'ചെറുപ്പത്തില്‍ ഷെഫ് ആകണമെന്നായിരുന്നു അവന്റെ ആഗ്രഹം, അവന്‍ അനുജനാണെന്ന് പറയുന്നത് ഞങ്ങള്‍ക്ക് അഭിമാനമാണ്'; ധനുഷിന് കുടുംബത്തിന്റെ സര്‍പ്രൈസ്

കുടുംബവുമായി ഏറെ അടുപ്പം കാത്തു സൂക്ഷിക്കുന്ന താരമാണ് ധനുഷ്. എന്നാല്‍ ധനുഷിന്റെ കുടുംബം പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുന്നത് വളരെ അപൂര്‍വമായി മാത്രമാണ്. കഴിഞ്ഞ ദിവസം നടന്ന വികടന്‍ ടിവി അവാര്‍ഡില്‍ ധനുഷിന്റെ കുടുംബം സര്‍പ്രൈസ് അദ്ദേഹത്തിനു നല്‍കുകയുണ്ടായി. പുരസ്‌കാര പ്രഖ്യാപനത്തിന് ശേഷം ധനുഷിന്റെ കുട്ടിക്കാലത്തെ ഓര്‍മ്മകള്‍ പങ്കുവെച്ചൊരു വിഡിയോ അണിയറപ്രവര്‍ത്തകര്‍ കാണിച്ചിരുന്നു. അച്ഛന്‍ കസ്തൂരി രാജയും അമ്മ വിജയലക്ഷ്മിയും മകനെ കുറിച്ച് പറയുന്ന വാക്കുകളായിരുന്നു വിഡിയോയില്‍ ഉണ്ടായിരുന്നത്. അതിനുശേഷം അച്ഛനും അമ്മയും സ്റ്റേജിലേയ്ക്ക് കടന്നുവന്നു. പിന്നാലെ സഹോദരിമാരായ വിമല ഗീതയും കാര്‍ത്തിക ദേവിയും.

“ചെറുപ്പത്തില്‍ ഷെഫ് ആവണം എന്നായിരുന്നു ധനുഷിന്റെ ആഗ്രഹം. അവന്‍ വലിയ ഷെഫ് ആവും എന്നാണ് കരുതിയത്. വളരെ അഭിമാനമുണ്ട് ധനുഷിന്റെ സഹോദരി എന്ന് അറിയപ്പെടുന്നതില്‍.. ഞങ്ങള്‍ ഡോക്ടര്‍മാരാണ്. പക്ഷേ എവിടെ പോയാലും ധനുഷിന്റെ സഹോദരിമാരായാണ് ഞങ്ങള്‍ അറിയപ്പെടുന്നത്. അതില്‍ ഒരുപാട് അഭിമാനമുണ്ട്. ഇനിയും നീ ഉയരങ്ങള്‍ കീഴടക്കൂ” സഹോദരി പറഞ്ഞു. ഇതാദ്യമായാണ് ധനുഷിന്റെ സഹോദരിമാര്‍ പൊതുചടങ്ങില്‍ എത്തുന്നത്.

എത്ര വലിയ താരമായാലും ഇപ്പോഴും തങ്ങള്‍ക്കവന്‍ കുഞ്ഞാണെന്നും യാത്ര കഴിഞ്ഞ് തിരിച്ചെത്തുമ്പോള്‍ നല്ല ഭക്ഷണം ഉണ്ടാക്കി വെയ്ക്കാന്‍ അമ്മയെ വിളിച്ചു പറയുകയും വീട്ടില്‍ എത്തിയാല്‍ അമ്മ വാരിത്തരുന്ന ഭക്ഷണം കഴിച്ച് അമ്മയുടെ മടിയില്‍ കിടന്നുറങ്ങുകയും ചെയ്യുന്ന അമ്മക്കുട്ടിയാണ് ധനുഷെന്നും താരത്തിന്റെ അച്ഛന്‍ പറഞ്ഞു. ഈ നിമിഷങ്ങള്‍ ജീവിതത്തില്‍ മറക്കാന്‍ പറ്റാത്തതാണെന്ന് ധനുഷ് പറഞ്ഞു. ചടങ്ങില്‍ മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചത് ധനുഷിനായിരുന്നു.

Latest Stories

നടി കനകലത അന്തരിച്ചു, വിടവാങ്ങിയത് 350ല്‍ അധികം സിനിമകളില്‍ അഭിനയിച്ച പ്രതിഭ

അമ്മയെ കൊലപ്പെടുത്തിയത് മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി; ഹൃദയാഘാതമെന്ന തട്ടിപ്പ് പൊളിഞ്ഞത് ഡോക്ടര്‍ എത്തിയതോടെ; പ്രതി അറസ്റ്റില്‍

ഇത്തവണ തിയേറ്ററില്‍ ദുരന്തമാവില്ല; സീന്‍ മാറ്റി പിടിക്കാന്‍ മോഹന്‍ലാല്‍; ബറോസ് വരുന്നു; റിലീസ് തീയതി പുറത്ത്

റിപ്പോര്‍ട്ടിംഗിനിടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ ആക്രമണം; പ്രതിയെ പിടികൂടി പൊലീസ്

കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണം നിര്‍ദ്ദേശിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍; അന്വേഷണം ഖാലിസ്ഥാന്‍ ഭീകരനില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍

മലയാള സിനിമയുടെ സുകൃതം വിടവാങ്ങി; ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍

കന്യാകുമാരിയില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം നിരോധനം മറികടന്ന് കുളിക്കാനിറങ്ങിയതോടെ

ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ