'കിംഗ് ഓഫ് കൊത്ത'യില്‍ ധ്രുവ് വിക്രമും? 'ധ്രുവ'വുമായി താരതമ്യം ചെയ്ത് ചര്‍ച്ച

ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ‘കിംഗ് ഓഫ് കൊത്ത’ നാളെ തിയേറ്ററുകളിലേക്ക് എത്തുകയാണ്. ഇതിനിടെ ചിത്രത്തില്‍ ഒരു കാമിയോ റോളില്‍ ധ്രൂവ് വിക്രമും എത്തുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കൊത്തയില്‍ ധ്രുവ് വിക്രമും അഭിനയിക്കുന്നുണ്ടോ എന്ന ചര്‍ച്ചയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

കിംഗ് ഓഫ് കൊത്തയെ 1993ല്‍ ഇറങ്ങിയ ‘ധ്രുവം’ ചിത്രവുമായാണ് താരതമ്യം ചെയ്യുന്നത്. ജോഷിയുടെ സംവിധാനത്തില്‍ എത്തിയ ധ്രുവം സിനിമയില്‍ മമ്മൂട്ടി നായകനായപ്പോള്‍ സുരേഷ് ഗോപി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു, ചിയാന്‍ വിക്രം അതിഥി വേഷത്തില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു.

കിംഗ് ഓഫ് കൊത്തയിലേക്ക് എത്തുമ്പോള്‍, ജോഷിയുടെ മകന്‍ അഭിലാഷ് ജോഷി ചിത്രം സംവിധാനം ചെയ്യുന്നു. മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ നായകനാവുന്നു, സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷ് പ്രധാന വേഷത്തിലെത്തുന്നു. ഇതുപോലെ ചിയാന്‍ വിക്രമിന്റെ മകന്‍ ധ്രുവ് വിക്രമും ചിത്രത്തിലുണ്ടാകും എന്നാണ് പ്രചാരണങ്ങള്‍.

എന്നാല്‍ ഈ പ്രചാരണങ്ങളിലോ റിപ്പോര്‍ട്ടുകളിലോ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ പ്രതികരിച്ചിട്ടില്ല. ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിംഗ് തുടങ്ങിയത് മുതല്‍ ബുക്ക് മൈ ഷോയില്‍ ടിക്കറ്റ് വില്പനയില്‍ ട്രെന്‍ഡിംഗില്‍ നില്‍ക്കുകയാണ് കിംഗ് ഓഫ് കൊത്ത.

Latest Stories

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്