ജാതി സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചു.. പോസ്റ്റ് വിവാദത്തില്‍; പാ രഞ്ജിത്തിനെതിരെ പൊലീസില്‍ പരാതി

സംവിധായകന്‍ പാ രഞ്ജിത്ത് ജാതി സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചതായി പരാതി. തമിഴ്നാട്ടില്‍ കോളിളക്കം സൃഷ്ടിച്ച ദീപക് രാജയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പാ രഞ്ജിത്ത് പങ്കുവെച്ച പോസ്റ്റിന് പിന്നാലെയാണ് പൊലീസില്‍ പരാതി എത്തുന്നത്.

ദീപക് രാജയുടെ കൊലപാതകം ജാതീയമായ പ്രശ്നങ്ങള്‍ക്ക് കാരണമായിരുന്നു. ഇതുമായി ബന്ധപ്പെട്ട സംവിധായകന്റെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വലിയ വിവാദങ്ങള്‍ക്ക് വഴി തെളിച്ചിരുന്നു. ബാല മുരളി എന്നയാളാണ് സംവിധായകന് എതിരെ പരാതി നല്‍കിയത്.

പാ രഞ്ജിത്തിന്റെ പോസ്റ്റ് തമിഴ്‌നാട്ടിലെ തെക്കന്‍ ജില്ലകളില്‍ ജാതി സംഘര്‍ഷമുണ്ടാക്കാന്‍ കാരണമായി എന്നാണ് പരമക്കുടി ഡിഎസ്പി ശബരീനാഥന് ലഭിച്ച പരാതിയില്‍ പറയുന്നത്. നെല്ലി-തിരുച്ചെന്തൂര്‍ റോഡിലെ റസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കാന്നതിനിടെ ആറംഗ സംഘം ദീപക് രാജയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

സംഭവം തെക്കന്‍ ജില്ലകളില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് രഞ്ജിത്തിന്റെ പോസ്റ്റ് ചര്‍ച്ചയായത്. ഇതിന് മുമ്പും പാ രഞ്ജിത്തിന്റെ രാഷ്ട്രീയ നിലപാടുകള്‍ പറഞ്ഞു കൊണ്ടെത്തിയ പോസ്റ്റുകള്‍ വിവാദമായി മാറിയിരുന്നു.

Latest Stories

'കെ. സുധാകരന് സീറ്റെങ്കിൽ തനിക്കും വേണം', കോന്നിയിൽ എന്ത് സംഭവിച്ചാലും താൻ ഉത്തരവാദി ആയിരിക്കില്ല : അടൂർ പ്രകാശ്

ധർമടത്ത് നാമനിർദേശ പത്രിക സമർപ്പിച്ച് പിണറായി വിജയൻ

കണ്ണൂരിൽ കെ. സുധാകരൻ കോൺഗ്രസ് സ്ഥാനാർത്ഥി; ഒടുവിൽ വഴങ്ങി ഹൈക്കമാൻഡ്

ആറന്മുളയിൽ കുമ്മനം രാജശേഖരൻ; കുണ്ടറയിൽ റോബിൻ രാധാകൃഷ്ണൻ; രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് ബിജെപി

കടുത്ത അതൃപ്തിയില്‍, കെ. സുധാകരൻ സ്വതന്ത്രനായി മത്സരിച്ചേക്കും? 12 മണിക്ക് വാർത്താസമ്മേളനം

കോൺഗ്രസിന്റെ തകർച്ചയ്ക്ക് തുടക്കം കുറിക്കുന്നതാകും ഇത്തവണത്തെ സ്ഥാനാർഥി നിർണയം: എം.വി. ഗോവിന്ദൻ

അമേരിക്കയെ ദൈവം രക്ഷിക്കട്ടെ എന്ന് ജോ കെന്‍റ്; താങ്കൾ പോയത് അമേരിക്കയുടെ ഭാഗ്യമെന്ന് ട്രംപ്

ടി-20 റാങ്കിങ്ങിൽ മുന്നേറ്റവുമായി സഞ്ജു, ഒന്നാം സ്ഥാനം നിലനിർത്തി അഭിഷേക്; ആദ്യ പത്തിൽ നാല് ഇന്ത്യൻ താരങ്ങൾ

കെ സുധാകരൻ ഇനിയും കാത്തിരിക്കണം; കോൺഗ്രസ് രണ്ടാം ഘട്ടപട്ടികയിൽ കണ്ണൂർ ഉണ്ടാവില്ല

സിംഗപ്പൂര്‍ എയര്‍ലൈന്‍സിലെ എയർഹോസ്റ്റസിന് നേരെ ലൈംഗികാതിക്രമം; ഇന്ത്യൻ പൗരൻ അറസ്റ്റിൽ