ഞാന്‍ പറഞ്ഞു, സോറി, നായകനാകില്ല, വേണമെങ്കില്‍ വില്ലനാകാം: ദേവന്‍

ദക്ഷിണേന്ത്യന്‍ സിനിമകളിലെ ഒട്ടുമിക്ക സൂപ്പര്‍ താരങ്ങളുടെ ഒപ്പവും അഭിനയിച്ചിട്ടുള്ള നടനാണ് ദേവന്‍. വില്ലനായും സ്വഭാവനടന്‍ ആയും തിളങ്ങിയ അദ്ദേഹത്തിന് സുന്ദരവില്ലന്‍ എന്ന വിശേഷണവുമുണ്ടായിരുന്നു. മമ്മൂട്ടി ചിത്രം ഗാനഗന്ധര്‍വ്വനില്‍ വ്യത്യസ്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചെങ്കിലും തനിക്ക് ഇപ്പോഴും വില്ലന്‍ വേഷങ്ങള്‍ തന്നെയാണ് ഇഷ്ടമെന്ന് ദേവന്‍ പറയുന്നു. മാതൃഭൂമിയുമായുള്ള അഭിമുഖത്തിലാണ് നടന്റെ തുറന്നുപറച്ചില്‍.

എനിക്ക് എപ്പോഴും വില്ലന്‍ കഥാപാത്രങ്ങള്‍ ചെയ്യാനാണ് ഇഷ്ടം. നായക കഥാപാത്രമാണെങ്കില്‍ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാത്ത പോലെയാണ്. എന്നാല്‍ വില്ലനാണെങ്കില്‍ അല്പം എരിവും പുളിയുമൊക്കെ ഉണ്ടാകും.

വില്ലന്‍ കഥാപാത്രങ്ങളില്‍ ഞാന്‍ ശോഭിച്ച് നില്‍ക്കുന്ന സമയത്താണ് കന്നഡയിലെ വലിയ സംവിധായകനായ രാജേന്ദ്രബാബു എന്നെ സമീപിച്ചത്. അദ്ദേഹം വന്ന് കഥ പറഞ്ഞു. കഥ കേട്ടതിന് ശേഷം ഞാന്‍ ചോദിച്ചു, ഞാന്‍ ഇതില്‍ ഏത് കഥാപാത്രമാണ് ചെയ്യേണ്ടത്, ഇതില്‍ വില്ലന്‍ കഥാപാത്രമില്ലല്ലോയെന്ന്. അദ്ദേഹം എനിക്കായി വെച്ചിരുന്നത് നായകനായിരുന്നു. ഞാന്‍ അപ്പോള്‍ തന്നെ മറുപടി കൊടുത്തു. സോറി, ഞാന്‍ നായകനാകില്ല, വേണമെങ്കില്‍ വില്ലനാകാം. പക്ഷേ പിന്നീട് അദ്ദേഹം എന്നെക്കൊണ്ട് നിര്‍ബന്ധിച്ച് നായക കഥാപാത്രം ചെയ്യിപ്പിക്കുകയായിരുന്നു. ദേവന്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

ഒഡീഷയിൽ 'അംഗണവാടി മുതൽ പിജി വരെ' വിദ്യാഭ്യാസം സൗജന്യമാക്കി ബിജെപി സർക്കാർ; കോളജ് വിദ്യാർത്ഥികൾക്ക് ഇനി മുതൽ ഫീസില്ല

ലാൻഡ് ചെയ്തതിന് പിന്നാലെ തീപിടിച്ചു; അസമിൽ വ്യോമസേന വിമാനം തകർന്നു വീണു

'വീണുകിട്ടിയ ആയുധം പോലെ പ്രതിപക്ഷം പെരുമാറുന്നത് ശരിയല്ല'; നിപ വ്യാപനം ഉണ്ടായിട്ടില്ലെന്ന് കെ മുരളീധരന്‍

'ഇത് അമേരിക്കൻ ആക്രമണത്തിൽനിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമം'; ഇന്ത്യൻ കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയെന്ന ട്രംപിൻ്റെ ആരോപണം തള്ളി ഇറാൻ

'അമ്മയുടെ ഇടപെടൽ, സംഗീതയും വിജയ്‌യും വീണ്ടും ഒന്നിച്ചു'? വിവാഹമോചനക്കേസ് പിൻവലിച്ചുവെന്ന് റിപ്പോർട്ട്

'കെ ബി പ്രദീപിന്റെ നിയമനം കള്ളന് ചൂട്ട് പിടിക്കും പോലെ, ചെയ്യാന്‍ പാടില്ലാത്ത കാര്യം'; വിമർശിച്ച് പിണറായി വിജയന്‍

സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്; വെള്ളി വിലയിൽ മാറ്റമില്ല

'ഇതേവരെ ആരോഗ്യമന്ത്രി ഇവിടെ വന്നിട്ടില്ല, നിപ വിഷയത്തിൽ ഇടപെട്ടിട്ടില്ല'; നിപയെ ഗൗരവകരമായി കൈകാര്യം ചെയ്യുന്നില്ലെന്ന് പിണറായി വിജയൻ

ഭാര്യയെ കുത്തിക്കൊല്ലാൻ ശ്രമം; റൗഡി 'വാവാച്ചി' പിടിയിൽ, പ്രതിയെ റിമാൻഡ് ചെയ്തു

നിയമനം വിവാദമായി, കെ ബി പ്രദീപ് ദേവസ്വം സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ സ്ഥാനം രാജിവെച്ചു; രാജി മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം