ഓസ്‌കര്‍ വേദിയിലെ മലയാള സാന്നിധ്യം..; പൂര്‍ണിമ ഇന്ദ്രജിത്തിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി

ഓസ്‌കര്‍ വേദിയില്‍ സാന്നിധ്യമായ പൂര്‍ണിമ ഇന്ദ്രജിത്തിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓസ്‌കര്‍ റെഡ് കാര്‍പ്പെറ്റില്‍ ചുവടുവെച്ച ഇന്ത്യയില്‍ നിന്നുള്ള താരം അനന്യ ശാന്‍ഭാഗിന് വസ്ത്രമൊരുക്കിയത് പൂര്‍ണിമ ഇന്ദ്രജിത്ത് ആണ്. കേരളത്തിലെ കൈത്തറി ഉല്‍പന്നങ്ങള്‍ ലോകവേദികളില്‍ ശ്രദ്ധിക്കപ്പെടുന്നത് ആഹ്ലാദകരമായ കാര്യമാണ് എന്നാണ് മുഖ്യമന്ത്രി പറയുന്നത്.

”മലയാളത്തനിമയുടെയും പാരമ്പര്യത്തിന്റെയും അവിഭാജ്യ ഘടകമായ കൈത്തറിയില്‍ നെയ്ത വസ്ത്രം ധരിച്ചാണ് ഇന്ത്യയില്‍ നിന്നുള്ള അനന്യ ശാന്‍ഭാഗ് ഓസ്‌കാര്‍ വേദിയിലെത്തിയത്. അഭിനേത്രിയും ഡിസൈനറുമായ പൂര്‍ണിമ ഇന്ദ്രജിത്തിന്റെ സംരംഭമാണ് ഈ വസ്ത്രങ്ങള്‍ തയ്യാറാക്കിയത്.”

”നമ്മുടെ കൈത്തറി ഉല്‍പന്നങ്ങള്‍ ലോകവേദികളില്‍ ശ്രദ്ധിക്കപ്പെടുന്നുവെന്നത് ആഹ്ലാദകരമായ കാര്യമാണ്. ഈ സ്വീകാര്യത നമ്മുടെ തനത് വ്യവസായങ്ങളുടെ വളര്‍ച്ചയ്ക്ക് വലിയ സാധ്യതകളാണ് തുറന്നിടുന്നത്” എന്നാണ് മുഖ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. അതേസമയം, ഓസ്‌കറില്‍ നാമനിര്‍ദേശം ചെയ്യപ്പെട്ട ഹ്രസ്വചിത്രം അനുജയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് അനന്യ ശാന്‍ഭാഗ് ആണ്.

പൂര്‍ണിമ ഇന്ദ്രജിത്തിന്റെ സംരംഭമായ പ്രാണ ആണ് അനന്യക്കായി ഓസ്‌കര്‍ ചടങ്ങിലേക്ക് വസ്ത്രം ഒരുക്കിയത്. 2019ല്‍ വെനിസ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ നടി നിമിഷ സജയനും, 2024ലെ കാന്‍ ഫെസ്റ്റിവലില്‍ നടി ദിവ്യ പ്രഭയും പ്രാണയുടെ വസ്ത്രങ്ങള്‍ ധരിച്ചാണ് പങ്കെടുത്തത്.

Latest Stories

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി

ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: പ്രതി സജി പൊലീസ് പിടിയില്‍

“പവർകട്ട് ഇല്ലാത്ത കേരളം: കരാറോ, കണക്കോ, രാഷ്ട്രീയമോ?”