ദീപികയുടെ 'ചപക്', പാര്‍വ്വതിയുടെ 'ഉയരെ'; സാമ്യത്തെ കുറിച്ച് ദീപിക

ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗര്‍വാളിന്റെ ജീവിതം പറയുന്ന “ചപക്” എന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ തിരക്കുകളിലാണ് ബോളിവുഡ് താരം ദീപിക പദുക്കോണ്‍. ചിത്രത്തിലെ താരത്തിന്റെ വ്യത്യസ്ത ലുക്കും അമ്പരപ്പിക്കുന്ന മേക്കോവറും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിട്ടുണ്ട്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ എത്തിയതോടെ പാര്‍വ്വതി നായികയായെത്തിയ മലയാള ചിത്രം “ഉയരെ”യോട് സാദൃശ്യം തോന്നുന്നുവെന്ന് പ്രേക്ഷകര്‍ പ്രതികരിക്കുന്നുണ്ട്.

ആസിഡ് ആക്രമണത്തെ അതിജീവിച്ച ഏവിയേഷന്‍ വിദ്യാര്‍ഥിനിയുടെ കഥയാണ് ഉയരെ പറഞ്ഞത്. ചപക്കിന് ഉയരെയുമായി സാമ്യമുണ്ടോ എന്ന ചോദ്യത്തിന് ദീപിക തന്നെ മറുപടി പറഞ്ഞിരിക്കുകയാണ്. “”എല്ലാവര്‍ക്കും കഥ പറയുന്നതില്‍ വേറിട്ട ശൈലി കാണും. ആര്‍ക്കു വേണമെങ്കിലും ഇന്ന് ലക്ഷ്മിയെ പറ്റിയോ ആസിഡ് ആക്രമണത്തെ കുറിച്ചോ സിനിമ എടുക്കാം. പക്ഷേ അതിനെല്ലാം വേറിട്ടൊരു അവതരണ ശൈലി കാണും.””

“”സിനിമ ഏറ്റവും ശക്തമായ മാധ്യമമാണ്. അതുകൊണ്ട് തന്നെയാണ് നമ്മള്‍ അതിലൂടെ കഥകള്‍ പറയുന്നത്. രാജ്യത്ത് ആസിഡ് ആക്രമണങ്ങള്‍ നിലനിന്നിരുന്നില്ല എന്നല്ല മറിച്ച് നിലനില്‍ക്കുന്നു എന്നാണ് പറയുന്നത്. പീഡനമോ അല്ലെങ്കില്‍ മറ്റേത് പ്രശ്‌നവും പോലെ സംസാരിക്കേണ്ട വിഷയം തന്നെയാണ് ഇത്”” എന്ന് ദീപിക പറയുന്നു. കഴിഞ്ഞ വര്‍ഷം ഷബാന ആസ്മി ഇതിനെ ആസ്പദമാക്കി സിനിമ ചെയ്തിരുന്നുവെന്നും കുറേ സിനിമകള്‍ ഉണ്ടാകുന്നത് ഒരു പ്രശ്‌നമായി കരുതുന്നില്ലെന്നും ദീപിക വ്യക്തമാക്കി.

Latest Stories

രാജ്യാന്തര അവയവക്കടത്ത്: കേസ് എൻഐഎ ഏറ്റെടുത്തേക്കും, തീവ്രവാദ ബന്ധം പരിശോധിക്കും

ബേബി ബംപുമായി കത്രീനയും; ബോളിവുഡില്‍ ഇത് പ്രഗ്നനന്‍സി കാലം

നാളേയ്ക്ക് ഒരു കൈത്താങ്ങ്; തൃശൂരില്‍ ചൈല്‍ഡ് ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണ വിതരണം

വന്‍ കുതിപ്പില്‍ കേരളത്തിന്റെ വി-ഗാര്‍ഡ്; 76.17 കോടി രൂപയുടെ ലാഭം; അറ്റാദായത്തില്‍ 44.5 ശതമാനം വര്‍ധന; നിക്ഷേപകര്‍ കൂട്ടമായെത്തി; ഓഹരികള്‍ കുതിക്കുന്നു

ടി 20 ലോകകപ്പ്: ലോകകപ്പ് ടീമൊക്കെ കൊള്ളാം, പക്ഷെ അവനെ ടീമിൽ ഉൾപെടുത്താതിരുന്നതും ആ തീരുമാനവും മണ്ടത്തരം: ഹർഭജൻ സിംഗ്

പെരിയാറില്‍ രാസമാലിന്യം കലര്‍ന്നു; മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങി

രാഹുല്‍ ദ്രാവിഡിന് പകരക്കാരന്‍: ഗാംഗുലിയുടെ റോള്‍ ഇത്തവണ ധോണിയ്ക്ക്, നിര്‍ണായക നീക്കവുമായി ബിസിസിഐ

ഉണ്ണി മുകുന്ദനുമായുള്ള വിവാഹം എന്നാണ്? പ്രതികരിച്ച് മഹിമ നമ്പ്യാര്‍

ബിഭവ് കുമാര്‍ ഹാജരാക്കിയ പെന്‍ഡ്രൈവില്‍ എഡിറ്റിങ്ങ്; ഫോണ്‍ ഫോര്‍മാറ്റ് ചെയ്തു; പ്രതിക്കെതിരെ തെളിവുണ്ട്, ക്രിമിനല്‍ കേസുകളുടെ എണ്ണം ചൂണ്ടിക്കാട്ടി കോടതി

ടി20 ലോകകപ്പ് 2024: സഞ്ജു ടീമില്‍ വേണ്ടിയിരുന്നോ?, പ്രതികരിച്ച് ധവാന്‍