ബോബി ചെമ്മണ്ണൂർ മാത്രമല്ല, ഇനിയുമുണ്ട്; കമൻ്റിട്ടവർക്കെതിരേയും പരാതി നൽകാൻ ഹണി റോസ്

വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നൽകിയതിന് പിന്നാലെ അശ്ലീല കമൻ്റിട്ടവർക്കെതിരേയും പരാതി നൽകാനൊരുങ്ങി നടി ഹണി റോസ്. സ്ത്രീത്വത്തെ അപമാനിച്ചതിനും അശ്ലീല കമന്റുകൾ ഇട്ടവർക്കെതിരെയുമാണ് നടപടി. അതേസമയം ബോബി ചെമ്മണ്ണൂരിനെതിരെ എടുത്ത കേസിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

സ്ത്രീത്വത്തെ അപമാനിച്ചതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ബോബി ചെമ്മണ്ണൂരിനെതിരെ പൊലീസ് കേസ് എടുത്തിരിക്കുന്നത്. തനിക്കെതിരെ തുടര്‍ച്ചയായി അശ്ലീല അധിക്ഷേപങ്ങള്‍ നടത്തുന്നുവെന്ന് കാണിച്ചാണ് എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ ഹണി റോസ് പരാതി നല്‍കിയത്. ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നല്‍കിയ വിവരം ഹണി റോസ് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്.

”ബോബി ചെമ്മണ്ണൂര്‍, താങ്കള്‍ എനിക്കെതിരെ തുടര്‍ച്ചയായി നടത്തിയ അശ്ലീല അധിക്ഷേപങ്ങള്‍ക്കെതിരെ ഞാന്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി കൊടുത്തിട്ടുണ്ട്. താങ്കളുടെ തന്നെ മാനസികനിലയുള്ള താങ്കളുടെ കൂട്ടാളികള്‍ക്കെതിരെയുള്ള പരാതികള്‍ പുറകെ ഉണ്ടാവും. താങ്കള്‍ താങ്കളുടെ പണത്തിന്റെ ഹുങ്കില്‍ വിശ്വസിക്കൂ, ഞാന്‍ ഭാരതത്തിലെ നിയമവ്യവസ്ഥയുടെ ശക്തിയില്‍ വിശ്വസിക്കുന്നു” എന്നാണ് ഹണി റോസ് കുറിച്ചിരിക്കുന്നത്.

അതേസമയം ബോബി ചെമ്മണൂരിന് പുറമെ ഹണി റോസിന്റെ പരാതിയിൽ രജിസ്റ്റർ ചെയ്ത സൈബർ അധിക്ഷേപ കേസിൽ ഫെയ്സ്ബുക്കിൽ നിന്ന് കൊച്ചി പൊലീസ് വിവരങ്ങൾ തേടി. ഈ പരാതിയിൽ മൊഴി നൽകിയ ഹണി റോസ് ഇൻസ്റ്റാഗ്രാമിലടക്കം തനിക്കെതിരെ വന്ന അധിക്ഷേപ കമന്റുകളുടെ സ്ക്രീൻഷോട്ട് സഹിതം പൊലീസിന് കൈമാറി. അശ്ലീല കമന്റിട്ട 20 പേരെ തിരിച്ചറിഞ്ഞെന്നും നടപടി തുടരുമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പ്രതികരിച്ചു.

Latest Stories

പ്രഭാസിന്റെ പേരിൽ 50 ലക്ഷം തരാമെന്ന് പറഞ്ഞ് വഞ്ചിച്ചു, വാ​ഗ്ദാനം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തി ചികിത്സയിലുളള നടന്റെ കുടുംബം

IND VS ENG: തോറ്റാൽ പഴി ഗംഭീറിന്, ജയിച്ചാൽ ക്രെഡിറ്റ് ഗില്ലിനും, ഇങ്ങനെ കാണിക്കാൻ നിനക്കൊന്നും നാണമില്ലേ: മൻവീന്ദർ ബിസ്ല

മന്ത്രിയുടെ വാക്ക് കേട്ടെത്തിയവർ പെരുവഴിയിൽ, കെഎസ്ആർടിസി ഓടുന്നില്ല; സർവീസ് നടത്തിയ ബസുകൾ തടഞ്ഞ് സമരക്കാർ

മാസപ്പടി കേസ് ഇന്ന് വീണ്ടും ഡൽഹി ഹൈക്കോടതി പരിഗണിക്കും

അങ്ങനെ സംഭവിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല, പേര് മാറ്റത്തിലൂടെ ഞാൻ എയറിലായി, ട്രോളുകളും വിമർശനങ്ങളും നേരിട്ടതിനെ കുറിച്ച് വിജയ് ദേവരകൊണ്ട

'ഒരു മണിക്കൂറിനുള്ളിൽ റോയിട്ടേഴ്‌സിന്റെ ഉൾപ്പെടെ 2,355 അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാൻ ഇന്ത്യൻ സർക്കാർ ഉത്തരവിട്ടു'; ഗുരുതര ആരോപണവുമായി മസ്കിന്റെ എക്സ്, നിഷേധിച്ച് കേന്ദ്രം

IND VS ENG: ഇപ്പോഴത്തെ പിള്ളേർ കൊള്ളാം എന്താ കളി; ലോർഡ്‌സിൽ ഗില്ലും പന്തും തകർക്കാൻ പോകുന്നത് ആ ഇതിഹാസങ്ങളുടെ റെക്കോഡ്

INDIAN CRICKET: ആകാശ് ദീപിന് ബിസിസിഐയുടെ സമ്മാനം; വെളിപ്പെടുത്തലുമായി താരത്തിന്റെ ബാല്യകാല സുഹൃത്ത്

ദേശീയ പണിമുടക്ക് കേരളത്തില്‍ ഹര്‍ത്താലായി; മറ്റു സംസ്ഥാനങ്ങളില്‍ ജനം തള്ളി; അല്‍പസമയത്തിനുള്ളില്‍ രാജ്ഭവന് മുന്നിലേക്ക് മാര്‍ച്ച്

എസ്എഫ്‌ഐ പ്രതിഷേധം; സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെ 27 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു