ചിയാന്‍ തിരിച്ചെത്തി; വൈറലായി വീഡിയോ

നെഞ്ചുവേദനയെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് തെന്നിന്ത്യന്‍ നടന്‍ വിക്രമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിക്രമിന്റെ ആരാധകരുള്‍പ്പെടെ ധാരാളം പേര്‍ സോഷ്യല്‍മീഡിയയില്‍ അദ്ദേഹത്തിന് പ്രാര്‍ത്ഥനകളുമായി എത്തിയിരുന്നു. ഇപ്പോഴിതാ, വിക്രമിന്റെ ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

താരം പ്രേക്ഷകര്‍ക്ക് നന്ദി പറയുന്ന വീഡിയോ ആണ് ‘ചിയാന്‍ തിരിച്ചു വന്നു’ എന്ന തലക്കെട്ടോടെ ആരാധകര്‍ വീണ്ടും പങ്കുവച്ചിരിക്കുന്നത്. വിക്രമിന്റെ തിരിച്ചുവരവില്‍ ആഹ്‌ളാദം പങ്കിടുന്നതായും ആരാധകര്‍ അറിയിച്ചു.

വളരെ സന്തോഷം, നിങ്ങളുടെ സ്‌നേഹവും പ്രാര്‍ത്ഥനയും ഒക്കെ എനിക്ക് ലഭിച്ചു. എന്നോടൊപ്പം നിന്നതിനും എനിക്ക് വേണ്ടി നിങ്ങള്‍ ചെയ്ത എല്ലാ കാര്യങ്ങള്‍ക്കും പ്രത്യേകമായ നന്ദി എന്നാണ് വളരെ കാലം മുന്‍പ് പുറത്തു വന്ന വീഡിയോയില്‍ പറയുന്നത്. ഇതാണ് ഇപ്പോള്‍ ഫാന്‍സ് ഏറ്റെടുത്ത് വൈറലാക്കിയിരിക്കുന്നത്.

ജൂലൈ എട്ടിനാണ് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വിക്രമിനെ ചെന്നൈ കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആദ്യഘട്ടത്തില്‍ ഹൃദയാഘാതമാണെന്ന് അഭ്യൂഹങ്ങള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഹൃദയാഘാതമല്ലെന്ന് വിശദീകരിച്ച് ആശുപത്രി അധികൃതരും താരത്തിന്റെ മകന്‍ ധ്രുവ് വിക്രമും രംഗത്തുവന്നു.

Latest Stories

നവജാത ശിശുവിനെ ഫ്‌ളാറ്റില്‍ നിന്ന് എറിഞ്ഞുകൊലപ്പെടുത്തിയ സംഭവം; യുവതിയുടെ ആണ്‍സുഹൃത്തിനെതിരെ കേസെടുത്ത് പൊലീസ്

ഇവരുടെ ധൈര്യത്തിലാണ് നമ്മള്‍ ഇറങ്ങിയിരിക്കുന്നത്; 42 കൊല്ലമായി വിട്ടിട്ടില്ല, ഇനി വിടത്തില്ല: മമ്മൂട്ടി

മൗലികാവകാശങ്ങളെ മാനിക്കാത്ത ഭരണകൂടം വലിയ വിപത്തായി മാറും

വരുന്നു അതിതീവ്രമഴ! വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും ഓറഞ്ച് അലര്‍ട്ടും; അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ മുന്നറിയിപ്പ് ഇങ്ങനെ

മൊബൈല്‍ ഫോണില്‍ കാണാന്‍ പാടില്ലാത്തത് കണ്ടു;യുവതിയെ മര്‍ദ്ദിച്ചിരുന്നു, ആക്രമണം കാറിനുവേണ്ടി ആയിരുന്നില്ല; ഒടുവില്‍ കുറ്റസമ്മതം നടത്തി രാഹുല്‍

'സിഎഎ ഇല്ലാതാക്കാൻ ധൈര്യമുള്ള ആരെങ്കിലും ഈ നാട്ടിൽ ജനിച്ചിട്ടുണ്ടോ'; വെല്ലുവിളിച്ച് പ്രധാനമന്ത്രി

മോഹന്‍ലാല്‍ സിനിമയിലെ ഐറ്റം ഡാന്‍സിന് വിമര്‍ശനങ്ങള്‍ ഏറെ കേട്ടു, ആ ഒറ്റ കാരണം കൊണ്ടാണ് അതില്‍ അഭിനയിച്ചത്; വെളിപ്പെടുത്തി കാജല്‍

'തെക്ക് വടക്കു'മായി വിനായകനും സുരാജും; നൻപകലിന് ശേഷം വീണ്ടും എസ്. ഹരീഷ്; ക്യാരക്ടർ ടീസർ പുറത്ത്

കേന്ദ്ര സര്‍ക്കാരിന്റെ ധാര്‍ഷ്ട്യത്തിന് നിയമത്തിലൂടെ പ്രബീര്‍ പുര്‍ക്കയസ്ത തിരിച്ചടി നല്‍കി; മാധ്യമപ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസം നല്‍കുന്ന വിധിയെന്ന് മന്ത്രി പി രാജീവ്

ചരിത്രത്തിന് തൊട്ടരികെ ഭുവനേശ്വർ കുമാർ, മറികടക്കാൻ ഒരുങ്ങുന്നത് ഐപിഎൽ ഇതിഹാസത്തെ; ഭുവിക്കായി കൈയടിച്ച് ക്രിക്കറ്റ് ലോകം