മോഹന്‍ലാലിനും ആന്റണി പെരുമ്പാവൂരിനും പേടിക്കണ്ട, 'എമ്പുരാനെ'തിരെ നീക്കമില്ല; സൂചനാ പണിമുടക്ക് എപ്പോള്‍? നിര്‍ണ്ണായക വിവരങ്ങള്‍

‘എമ്പുരാന്‍’ സിനിമയുടെ റിലീസ് ദിവസം സിനിമാ സംഘടനകളുടെ സൂചനാ പണിമുടക്ക് നടത്തുന്നുവെന്ന വാര്‍ത്ത ശരിയല്ലെന്ന് ഫിയോക്ക് പ്രസിഡന്റ് കെ. വിജയകുമാര്‍. മാര്‍ച്ച് 27ന് തിയേറ്ററുകള്‍ അടച്ചിട്ട്, സിനിമാ പ്രൊഡക്ഷനും നിര്‍ത്തിവച്ച് സൂചനാ പണിമുടക്ക് നടത്തും എന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഈ വാര്‍ത്തകളോടാണ് വിജയകുമാര്‍ പ്രതികരിച്ചത്.

മാര്‍ച്ച് 25ന് ശേഷം റിലീസ് ചെയ്യുന്ന എല്ലാ സിനിമകളും ഫിലിം ചേംബറിന്റെ അനുമതി വാങ്ങിയ ശേഷം വേണം കരാര്‍ ഒപ്പിടാന്‍ എന്ന് മാത്രമേ അറിയിച്ചിട്ടുള്ളു. ആന്റണി പെരുമ്പാവരും ജി സുരേഷ് കുമാറുമായുള്ള പ്രശ്‌നം പരിഹരിച്ച ശേഷം ഇരുവരെയും താരങ്ങളെയും ഉള്‍പ്പെടുത്തി സര്‍ക്കാറിനെതിരെ ഇന്‍ഡസ്ട്രി ഒറ്റക്കെട്ടായി സമരം നടത്താനാണ് ആഗ്രഹിക്കുന്നതെന്നും വിജയകുമാര്‍ മനോരമ ഓണ്‍ലൈനോട് പ്രതികരിച്ചു.

മാര്‍ച്ചില്‍ മറ്റ് സിനിമകള്‍ റിലീസ് ചെയ്യുന്നുണ്ടെങ്കിലും എമ്പുരാന്റെ റിലീസ് ഡേറ്റ് മാത്രമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. മാര്‍ച്ചില്‍ റിലീസ് ചെയ്യുന്ന വലിയ സിനിമകളില്‍ ഒന്ന് കൂടിയാണ് എമ്പുരാന്‍. സൂചനാ പണിമുടക്ക് എന്ന് നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മാര്‍ച്ച് അവസാനത്തോടെ ആയിരിക്കും പണിമുടക്ക് നടത്തുക എന്ന് വിവരങ്ങള്‍ എത്തിയിരുന്നു.

അതേസമയം, ഫിലിം ചേംബറിന്റെ യോഗത്തിന് ശേഷം ആന്റണി പെരുമ്പാവൂരിനോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. ഏഴ് ദിവസത്തിനകം വിശദീകരണം നല്‍കാനാണ് നിര്‍ദേശം. വിശദീകരണം നല്‍കാന്‍ ആന്റണി തയാറായില്ലെങ്കില്‍ തുടര്‍ നടപടികളിലേക്ക് നടക്കാനാണ് ഫിലിം ചേംബറിന്റെ തീരുമാനം.

Latest Stories

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ