കൊറോണ: സിനിമാ സെന്‍സറിങ് നിര്‍ത്തി വെച്ചു

കൊറോണ ഭീതിയെ തുടര്‍ന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ (സിബിഎഫ്‌സി) രാജ്യത്തെ സിനിമ സെന്‍സറിങ് നിര്‍ത്തി വെച്ചു.സിബിഎഫ്‌സി ചെയര്‍മാന്‍ പ്രസൂണ്‍ ജോഷി പുറത്തിറക്കിയ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മാര്‍ച്ച് 31 വരെ തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ഒമ്പത് റീജിയണല്‍ ഓഫീസുകളും അടച്ചിടണമെന്നാണ് അദ്ദേഹം പുറത്തിറക്കിയിരിക്കുന്ന ഉത്തരവില്‍ പറയുന്നത്.

നിലവില്‍ സെന്‍സറിങ് നടന്നുകൊണ്ടിരിക്കുന്നവ ഉള്‍പ്പെടെ എല്ലാ ചിത്രങ്ങളുടെയും സ്‌ക്രീനിങ് നിര്‍ത്തിവെക്കാനാണ് പുറത്തിറിക്കിയ ഉത്തരവില്‍ ഉള്ള നിര്‍ദേശം. നിലവില്‍ ജീവനക്കാര്‍ വീട്ടില്‍ നിന്നും ജോലി ചെയ്യാനുള്ള നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്.

ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് ഓരോ റീജിയണല്‍ ഓഫീസുമായും ബന്ധപ്പെടാനുള്ള നമ്പറുകളും മെയില്‍ ഐഡിയും ഉത്തരവിനൊപ്പം പുറത്തിറക്കിയിട്ടുണ്ട്. 31ന് സ്ഥിതിഗതികള്‍ അവലോകനം ചെയ്ത ശേഷമേ സിബിഎഫ്‌സി ഓഫീസുകളുടെ പ്രവര്‍ത്തനം പുന:രാരംഭിക്കുന്ന കാര്യം തീരുമാനിക്കൂ.

Latest Stories

കേരളത്തില്‍ അന്തരീക്ഷ താപനില കുതിച്ചുയരുന്നു; അംഗണവാടികളുടെ പ്രവര്‍ത്തനം നിര്‍ത്തി

സുരേഷ് ഗോപിയും തുഷാറും തോല്‍ക്കും; ആലപ്പുഴയില്‍ നടന്നത് കടുത്ത മത്സരം; ശോഭ സുരേന്ദ്രന്‍ കൂടുതല്‍ വോട്ടുകള്‍ പിടിക്കുമെന്ന് വെള്ളാപ്പള്ളി നടേശന്‍

മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങൾക്ക് വലിയ ബാധ്യത: ഡിജോ ജോസ് ആന്റണി

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ