എന്റെ ഭാര്യ വീണ്ടും വിവാഹിതയാകുന്നു, വരന്‍..; അമ്പരിപ്പിക്കുന്ന കുറിപ്പുമായി ധര്‍മജന്‍

തന്റെ ഭാര്യ വീണ്ടും വിവാഹിതയാകുന്നുവെന്ന് ധര്‍മജന്‍ ബോള്‍ഗാട്ടി. തന്റെ വിവാഹ വാര്‍ഷിക ദിനത്തില്‍ ധര്‍മജന്‍ പങ്കുവച്ച പോസ്റ്റ് ആണിപ്പോള്‍ ശ്രദ്ധ നേടുന്നത്. നടന്റെ കുറിപ്പിന്റെ ആദ്യ വരി വായിച്ചവര്‍ ആദ്യമൊന്ന് അമ്പരന്നെങ്കിലും സര്‍പ്രൈസ് നിറയുന്ന വിവരം കുറിപ്പിന്റെ തുടര്‍ച്ചയില്‍ താരം തന്നെ വെളിപ്പെടുത്തുന്നുണ്ട്.

”എന്റെ ഭാര്യ വീണ്ടും വിവാഹിതയാകുന്നു. വരന്‍ ഞാന്‍ തന്നെ. മുഹൂര്‍ത്തം 9.30നും 10.30നും ഇടയില്‍ എല്ലാവരുടേയും അനുഗ്രഹം ഉണ്ടാകണം” എന്നാണ് ധര്‍മജന്‍ ഭാര്യക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് കുറിച്ചിരിക്കുന്നത്. ഈ പോസ്റ്റിന് രസകരമായ കമന്റുകളും എത്തുന്നുണ്ട്.

‘കൊള്ളാം മോനെ… നിന്നെ ഞാന്‍ നിരുത്സാഹപ്പെടുത്തുന്നില്ല’ എന്നാണ് ഒരു ആരാധകന്റെ കമന്റ്. വിവാഹത്തിന് ഞങ്ങളെയൊന്നും വിളിക്കുന്നില്ലേ എന്നാണ് മറ്റൊരാളുടെ ചോദ്യം. എന്തായാലും വര്‍ഷം തോറും പൂര്‍വാധികം ഭംഗിയായി നടത്തുന്ന ഒരു ഉത്സവമാകട്ടെ വിവാഹ വാര്‍ഷികം എന്നിങ്ങനെയാണ് മറ്റു ചില കമന്റ്.

അനൂജ എന്നാണ് ധര്‍മജന്റെ ഭാര്യയുടെ പേര്. ഇരുവര്‍ക്കും വേദ, വൈഗ എന്നിങ്ങനെ രണ്ടു പെണ്‍മക്കളുണ്ട്. അതേസമയം, പിഷാരടിക്കൊപ്പമുള്ള കോമഡി സ്‌കിറ്റുകളിലൂടെയാണ് ധര്‍മജന്‍ ശ്രദ്ധ നേടുന്നത്. പവി കെയര്‍ടേക്കര്‍ എന്ന ചിത്രമാണ് ധര്‍മജന്റെതായി ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ