'മഞ്ജുവിന്റെ ഷര്‍ട്ടിന്റെ കാര്യത്തില്‍ പോലും സംവിധായകന്‍ സിബി സാറിനും രഞ്ജിത്ത് ഏട്ടനും നല്ല ടെന്‍ഷന്‍ ഉണ്ടായിരുന്നു'; കോസ്റ്റ്യൂമര്‍ പറയുന്നു

ഘംഭീര മേക്കോവര്‍ ചിത്രങ്ങളാണ് മഞ്ജു വാര്യര്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുള്ളത്. ഇത് ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്യാറുണ്ട്. മഞ്ജുവിനെ കുറിച്ച് കോസ്റ്റ്യൂം ഡിസൈനര്‍ എസ്.ബി സതീഷ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

ഏത് കോസ്റ്റ്യൂമിലും തന്റേതായ മാനറിസം മഞ്ജു കൊണ്ടു വരാറുണ്ട്. സമ്മര്‍ ഇന്‍ ബത്ലഹേം സിനിമയിലെ നടിയുടെ വസ്ത്രധാരണത്തെ കുറിച്ചായിരുന്നു സതീഷ് പറഞ്ഞത്. കൗമുദി മൂവീസ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കോസ്റ്റ്യൂമർ സംസാരിച്ചത്.

മഞ്ജുവിന് ഒരു കോസ്റ്റ്യൂം കൊടുത്താല്‍ അതിന് അനുസരിച്ച് മാനറിസവും മാറും. അത് മഞ്ജുവിന്റെ ഏറ്റവും വലിയ ഗുണങ്ങളില്‍ ഒന്നാണ്. സമ്മര്‍ ഇന്‍ ബത്ലഹേമില്‍ മഞജുവിനെ ഇന്ന രീതിയില്‍ മോഡേണ്‍ ആക്കാമെന്ന് പറയുമ്പോള്‍ സംവിധായകന്‍ സിബി സാറിനും രഞ്ജിത്ത് ഏട്ടനും ഒരു ഷര്‍ട്ടിന്റെ കാര്യത്തില്‍ പോലും നല്ല ടെന്‍ഷന്‍ ഉണ്ടായിരുന്നു.

കാരണം അതിന് മുമ്പ് പുറത്ത് ഇറങ്ങിയ ഒരു ചിത്രത്തില്‍ കോസ്റ്റ്യൂമില്‍ ചെറിയ പ്രശ്‌നം ഉണ്ടായിരുന്നു. ട്രയല്‍ ചെയ്തു നോക്കാമെന്ന് ഞാന്‍ പറഞ്ഞു. അങ്ങനെ മഞ്ജു വന്ന് വസ്ത്രങ്ങള്‍ ഇട്ടു നോക്കുകയായിരുന്നു. ആ കോസ്റ്റ്യൂം ഇട്ടു വന്ന മഞ്ജുവിനെ കണ്ട് ശരിക്കും എല്ലാവരും ഞെട്ടുകയായിരുന്നു.

കൈയൊക്കെ സ്‌റ്റൈലായി ചുരുട്ടി വെച്ച് കൊണ്ടായിരുന്നു താരം എത്തിയത്. ആ വസ്ത്രങ്ങള്‍ ഇട്ടപ്പോള്‍ തന്നെ മഞ്ജുവിന്റെ സ്‌റ്റൈല്‍ മാറി. അപ്പോള്‍ തന്നെ ആ ക്യാരക്ടറിന് അവര്‍ ഓക്കെ പറയുകയായിരുന്നു. ഒരു പക്ഷെ ആദ്യമായിട്ടായിരിക്കും മഞ്ജു വാര്യരുടെ കോസ്റ്റ്യൂമില്‍ ഒരു മാറ്റം വരുന്നത്.

അപ്പോള്‍ തന്നെ തന്നോട് ചെയ്‌തോളാനും അവര്‍ പറഞ്ഞു. കോസ്റ്റ്യൂമിനോടൊപ്പം ഷോട്ട് എടുത്ത കാലാവസ്ഥയും ഗംഭീരമായിരുന്നു. ഇത് കൂടുതല്‍ മനോഹരമാക്കുക ആയിരുന്നുവെന്നും കോസ്റ്റ്യൂമര്‍ കൗമുദി മൂവീസ് ചാനലിലോട് പറഞ്ഞു.

Latest Stories

IPL 2024: മാറാത്ത കാര്യത്തെ കുറിച്ച് സംസാരിച്ച് സമയം കളയുന്നതെന്തിന്; ധോണി വിഷയത്തില്‍ പ്രതികരിക്കാന്‍ വിസമ്മതിച്ച് സെവാഗ്

'മേയർക്കും എംഎൽഎയ്ക്കുമെതിരെ കേസെടുക്കണം'; ഡ്രൈവർ യദുവിന്റെ ഹർജി ഇന്ന് കോടതിയിൽ

IPL 2024: ബാറ്റല്ലെങ്കില്‍ പന്ത്, ഒന്നിലവന്‍ എതിരാളികള്‍ക്ക് അന്തകനാകും; കെകെആര്‍ താരത്തെ പുകഴ്ത്തി ഹര്‍ഭജന്‍

ലോകസഭ തിരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികള്‍ പത്തിനകം നീക്കണം; നിര്‍ദേശവുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്; മാതൃക

ഐപിഎല്‍ 2024: 'നിങ്ങള്‍ ഇതിനെ ടൂര്‍ണമെന്റിന്റെ ക്യാച്ച് എന്ന് വിളിക്കുന്നില്ലെങ്കില്‍, നിങ്ങള്‍ക്ക് തെറ്റ് ചെയ്യുകയാണ്'

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും വിദ്യാര്‍ത്ഥി ആത്മഹത്യ; ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി യുവാവ്

വികസിത് ഭാരത് റണ്ണില്‍ പങ്കെടുക്കണമെന്ന് വിദ്യാർഥികൾക്കും അധ്യാപകർക്കും കർശന നിർദേശം; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

IPL 2024: സംഹാരതാണ്ഡവമാടുന്ന നരെയ്ന്‍, താരത്തിന്‍റെ വിജയരഹസ്യം ഇതാണ്

ബസിന്റെ ഡോര്‍ എമര്‍ജന്‍സി സ്വിച്ച് ആരോ അബദ്ധത്തില്‍ ഓണാക്കി; നവകേരള ബസിന്റെ ഡോര്‍ തകര്‍ന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരിച്ച് കെഎസ്ആര്‍ടിസി

കൊയിലാണ്ടി പുറംകടലില്‍ നിന്നും ഇറാനിയന്‍ ബോട്ട് കോസ്റ്റ് ഗാര്‍ഡ് പിടിച്ചെടുത്തു; ആറുപേര്‍ കസ്റ്റഡിയില്‍; ചോദ്യം ചെയ്യല്‍ തുടരുന്നു