'തിരക്കഥ പോര'; തെലുങ്ക് 'ലൂസിഫറി'ന്റെ സംവിധായകനെ മാറ്റി ചിരഞ്ജീവി?

മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് ചിത്രം “ലൂസിഫറി”ന്റെ തെലുങ്ക് റീമേക്കിനെ കുറിച്ചുള്ള പുതിയ വിവരങ്ങളാണ് വീണ്ടും വാര്‍ത്തകളില്‍ ഇടം നേടുന്നത്. പ്രഭാസ് ചിത്രം “സാഹോ” ഒരുക്കിയ സംവിധായകന്‍ സുജീത്ത് ആണ് തെലുങ്ക് ലൂസിഫര്‍ സംവിധാനം ചെയ്യുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നത്. എന്നാല്‍ സുജീത്തിനെ ചിത്രത്തില്‍ നിന്നും നീക്കിയതായുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

മുരളി ഗോപി ഒരുക്കിയ തിരക്കഥയില്‍ മാറ്റങ്ങള്‍ വരുത്തിയാണ് തെലുങ്കില്‍ ലൂസിഫര്‍ ഒരുക്കുക. എന്നാല്‍ സുജീത്ത് ഒരുക്കിയ തിരക്കഥയില്‍ ചിരഞ്ജീവി ഒട്ടും തൃപ്തനല്ല. അതിനാല്‍ സുജീത്തിനെ മാറ്റി സംവിധായകന്‍ വി.വി വിനായകിനെ സംവിധായകന്‍ ആക്കാനാണ് ചിരഞ്ജീവിയുടെ പ്ലാന്‍ എന്നാണ്
പിങ്ക്‌വില്ല റിപ്പോര്‍ട്ടു ചെയ്യുന്നത്.

തെലുങ്ക് റീമേക്കില്‍ വില്ലന്‍ വേഷത്തില്‍ നടന്‍ റഹമാന്‍ എത്തുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. വിവേക് ഓബ്റോയ് അവതരിപ്പിച്ച ബോബി എന്ന കഥാപാത്രത്തെയാണ് റഹമാന്‍ അവതരിപ്പിക്കുക എന്നാണ് സൂചനകള്‍. മെഗാസ്റ്റാര്‍ ചിരഞ്ജീവി നായകനാകുന്ന ചിത്രത്തില്‍ മഞ്ജു വാര്യര്‍ അവതരിപ്പിച്ച പ്രിയദര്‍ശിനി രാംദാസ് എന്ന കഥാപാത്രമായി നടി സുഹാസിനി എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം, ടൊവിനോ അവതരിപ്പിച്ച ജതിന്‍ രാം ആയി വിജയ് ദേവര്‍കൊണ്ട വേഷമിടുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ലൂസിഫറില്‍ അതിഥി താരമായാണ് പൃഥ്വിരാജ് വേഷമിട്ടത്. ഈ റോളില്‍ റാണാ ദഗുബതി എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ തെലുങ്ക് റീമേക്കില്‍ ഏതൊക്കെ താരങ്ങള്‍ വേഷമിടുമെന്ന കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ഒന്നുമുണ്ടായിട്ടില്ല. ഉടന്‍ ഇക്കാര്യങ്ങള്‍ പ്രഖ്യാപിക്കാനാണ് സാദ്ധ്യത.

Latest Stories

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍