പൊന്നിയിന്‍ സെല്‍വന്‍ 2 ഗാനത്തിന് പകര്‍പ്പവകാശ ലംഘനം, എആര്‍ റഹ്‌മാന് എട്ടിന്റെ പണി, 2 കോടി രൂപ കെട്ടിവയ്ക്കാന്‍ വിധിച്ച് ഡല്‍ഹി ഹൈക്കോടതി

പൊന്നിയിന്‍ സെല്‍വന്‍ 2 ചിത്രത്തിലെ ഗാനവുമായി ബന്ധപ്പെട്ട പകര്‍പ്പവകാശ ലംഘന കേസില്‍ സംഗീത സംവിധായകന്‍ എആര്‍ റഹ്‌മാനും സിനിമയുടെ സഹനിര്‍മ്മാതാക്കളും രണ്ട് കോടി രൂപ കെട്ടിവയ്ക്കാന്‍ നിര്‍ദേശിച്ച് ഡല്‍ഹി ഹൈക്കോടതി. ക്ലാസിക്കല്‍ ഗായകനും പത്മശ്രീ അവാര്‍ഡ് ജേതാവുമായ് ഉസ്താദ് ഫയാസ് വാസിഫുദ്ദീന്‍ ദാഗറാണ് റഹ്‌മാനും സിനിമയുടെ നിര്‍മാണ കമ്പനിയായ മദ്രാസ് ടാക്കീസ്, ലൈക്ക പ്രൊഡക്ഷന്‍സ് എന്നിവര്‍ക്കെതിരെ പരാതി നല്‍കിയത്. പൊന്നിയിന്‍ സെല്‍വന്‍ 2വിനായി എആര്‍ റഹ്‌മാന്‍ ഒരുക്കിയ വീര രാജ വീര എന്ന ഗാനത്തിനെതിരെയാണ് പകര്‍പ്പവകാശ ലംഘന കേസ്.

ജുനിയര്‍ ഡാഗര്‍ സഹോദരന്മാര്‍ എന്ന് അറിയപ്പെടുന്ന അന്തരിച്ച ഉസ്താദ് എന്‍ ഫയാസുദ്ദീന്‍ ഡാഗറും, ഉസ്താദ് സാഹിറുദ്ദീന്‍ ഡാഗറും ചേര്‍ന്ന് രചിച്ച ശിവസ്തുതി അനധികൃതമായി ഉപയോഗിച്ചുവെന്നാണ് ആരോപണം. ഈ കേസിലാണ് കഴിഞ്ഞ ദിവസം ഹൈക്കോടതി വിധി വന്നിരിക്കുന്നത്. 117 പേജുളള വിധിന്യായത്തില്‍ ജസ്റ്റിസ് പ്രതിഭ എം സിംഗ്, വീര രാജ വീര ഗാനം ശിവസ്തുതി എന്ന കോമ്പോസിഷനെ അടിസ്ഥാനമാക്കിയുളളതോ അതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതോ മാത്രമല്ല, വാസ്തവത്തില്‍ വരികളില്‍ മാറ്റം വരുത്തി ഉപയോഗിച്ചതാണ് എന്നാണ് വിധിച്ചത്. ചിത്രത്തില്‍ പുതുതായി ചേര്‍ത്ത ഘടകങ്ങള്‍ ഗാനത്തെ ഒരു പുതിയ രചന പോലെയാക്കി മാറ്റിയിരിക്കാം.

പക്ഷേ അടിസ്ഥാന സൃഷ്ടിക്ക് സമാനമാണ് വീര രാജ വീര ഗാനം എന്ന് ജഡ്ജി വിധിയില്‍ പറയുന്നുണ്ട്. എല്ലാ ഒടിടി ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലും ഗാനത്തോടൊപ്പമുളള നിലവിലുളള ക്രെഡിറ്റ് സ്ലൈഡ് മാറ്റാനും കോടതി നിര്‍ദേശിച്ചു. നിലവിലുളള ക്രെഡിറ്റ് കാര്‍ഡായ ഒരു ഡാഗര്‍വാണി പാരമ്പര്യ ധ്രുപദിനെ അടിസ്ഥാനമാക്കിയുളള രചന എന്നത് മാറ്റി അന്തരിച്ച ഉസ്താദ് എന്‍ ഫയാസുദ്ദീന്‍ ദാഗറിന്റെയും അന്തരിച്ച ഉസ്താദ് സാഹിറുദ്ദീന്‍ ദാഗറിന്റെയും ശിവസ്തുതിയെ അടിസ്ഥാനമാക്കിയുളള രചന എന്നാക്കി മാറ്റണമെന്നും കോടതി നിര്‍ദേശിച്ചു.

പ്രതികള്‍ കോടതിയില്‍ രണ്ട് കോടി രൂപ കെട്ടിവയ്ക്കാനും വാദിയായ ഉസ്താദ് ഫയാസ് വാസിഫുദ്ദീന്‍ ദാഗറിന് രണ്ട് ലക്ഷം രൂപ കോടതി ചിലവായി റഹ്‌മാനും മറ്റ് പ്രതികളും നാല് ആഴ്ചയ്ക്കുളളില്‍ നല്‍കണമെന്നും കോടതി വാദിച്ചു. തന്റെ അറിവോ അംഗീകാരമോ ഇല്ലാതെയാണ് എആര്‍ റഹ്‌മാന്‍ ഈ ഗാനം ചിത്രത്തില്‍ ഉപയോഗിച്ചത് എന്നാണ് ഉസ്താദ് ഫയാസ് വാസിഫുദ്ദീന്‍ ദാഗര്‍ പറയുന്നത്.

Latest Stories

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി