മെഗാസ്റ്റാര്‍ ചിരഞ്ജീവിയുടെ ലൂസിഫര്‍ തെലുങ്ക് 'ഗോഡ്ഫാദര്‍'; മോഷന്‍ പോസ്റ്റര്‍ പുറത്ത്

മെഗാസ്റ്റാര്‍ ചിരഞ്ജീവിയുടെ 153-ാമത്തെ സിനിമ ‘ഗോഡ്ഫാദര്‍’ന്റെ മോഷന്‍ പോസ്റ്റര്‍ റിലീസായി. മലയാള ചിത്രം ലൂസിഫറിന്റെ തെലുങ്ക് പതിപ്പായ ഗോഡ്ഫാദര്‍ സംവിധാനം ചെയ്യുന്നത് മോഹന്‍ രാജയാണ്. കൊണിഡെല പ്രൊഡക്ഷന്‍സ്, സൂപ്പര്‍ ഗുഡ് ഫിലിംസ് എന്നിവയുടെ ബാനറില്‍ ആര്‍.ബി ചൗധരി, എന്‍.വി പ്രസാദ്, കൊനിദേല സുരേഖ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്നു. ചിരഞ്ജീവി നായകനായെത്തുന്ന ചിത്രത്തില്‍ താരത്തിന്റെ നായികയായി എത്തുന്നത് നയന്‍താരയാണ്. ഇത് രണ്ടാം തവണയാണ് നയന്‍താര ചിരഞ്ജീവിയുടെ നായികയായെത്തുന്നത്. നേരത്തെ സായ് റാ നരസിംഹ റെഡ്ഡിയില്‍ ചിരഞ്ജീവിയുടെ നായികയായി നയന്‍സ് വേഷമിട്ടിരുന്നു.

ചിരഞ്ജീവിയുടെ ജന്മദിന സമ്മാനമായാണ് ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറക്കിയതെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.മെഗാസ്റ്റാറിന്റെ അക്ഷരങ്ങള്‍ ഗോഡ്ഫാദര്‍ എന്ന തലക്കെട്ടിലേക്ക് മാറുന്ന മോഷന്‍ പോസ്റ്റര്‍ ഏറെ രസകരമാണ്. തലക്കെട്ടിനെ ന്യായീകരിക്കുന്ന ചെസ്സ് നാണയത്തിന്റെ രൂപത്തില്‍ ചിരഞ്ജീവിയുടെ നിഴല്‍ എങ്ങനെ രൂപപ്പെടുന്നു എന്നതും ശ്രദ്ധേയമാണ്. പോസ്റ്ററില്‍ ചിരഞ്ജീവി തീവ്രമായ രൂപത്തില്‍ തൊപ്പി ധരിക്കുകയും കൈയില്‍ തോക്കുമായി നില്‍ക്കുകയും ചെയ്യുന്നു.

പോസ്റ്ററിലും മോഷന്‍ പോസ്റ്ററിലും നമ്മള്‍ കാണുന്നത് പോലെ, മെഗാസ്റ്റാര്‍ തന്റെ ഗംഭീര കരിയറില്‍ ശ്രമിക്കാത്ത ഒരു ഗെറ്റപ്പിലാണ് എത്തുന്നത്. ആരാധകരെ ആവേശഭരിതരാക്കാന്‍ അത് മതിയാകും.
ലൂസിഫര്‍ വന്‍ ഹിറ്റായി മാറിയതിന് പിന്നാലെയാണ് ചിരഞ്ജീവി ചിത്രത്തിന്റെ റീമേയ്ക്ക് അവകാശം സ്വന്തമാക്കിയത്. ചിത്രം ഇഷ്ടപ്പെട്ടുവെങ്കിലും പ്രണയവും ആക്ഷനുമെല്ലാം നിറഞ്ഞ മാസ് ചിത്രമായി ഒരുക്കുന്നതിന് വേണ്ട മാറ്റങ്ങള്‍ വരുത്തണമെന്ന് ചിരഞ്ജീവി ആവശ്യപ്പെട്ടിരുന്നു. ഒരു രാഷ്ട്രീയ ആക്ഷന്‍ നാടകമായി കണക്കാക്കപ്പെടുന്ന ചിത്രത്തിന്റെ തിരക്കഥ സംവിധായകന്‍ തന്നെയാണ് തയ്യാറാക്കിയിരിക്കുന്നത്. എസ്.എസ് തമന്‍ ആണ് സംഗീത സംവിധാനം.
ഛായാഗ്രാഹകന്‍ നിരവ് ഷാ ക്യാമറ കൈകാര്യം ചെയ്യുന്നു. കലാസംവിധാനം- സുരേഷ് സെല്‍വരാജന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- വക്കാട അപ്പറാവു, പി.ആര്‍.ഒ- വംശി-ശേഖര്‍, പി.ശിവപ്രസാദ്, വൈശാഖ് സി വടക്കേവീട്.ഗോഡ്ഫാദറിന്റെ ഷൂട്ടിംഗ് അടുത്തിടെ ഹൈദരാബാദില്‍ ആരംഭിച്ചു.

Latest Stories

അശ്വ (AŚVA): സ്കൂൾ വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കം; ലൗഡേലിൽ പ്രഖ്യാപനം

'ഇത് തിരഞ്ഞെടുപ്പ് ലാക്കാക്കിയുള്ള ബജറ്റ് അല്ല, ആശ വർക്കർമാരുടേയും അംഗനവാടി ജീവനക്കാരുടേയുമുൾപ്പെടെയുള്ള അലവൻസിലെ പരിഷ്കരണം ഉത്തരവാദിത്തം'; കെ എൻ ബാലഗോപാൽ

'തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകും, രാഹുൽ ഗാന്ധിയുമായി രണ്ട് മണിക്കൂർ എല്ലാം തുറന്ന് സംസാരിച്ചു'; സിപിഐഎമ്മുമായി ചർച്ച നടത്തിയെന്ന വാർത്തകൾ തള്ളി ശശി തരൂർ

'അഞ്ചുവർഷം ജനങ്ങൾക്ക് ഒന്നും കൊടുക്കാത്തവരാണ്, ബജറ്റ് ഭരണ പരാജയത്തിന്റെ ഫസ്റ്റ് ഡോക്യുമെന്റ്'; പി കെ കുഞ്ഞാലിക്കുട്ടി

ഒറ്റ ദിവസം കൂടിയത് 8640 രൂപ, പിടിവിട്ടു സ്വര്‍ണവില; ഒരു പവന് 1,31,160 രൂപ; ഒന്നര ലക്ഷമില്ലാതെ ഒരു പവന്റെ സ്വര്‍ണാഭരണം വാങ്ങാനാവില്ല; ഒറ്റ മാസത്തില്‍ വന്ന വ്യത്യാസം 31,000ല്‍ അധികം രൂപ; വില്‍പന ഇടിഞ്ഞു

ശബരിമല സ്വർണക്കൊള്ള കേസ്; കെ പി ശങ്കരദാസ് വീണ്ടും റിമാൻഡിൽ, എസ് ശ്രീകുമാറിന് ജാമ്യം

സ്വപ്നങ്ങളെ കൊല്ലുന്ന വ്യവസായം

ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചത് ആ ഒരു കാരണം കൊണ്ടാണ്, എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്: യുവരാജ് സിങ്

'പൂച്ച പെറ്റുകിട‌ക്കുന്ന ഖജനാവ്'; ബജറ്റിൽ ജനങ്ങൾ വിശ്വസിക്കരുത്, പത്ത് വർഷം ചെയ്യാതിരുന്ന കാര്യങ്ങൾ ചെയ്യുമെന്ന് പ്രഖ്യാപിക്കുകയാണ്; ആളുകളെ കബളിപ്പിക്കാനുള്ള ബജറ്റെന്ന് വി ഡി സതീശൻ

'രണ്ടു മണിക്കൂറും 53 മിനിട്ടും'; തോമസ് ഐസക്കിനും ഉമ്മൻചാണ്ടിക്കും ശേഷം കേരള നിയമസഭയിലെ ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റ് അവതരിപ്പിച്ച് കെഎൻ ബാലഗോപാൽ