'ആ മനുഷ്യന്‍ താരത്തിനപ്പുറം സ്‌നേഹമാകുന്നത് കണ്ട ദിവസം'; മോഹന്‍ലാലിനും പൃഥ്വിക്കുമൊപ്പം ചന്ദുനാഥ്- കുറിപ്പ്

“പതിനെട്ടാം പടി” എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നടനാണ് ചന്ദുനാഥ്. “ദൃശ്യം” എന്ന ഹിറ്റ് സിനിമക്ക് ശേഷം ജീത്തു ജോസഫ്-മോഹന്‍ലാല്‍ കൂട്ടുകെട്ട് ഒന്നിക്കുന്ന റാമില്‍ ചന്ദുനാഥും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇപ്പോഴിതാ ഷൂട്ടിംഗിന്റെ ഇടവേളയില്‍ മോഹന്‍ലാലിനും പൃഥ്വിരാജിനും കൂടെ കൂട്ടുകാരൊടൊപ്പം ഒത്തുകൂടിയതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുന്നകയാണ് താരം. കുട്ടിക്കാലം മുതല്‍ സ്വപ്നം കണ്ടുനടക്കുന്ന രണ്ട് സൂപ്പര്‍താരങ്ങള്‍ക്കൊപ്പം ഡിന്നര്‍ കഴിക്കാനും സമയം ചിലവളിക്കാനുമായത് മറക്കാനാവാത്ത ഒന്നാണെന്ന് ചന്ദുനാഖ് പറയുന്നു.

മോഹന്‍ലാല്‍: ഈ അദ്ഭുത മനുഷ്യന്റെ കുസൃതി ചിരിയും , കുട്ടികാലം മുതല്‍ സിനിമയില്‍ മാത്രം കണ്ട ലാല്‍ മാനറിസും കണ്മുന്നില്‍ മിന്നി മറയുന്നത് കൗതുകത്തോടെ നോക്കിനിന്ന ദിവസം … ആ മനുഷ്യന്‍ താരത്തിനപ്പുറം സ്‌നേഹമാകുന്നത് കണ്ട ദിവസം.. നടന്‍, നായകന്‍, താരം, വിസ്മയം, വികാരം.. ഇവയ്ക്കപ്പുറം സ്വന്തം സഹോദരനായി കൂട്ടുകാരനായി ഒപ്പം നില്‍ക്കാന്‍ ഇടം തന്ന ദിവസം.

പൃഥ്വിരാജ് (ലാലേട്ടന്‍): സ്‌കൂള്‍ കാലം മുതല്‍ “ഇങ്ങനെ ആകണം വ്യക്തിത്വം” എന്ന് കണ്ടു അദ്ദേഹത്തിന്റെ ഉയര്‍ച്ചയില്‍ കൂട്ടുകാരോട് തര്‍ക്കിച്ചു വാദിച്ചു വളര്‍ന്ന എനിക്ക് രാജുവേട്ടാ എന്ന് വിളിച്ച എന്നെ തോളില്‍ കയ്യിട്ടു ഉറക്കെ ചിരിക്കുകയും ചിന്തിപ്പിക്കുകയും പതിനെട്ടാം പടിയിലെ അഭിനയത്തിന്റെ പ്രശംസിക്കുകയും .. എനിക്ക് പറയാന്‍ ഉള്ള സിനിമ സ്വപ്നങ്ങള്‍ ക്ഷമയോടെ കേള്‍ക്കുകയും ചെയ്ത ദിവസം.

Latest Stories

നടി കനകലത അന്തരിച്ചു, വിടവാങ്ങിയത് 350ല്‍ അധികം സിനിമകളില്‍ അഭിനയിച്ച പ്രതിഭ

അമ്മയെ കൊലപ്പെടുത്തിയത് മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി; ഹൃദയാഘാതമെന്ന തട്ടിപ്പ് പൊളിഞ്ഞത് ഡോക്ടര്‍ എത്തിയതോടെ; പ്രതി അറസ്റ്റില്‍

ഇത്തവണ തിയേറ്ററില്‍ ദുരന്തമാവില്ല; സീന്‍ മാറ്റി പിടിക്കാന്‍ മോഹന്‍ലാല്‍; ബറോസ് വരുന്നു; റിലീസ് തീയതി പുറത്ത്

റിപ്പോര്‍ട്ടിംഗിനിടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ ആക്രമണം; പ്രതിയെ പിടികൂടി പൊലീസ്

കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണം നിര്‍ദ്ദേശിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍; അന്വേഷണം ഖാലിസ്ഥാന്‍ ഭീകരനില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍

മലയാള സിനിമയുടെ സുകൃതം വിടവാങ്ങി; ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍

കന്യാകുമാരിയില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം നിരോധനം മറികടന്ന് കുളിക്കാനിറങ്ങിയതോടെ

ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ