'അച്ഛന്‍ സുഖമായി ഇരിക്കുന്നുണ്ടല്ലോ അല്ലേ?'; കൃഷ്ണകുമാറിനെ പരിഹസിച്ച് കമന്റുകള്‍, മറുപടി നല്‍കി ദിയ

കൃഷ്ണകുമാറിന്റെ പരാജയത്തോടെ സൈബര്‍ ആക്രമണം വീണ്ടും രൂക്ഷമാവുകയാണ്. അഹാന കൃഷ്ണയടക്കമുള്ള കൃഷ്ണകുമാറിന്റെ മക്കളുടെ സോഷ്യല്‍ മീഡിയ പേജുകളിലും കമന്റുകള്‍ നിറയുന്നുണ്ട്. നടന്റെ മകള്‍ ദിയ കൃഷ്ണ ഒരു പരിഹാസ ചോദ്യത്തിന് നല്‍കിയ മറുപടിയാണ് ഇപ്പോള്‍ കൈയടി നേടുന്നത്.

“”അച്ഛന്‍ സുഖമായി ഇരിക്കുന്നുണ്ടല്ലോ അല്ലേ?”” എന്ന ചോദ്യത്തിനാണ് ദിയ മറുപടി പറഞ്ഞത്. “”ഒരു തിരഞ്ഞെടുപ്പ് ആളുകളെ കൊല്ലുകയില്ല..പക്ഷെ കൊറോണയ്ക്ക് അതിന് കഴിയും. വീട്ടില്‍ സുരക്ഷിതമായി തുടരുക”” എന്ന ക്ലാസ് മറുപടിയാണ് ദിയ നല്‍കിയത്.

അതേസമയം, തിരഞ്ഞെടുപ്പില്‍ നേരിട്ട പരാജയത്തെ കുറിച്ച് കൃഷ്ണകുമാര്‍ പ്രതികരിച്ചു. കന്നി അംഗത്തിലെ പരാജയം അംഗീകരിക്കുന്നു എന്നാണ് ഇന്നലെ കൃഷ്ണകുമാര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. തിരുവനന്തപുരം മണ്ഡലത്തില്‍ മത്സരിച്ച കൃഷ്ണകുമാറിനെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ആന്റണി രാജുവാണ് തോല്‍പ്പിച്ചത്.

ആന്റണിക്കും പിണറായി വിജയന്‍ സര്‍ക്കാരിനും പോസ്റ്റിലൂടെ കൃഷ്ണകുമാര്‍ നന്ദി പറഞ്ഞു. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം മാറ്റി മറിച്ചാണ് പിണറായി വീണ്ടും മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരുന്നത്. ആദ്യമായാണ് ഒരു മുഖ്യമന്ത്രി അഞ്ചു വര്‍ഷത്തെ കാലാവധി തികച്ച് പിന്നെയും വിജയം നേടുന്നത്. 99 സീറ്റ് നേടിയാണ് എല്‍.ഡി.എഫ് ചരിത്രം കുറിച്ചത്.

Latest Stories

ഇനി മുതല്‍ ആദ്യം റോഡ് ടെസ്റ്റ്; മെയ് രണ്ട് മുതല്‍ ലൈസന്‍സ് ടെസ്റ്റില്‍ അടിമുടി മാറ്റങ്ങള്‍

ആദ്യം സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കൂ; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി പത്മജ വേണുഗോപാല്‍

'ഗുജറാത്ത് മോഡല്‍ ചതി': വോട്ടര്‍മാര്‍ ബെഞ്ചില്‍, സൂററ്റിന് പിന്നാലെ ഇന്‍ഡോറിലും ചതിയുടെ പുത്തന്‍ രൂപം

സംവരണ വിവാദത്തില്‍ തെലങ്കാന കോണ്‍ഗ്രസിന് തിരിച്ചടി; രേവന്ത് റെഡ്ഡിയ്‌ക്കെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

ക്രിക്കറ്റിലെ സൂപ്പർ താരങ്ങളുടെ പരസ്ത്രീ ബന്ധവും അത് ഉണ്ടാക്കിയ പ്രശ്നങ്ങളും, ആരാധകർ ആഘോഷമാക്കിയ പ്രേമബന്ധവും വിരഹവും ഇങ്ങനെ

ഒരു മലയാളി എന്ന നിലയിൽ തിയേറ്ററിൽ നിന്ന് ഒരിക്കലും തലകുനിച്ച് ഇറങ്ങേണ്ടി വരില്ലെന്ന് ഡിജോ ജോസ് ആന്റണി; 'മലയാളി ഫ്രം ഇന്ത്യ' ടീസർ പുറത്ത്

അനൂപേട്ടനെ വിവാഹം ചെയ്തു, ആലുവയില്‍ പോയി അബോര്‍ഷന്‍ ചെയ്തു.. കേട്ട് കേട്ട് മടുത്തു..: ഭാവന

ആര്യയുടെ ആരോപണങ്ങള്‍ പൊളിയുന്നു; ലഹരി ഉപയോഗിച്ചതിന് തെളിവില്ല, നഗ്നത പ്രദര്‍ശന കേസ് കോടതി തള്ളിയത്

ഇത് സുരേഷ് ഗോപിയുടെ അപരന്‍ അല്ല, സ്വന്തം സഹോദരന്‍! വൈറല്‍ വീഡിയോ

ലോകത്തിലെ ഏറ്റവും മികച്ച രണ്ട് ക്ലബ്ബുകൾ അവന്മാരാണ്, എന്റെ തീരുമാനം ഇങ്ങനെ; ജോഷ്വ കിമ്മിച്ച് പറയുന്നത് ഇങ്ങനെ