തിയേറ്ററുകള്‍ തുറക്കുന്നു; റിലീസിന് ഒരുങ്ങി മലയാള സിനിമകള്‍

സംസ്ഥാനത്ത് സിനിമാ തിയേറ്ററുകള്‍ തുറക്കുന്നു. ഈ മാസം 25 മുതല്‍ തിയേറ്ററുകള്‍ തുറക്കാനാണ് തീരുമാനം. 50% സീറ്റുകളില്‍ പ്രവേശനം അനുവദിക്കാമെന്ന് കോവിഡ് അവലോകന യോഗത്തില്‍ ധാരണയായി. രണ്ടുഡോസ് വാക്സിന്‍ എടുത്തവര്‍ക്കാണ് പ്രവേശനം.

എ.സി പ്രവര്‍ത്തിപ്പിക്കാം. സിനിമാ പ്രവര്‍ത്തകരുടെ നിരന്തര ആവശ്യത്തിനൊടുവിലാണ് ധാരണ. നിലവില്‍ 35 ഓളം മലയാള സിനിമകളാണ് റിലീസിന് ഒരുങ്ങുന്നത്. മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം അടക്കമുള്ള ചിത്രങ്ങളാണ് റിലീസിനായി കാത്തിരിക്കുന്നത്.

2020 മാര്‍ച്ച് പകുതിയോടെ അടച്ച തിയേറ്ററുകള്‍ ഒന്നാം ഘട്ട കോവിഡ് ലോക്ഡൗണിന് ശേഷം 2021 ജനുവരിയില്‍ തുറന്നിരുന്നു. വിജയ് ചിത്രം മാസ്റ്റര്‍ ആയിരുന്നു ആദ്യം റിലീസ് ചിത്രം. ജനുവരി 13ന് ആയിരുന്നു ചിത്രത്തിന്റെ റിലീസ്. മമ്മൂട്ടിയുടെ വണ്‍, ദ പ്രീസ്റ്റ് എന്നീ ചിത്രങ്ങളും തിയേറ്ററുകളില്‍ എത്തി.

എന്നാല്‍ രണ്ടാം ഘട്ട ലോക്ഡൗണ്‍ സമയത്ത് തിയേറ്ററുകള്‍ വീണ്ടും അടയ്ക്കുകയായിരുന്നു. നിലവിലെ കോവിഡ് സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് കൂടുതല്‍ ഇളവുകള്‍ സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നുത്. അതേസമയം, പൃഥ്വിരാജിന്റെ ഭ്രമം അടക്കം നിരവധി സിനിമകള്‍ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളില്‍ റിലീസ് ചെയ്യുന്നുണ്ട്.

Latest Stories

ചക്രവാതചുഴി; സംസ്ഥാനത്ത് അതിശക്തമായ മഴ മുന്നറിയിപ്പ്, ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

പഴയ പോലെ യുവതാരം അല്ല നീ ഇപ്പോൾ, ലോകകപ്പ് അവസാന അവസരമായി കണ്ട് ഏറ്റവും മികച്ചത് നൽകുക; ഗൗതം ഗംഭീർ സഞ്ജുവിന് നൽകുന്ന ഉപദേശം ഇങ്ങനെ

പന്തീരാങ്കാവ് ​ഗാർഹിക പീഡനം; രാഹുൽ ​ഗോപാലിനായി ഇന്റർപോൾ ബ്ലൂ കോർണർ നോട്ടീസ്, മുഴുവൻ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കാൻ നീക്കം

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവ്; അസോസിയേറ്റ് പ്രൊഫസര്‍ക്കെതിരെ പൊലീസ് കേസെടുത്തു

രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഇടിമിന്നലേറ്റ് 11 മരണം; രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍

അമീബിക് മസ്തിഷ്‌ക ജ്വരം; നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടികളുടെ പരിശോധനഫലം നെഗറ്റീവ്

വിരലിന് പകരം നാവില്‍ ശസ്ത്രക്രിയ; മെഡിക്കല്‍ കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ക്ക് സസ്‌പെന്‍ഷന്‍

രാമക്ഷേത്രത്തിന് പിന്നാലെ സീതാ ക്ഷേത്രം; സീതാമഢില്‍ പുതിയ പ്രഖ്യാപനവുമായി അമിത്ഷാ

സീതാമഡിയില്‍ സീതാ ക്ഷേത്രം, ബിഹാര്‍ ജനതയ്ക്ക് ഷായുടെ 'വന്‍ വാഗ്ദാനം'; രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം