേറ്ററുകളിൽ ഹിറ്റായ സിനിമയ്ക്ക് ഒടിടിയിൽ എത്തിയപ്പോഴും മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചിരുന്നത്. ദക്ഷിണേന്ത്യയിലും ആക്ഷൻ ചിത്രം വലിയ രീതിയിൽ തരം​ഗമായി മാറി. ബോളിവുഡ് ആക്ഷൻ സിനിമകളുടെ ചരിത്രം മാറ്റിയെഴുതിയ സിനിമ കൂടിയായിരുന്നു കിൽ. ചിത്രത്തിന് തമിഴ് റീമേക്ക് അണിയറയിൽ ഒരുങ്ങുകയാണെന്നാണ് പുതിയ വിവരം.

കില്ലിന്റെ തമിഴ് പതിപ്പിൽ ധ്രുവ് വിക്രമിനെയാണ് നായകനായി പരി​ഗണിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്. ഇതുമായി ബന്ധപ്പെട്ട് ധ്രുവുമായി സിനിമയുടെ അണിയറപ്രവർത്തകർ ചർച്ചകൾ നടത്തിയതായും റിപ്പോട്ടുകൾ വരുന്നു. ഇതിന് മുൻപ് അർജുൻ റെഡ്ഡിയുടെ തമിഴ് റീമേക്കിൽ ശ്രദ്ധേയ പ്രകടനമായിരുന്നു ധ്രുവ് വിക്രം കാഴ്ചവച്ചിരുന്നത്. അർജുൻ റെഡ്ഡി റീമേക്കിന് പുറമെ കാർത്തിക്ക് സുബ്ബരാജിന്റെ മഹാൻ എന്ന ചിത്രത്തിലെ ധ്രുവിന്റെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടു.

അതേസമയം കിൽ തമിഴ് റീമേക്കിന്റെ ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. സിനിമ തമിഴിൽ ഒരുക്കുന്നത് സംവിധായകൻ രമേശ് വർമ്മയാണെന്നും റിപ്പോർട്ടുകളുണ്ട്. നിഖിൽ നാഗേഷ് ഭട്ടാണ് കിൽ സിനിമയുടെ രചനയും സംവിധാനവും നിർവഹിച്ചത്. ലക്ഷ്യ, തന്യ, രാഘവ്, അഭിഷേക് ചൗഹാൻ ആശിഷ് വിദ്യാർത്ഥി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തി. ഒരു മണിക്കൂർ 45 മിനിറ്റ് നീണ്ടുനിൽക്കുന്ന റിയലിസ്റ്റിക് ചോരക്കളി തന്നെയാണ് ചിത്രം.

Latest Stories

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്