ബോക്‌സ് ഓഫീസിലെ 'കോബ്ര'; കേരളത്തില്‍ നിന്ന് റിലീസ് ദിനത്തില്‍ നേടിയത്

ചിയാന്‍ വിക്രത്തിന്റെ നിരവധി ചിത്രങ്ങള്‍ കേരള ബോക്‌സ് ഓഫീസില്‍ മികച്ച സ്വീകാര്യത നേടിയിട്ടുണ്ട്. ഇപ്പോഴിതാ പുതിയ ചിത്രം കോബ്രയുടെ റിലീസ്ദിന കേരള കളക്ഷന്‍ റിപ്പോര്‍ട്ടുകളും പുറത്തുവന്നിരിക്കുകയാണ്.
ചിത്രം 1.14 കോടി മുതല്‍ 1.60 കോടി വരെ ആദ്യദിനം കേരളത്തില്‍ നിന്ന് നേടിയെന്നാണ് വിവിധ ബോക്‌സ് ഓഫീസ് ട്രാക്കര്‍മാര്‍ പറയുന്നത്. മികച്ച കളക്ഷനാണ് ഇത്. 1.25 കോടി ഒരു വിക്രം ചിത്രം നേടുന്ന ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ കേരള ഓപണിംഗ് ആവും.

ഷങ്കറിന്റെ ഐ ആണ് ഒന്നാം സ്ഥാനത്ത്. ഈ വര്‍ഷത്തെ തമിഴ് റിലീസുകളില്‍ കേരളത്തിലെ മൂന്നാമത്തെ ഏറ്റവും മികച്ച ഓപണിംഗുമാണ് കോബ്ര നേടിയതെന്നാണ് ട്രാക്കര്‍മാര്‍ പറയുന്നത്. വിജയ് നായകനായ ബീസ്റ്റ്, കമല്‍ ഹാസന്റെ വിക്രം എന്നിവയാണ് ആദ്യ രണ്ട് സ്ഥാനങ്ങളില്‍. ബീസ്റ്റ് 6.6 കോടിയും വിക്രം 5.02 കോടിയുമാണ് നേടിയത്.

അഡ്വാന്‍സ് ബുക്കിംഗിലും മികച്ച പ്രതികരണമാണ് ചിത്രം കേരളത്തില്‍ നേടിയത്. റിലീസിനു തലേന്ന് ചിത്രം 70 ലക്ഷമാണ് കേരളത്തില്‍ നിന്ന് നേടിയിരിക്കുന്നതെന്ന് ബോക്‌സ് ഓഫീസ് ട്രാക്കര്‍മാരായ സിനിട്രാക്ക് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. 212 തിയേറ്ററുകളിലെ 1003 ഷോകള്‍ ട്രാക്ക് ചെയ്തതില്‍ നിന്ന് ലഭ്യമായ തുകയാണ് ഇത്.

Latest Stories

ഓസ്‌ട്രേലിയയുമായുള്ള തോൽവിക്ക് ശേഷം ഗംഭീർ നടത്തിയ തന്ത്രപരമായ മാറ്റം; ഇംഗ്ലണ്ടിലെ ഇന്ത്യയുടെ മാസ്മരിക പ്രകടനത്തിന് പിന്നിലെ രഹസ്യം

വിരമിക്കൽ റിപ്പോർട്ടുകൾക്കിടയിലും ഏകദിന റാങ്കിംഗിൽ രോഹിത്തിന് കുതിപ്പ്, മുന്നിൽ ഒരാൾ മാത്രം!

ക്യാപ്റ്റന്‍സി പോരല്ല, സഞ്ജു റോയല്‍സ് വിടാന്‍ ആ​ഗ്രഹിക്കുന്നതിന്റെ കാരണം മറ്റൊന്ന്!; ഉത്തപ്പ പറയുന്നു

മാധ്യമപ്രവര്‍ത്തകര്‍ നല്‍കുന്ന വാര്‍ത്തയുടെ പേരില്‍ രാജ്യദ്രോഹ കുറ്റം ചുമത്താനാകില്ല; നിലപാട് വ്യക്തമാക്കി സുപ്രിംകോടതി

രോഹിത് ശർമയുടെ പുതിയ കാറിന്റെ നമ്പർ '3015', കാരണം ഇതാണ്

തലസ്ഥാനനഗരി ഒരുങ്ങുന്നു; വനിതാ ലോകകപ്പിന് തിരുവനന്തപുരം വേദിയാകും

Asia Cup 2025: "രക്തവും വിയർപ്പും ഒരുമിച്ച് നിലനിൽക്കില്ല"; ഏഷ്യാ കപ്പിൽ ഇന്ത്യ പാകിസ്ഥാനെതിരെ കളിക്കുന്നതിനെ വിമർശിച്ച് ഹർഭജൻ സിംഗ്

കൂലിയിലെ 15 മിനിറ്റ് വേഷത്തിന് ആമിറിന് 20 കോടി? വാർത്തകളിൽ പ്രതികരിച്ച് താരം

'ഇത്രയൊക്കെ സഹായിച്ചതിന് നന്ദി'; വിവാദങ്ങളിൽ പ്രതികരിക്കാതെ സുരേഷ്‌ ഗോപി, തൃശൂരിൽ സ്വീകരിച്ച് പ്രവർത്തകർ

'തിരഞ്ഞെടുപ്പില്‍ വ്യാജ ഐഡി ഉണ്ടാക്കിയവരാണ് യൂത്ത് കോണ്‍ഗ്രസ്, തെളിവുകള്‍ ഉണ്ടാക്കുന്നത് നിസ്സാരം'; ഉടുമ്പന്‍ചോലയിലെ ഇരട്ട വോട്ട് ആരോപണം തള്ളി സിപിഐഎം