ഞാന്‍ തുടങ്ങിയത് വേശ്യാലയം അല്ലാലോ, അതൊരു ചെളിക്കുണ്ടാണ് വീണാല്‍ പ്രശ്‌നമാണെന്ന് പലരും പറഞ്ഞു: ദേവന്‍

സുരേഷ് ഗോപി, മുകേഷ്, ഇന്നസെന്റ് എന്നിങ്ങനെ നിരവധി മലയാളി സിനിമാ താരങ്ങള്‍ രാഷ്ട്രീയത്തിലേക്ക് ചേക്കേറിയിട്ടുണ്ട്. എന്നാല്‍ കേരള പീപ്പിള്‍സ് പാര്‍ട്ടി”എന്ന രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കിയാണ് ദേവന്‍ വ്യത്യസ്തമായത്. എതിര്‍പ്പുകളെ മറികടന്ന് എന്തിന് വേണ്ടിയാണ് പാര്‍ട്ടി തുടങ്ങിയതെന്ന് കൗമുദി ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിക്കുകയാണ് ദേവന്‍.

“പാര്‍ട്ടി തുടങ്ങി ഒരു ആറ് മാസം കഴിഞ്ഞ് ദുബായില്‍ പോയി. ഞാന്‍ താമസിക്കുന്ന ഹോട്ടലിലേക്ക് എന്റെ ക്ലാസ്‌മേറ്റ്‌സ് അഞ്ചാറ് പേര് എന്നെ കാണാന്‍ വന്നു. അവരൊക്കെ വലിയ വലിയ നിലകളില്‍ ഇരിക്കുന്നവരാണ്. നീ എന്തിനാടാ പൊളിറ്റിക്കല്‍ പാര്‍ട്ടി തുടങ്ങിയത് എന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു ഒരു വേശ്യാലയം അല്ലാലോ തുടങ്ങിയത്. നിങ്ങള്‍ എല്ലാവരും ചീത്തകാര്യം ചെയ്തപോലെയാണല്ലോ സംസാരിക്കുന്നത്. എന്ന് ഞാന്‍ പറഞ്ഞു.

അപ്പോള്‍ അവര് പറഞ്ഞു അതല്ലെടാ രാഷ്ട്രീയം ഒരു ചെളിക്കുണ്ടാണ് അതിനകത്ത് വീണാല്‍ കുഴപ്പമാണെന്നൊക്കെ. അവര്‍ക്കറിയാം കോളേജ് ലൈഫില്‍ സ്റ്റുഡന്റ് പൊളിറ്റിക്‌സില്‍ ഞാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന്. ഞാന്‍ പറഞ്ഞപ്പോള്‍ അവര്‍ക്ക് മനസിലായി. ഒരാള്‍ എഴുന്നേറ്റ് നിന്ന് ചോദിച്ചു എന്തുകൊണ്ടാണ് നിങ്ങള്‍ പാര്‍ട്ടി രൂപീകരിച്ചതെന്ന്. കാരണം ഞാന്‍ എന്റെ രാജ്യത്തെ സ്‌നേഹിക്കുന്നുവെന്ന് അവര്‍ക്ക് മറുപടി നല്‍കി. എല്ലാവരും കൈയടിച്ചു”-ദേവന്‍ പറഞ്ഞു

Latest Stories

ഒഡീഷയിൽ 'അംഗണവാടി മുതൽ പിജി വരെ' വിദ്യാഭ്യാസം സൗജന്യമാക്കി ബിജെപി സർക്കാർ; കോളജ് വിദ്യാർത്ഥികൾക്ക് ഇനി മുതൽ ഫീസില്ല

ലാൻഡ് ചെയ്തതിന് പിന്നാലെ തീപിടിച്ചു; അസമിൽ വ്യോമസേന വിമാനം തകർന്നു വീണു

'വീണുകിട്ടിയ ആയുധം പോലെ പ്രതിപക്ഷം പെരുമാറുന്നത് ശരിയല്ല'; നിപ വ്യാപനം ഉണ്ടായിട്ടില്ലെന്ന് കെ മുരളീധരന്‍

'ഇത് അമേരിക്കൻ ആക്രമണത്തിൽനിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമം'; ഇന്ത്യൻ കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയെന്ന ട്രംപിൻ്റെ ആരോപണം തള്ളി ഇറാൻ

'അമ്മയുടെ ഇടപെടൽ, സംഗീതയും വിജയ്‌യും വീണ്ടും ഒന്നിച്ചു'? വിവാഹമോചനക്കേസ് പിൻവലിച്ചുവെന്ന് റിപ്പോർട്ട്

'കെ ബി പ്രദീപിന്റെ നിയമനം കള്ളന് ചൂട്ട് പിടിക്കും പോലെ, ചെയ്യാന്‍ പാടില്ലാത്ത കാര്യം'; വിമർശിച്ച് പിണറായി വിജയന്‍

സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്; വെള്ളി വിലയിൽ മാറ്റമില്ല

'ഇതേവരെ ആരോഗ്യമന്ത്രി ഇവിടെ വന്നിട്ടില്ല, നിപ വിഷയത്തിൽ ഇടപെട്ടിട്ടില്ല'; നിപയെ ഗൗരവകരമായി കൈകാര്യം ചെയ്യുന്നില്ലെന്ന് പിണറായി വിജയൻ

ഭാര്യയെ കുത്തിക്കൊല്ലാൻ ശ്രമം; റൗഡി 'വാവാച്ചി' പിടിയിൽ, പ്രതിയെ റിമാൻഡ് ചെയ്തു

നിയമനം വിവാദമായി, കെ ബി പ്രദീപ് ദേവസ്വം സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ സ്ഥാനം രാജിവെച്ചു; രാജി മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം