'ചപ്പാത്തി നഹി, ചോർ ചോർ'; പഞ്ചാബി ഹൗസിലെ രമണനെ അനുകരിച്ച് വിദ്യ ബാലൻ, വീഡിയോ വൈറൽ

പഞ്ചാബി ഹൗസ് എന്ന ചിത്രം ഇന്നും പ്രേക്ഷകര്‍ ഇഷ്ടത്തോടെ ഓര്‍ത്തിരിയ്ക്കാന്‍ കാരണം നായകന്‍ ദിലീപും സംവിധായകര്‍ റാഫി മെക്കാര്‍ട്ടിനും മാത്രമല്ല. അത് ഹരിശ്രീ അശോകന്‍ അവതരിപ്പിച്ച രമണന്‍ എന്ന കഥാപാത്രത്തിന്റെയും വിജയമായിരുന്നു. ഇപ്പോഴിതാ ഇപ്പോഴിതാ ‘പഞ്ചാബി ഹൗസി’ലെ നർമ രംഗം റീലായി അവതരിപ്പിച്ച് ശ്രദ്ധനേടുകയാണ് ബോളിവുഡ് താരം വിദ്യ ബാലൻ.

ചിത്രത്തിൽ ഹരിശ്രീ അശോകൻ അവതരിപ്പിച്ച രമണൻ എന്ന കഥാപാത്രവും അയാളുടെ ഡയലോഗുകളുമെല്ലാം മലയാളികൾക്ക് കാണാപാഠമാണ്. അത്തരത്തിൽ സിനിമയിൽ ഹരിശ്രീ അശോകൻ ചപ്പാത്തി വേണ്ട ചോറ് മതി എന്ന് പറയുന്ന തമാശ രംഗമാണ് വിദ്യ ബാലൻ രസകരമായി റീലിലൂടെ പങ്കുവച്ചിരിക്കുന്നത്.

ലിപ് സിങ്കിനൊപ്പം വിദ്യയുടെ രസകരമായ ഭാവങ്ങൾ കൂടി ചേർന്നപ്പോൾ വീഡിയോ വൈറലായി. മലയാളി സെലിബ്രിറ്റികളടക്കം നിരവധിപ്പേരാണ് വിദ്യ ബാലന്റെ പെർഫോമൻസിനെ അഭിനന്ദിച്ചത്. നിരവധി മലയാളികളും റീലിന് താഴെ കമന്റുമായി എത്തിയിട്ടുണ്ട്. അതേസമയം വിദ്യയുടെ വീഡിയോ ഇതിനോടകം തന്നെ 2 മില്യൺ അടുത്ത് ആളുകൾ കണ്ടുകഴിഞ്ഞു.

View this post on Instagram

A post shared by Vidya Balan (@balanvidya)

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ