കണ്ണിന്റെ തീവ്രതയും ചിരിയുടെ പവറുമാണ് പോസ്റ്ററിന്റെ ലൈഫ്..; ആ ഡെവിളിഷ് ലുക്ക് പിറന്നത് ഇങ്ങനെ..

‘ഭ്രഹ്‌മയുഗം’ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡ് ആയിരിക്കുകയാണ്. മമ്മൂട്ടിയുടെ പിറന്നാള്‍ ദിനത്തില്‍ ഇന്നലെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തിയത്. കറ പുരണ്ട പല്ലുകളും, നരപടര്‍ന്ന താടിയും മുടിയും, ഒറ്റ മുണ്ടും ധരിച്ച് ബ്ലാക് ആന്‍ഡ് വൈറ്റ് ലുക്കിലാണ് പോസ്റ്ററില്‍ മമ്മൂട്ടി പ്രത്യക്ഷപ്പെട്ടത്.

ദുര്‍മന്ത്രവാദിയായിട്ടാകും മമ്മൂട്ടി സിനിമയില്‍ എത്തുകയെന്ന തരത്തില്‍ നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ഇതിനോട് ചേര്‍ത്തു വയ്ക്കുന്ന തരത്തിലാണ് പോസ്റ്ററും ആ ചിരിയും. ഏസ്തറ്റിക് കുഞ്ഞമ്മ എന്ന കമ്പനിയാണ് ഈ പോസ്റ്റര്‍ ഡിസൈന്‍ ചെയ്തത്.

മമ്മൂട്ടിയുടെ ഈ ലുക്ക് ഡിസൈന്‍ ചെയ്തതിനെ കുറിച്ച് പറയുകയാണ് കമ്പനിയുടെ ക്രിയേറ്റീവ് ഹെഡും ഫൗണ്ടറുമായ അരുണ്‍ അജികുമാര്‍. സിനിമാ കൂട്ടിനോട് ആയിരുന്നു പ്രതികരണം. ”ഒരു തരത്തിലുള്ള പ്ലാനോ കാര്യങ്ങളോ ഇല്ലായിരുന്നു. പക്ഷെ ഒരു ഐഡിയ ഉണ്ടായിരുന്നു. ഞങ്ങളുടെ ഒരു സ്‌കെച്ചും കാര്യങ്ങളും നിര്‍മാതാവിനും സംവിധായകനും കാണിച്ചു കൊടുത്തു.”

”അവര്‍ ചില സജക്ഷന്‍സ് പറഞ്ഞു. ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു പുതുമയുള്ളതും അതോടൊപ്പം ഒരു ഇന്റര്‍നാഷണല്‍ സ്റ്റാന്റേര്‍ഡ് കൊടുക്കണം, ഇന്ത്യന്‍ സിനിമ എന്നതിലുപരി ഒരു ഹോളിവുഡ് ലെവലില്‍ ഒള്ളതുമായ ഒന്ന് ചെയ്യണം എന്ന്. മീഡിയം ഫോര്‍മാറ്റില്‍ തന്നെ ഷൂട്ട് ചെയ്യണമെന്ന് നിര്‍ബന്ധം ഉണ്ടായിരുന്നു.”

”പിന്നീട് മമ്മൂക്കയോട് സംസാരിച്ചു. ടെസ്റ്റ് ഷൂട്ടും കാണിച്ചു. അദ്ദേഹത്തിന് വളരെ ഇഷ്ടപ്പെട്ടു. മമ്മൂക്ക അടിപൊളിയായിടുള്ള കുറേ പോസ് തന്നു. അതില്‍ ബെസ്റ്റ് തിരഞ്ഞെടുക്കുക എന്നതായിരുന്നു ടാസ്‌ക്. മമ്മൂക്ക കുറെ ചിരിയും വളരെ അമര്‍ഷവും ഒക്കെ പോസ് തന്നു. 10 മിനിറ്റില്‍ കാര്യം കഴിഞ്ഞു.”

”എടുത്ത ചിത്രങ്ങള്‍ എല്ലാം കണ്ട് ഹാപ്പി ആയിട്ടാണ് അദ്ദേഹം പോയത്. മമ്മൂക്ക ഇമ്പ്രവൈസ് ചെയ്തപ്പോഴാണ് ഒരു ക്യാരക്ടറൈസേഷന്‍ കൂടെ അതില്‍ വന്നത്. ഈവിള്‍ ആയിട്ടുള്ള ചിരിയൊക്കെ മമ്മൂക്ക തന്നെ കഥാപാത്രം ഉള്‍ക്കൊണ്ട് കൊണ്ട് ഇട്ടതാണ്. ആ കണ്ണിന്റെ തീവ്രതയും ചിരിയുടെ പവറും ഒക്കെയാണ് ആ പോസ്റ്ററിന്റെ ലൈഫ്” എന്നാണ് അരുണ്‍ പറയുന്നത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക