മോഹന്‍ലാലുമായി നിരവധി പ്രൊജക്ടുകള്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്, പ്രഖ്യാപിക്കാറായിട്ടില്ല; പുതിയ ചിത്രത്തെ കുറിച്ച് ബ്ലെസി

മലയാള സിനിമയിലെ ഹിറ്റ് കോംമ്പോ ആയ മോഹന്‍ലാല്‍-ബ്ലെസി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു. തന്‍മാത്ര, ഭ്രമരം, പ്രണയം എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും ബ്ലെസിയും വീണ്ടും ഒന്നിക്കുന്നു എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. ആടുജീവിതത്തിന് ശേഷം ബ്ലെസി ഒരുക്കുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനാകും.

ഒരു അഭിമുഖത്തില്‍ നിര്‍മ്മാതാവ് രാജു മല്ലിയത്ത് ആണ് ചിത്രത്തെ കുറിച്ച് പറഞ്ഞത്. എന്നാല്‍ ചിത്രത്തെ കുറിച്ച് മറ്റു വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല. മോഹന്‍ലാല്‍-പദ്മരാജന്‍ ടീമിന്റെ ക്ലാസിക് ചിത്രം നമുക്ക് പാര്‍ക്കാന്‍ മുന്തിരി തോപ്പുകള്‍, ഭ്രമരം എന്നീ ചിത്രങ്ങള്‍ നിര്‍മ്മിച്ചതും രാഗം മൂവീസിന്റെ ബാനറിലാണ്.

എന്നാല്‍ ചിത്രം പ്രഖ്യാപിക്കാനായി മാത്രം ഒന്നും തീരുമാനിച്ചിട്ടില്ലെന്നാണ് സംവിധായകന്‍ പ്രതികരിക്കുന്നത്. “”നിര്‍മ്മാതാവിന്റെ വാക്കുകളില്‍ നിന്നാണ് ഈ അഭ്യൂഹങ്ങള്‍ പരന്നത്. മോഹന്‍ലാലുമായി നിരവധി പ്രൊജക്ടുകള്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. എന്നാല്‍ പ്രഖ്യാപിക്കാനായി ഒന്നും തീരുമാനിച്ചിട്ടില്ല”” എന്ന് ബ്ലെസി ടൈംസ് ഓഫ് ഇന്ത്യയോട് വ്യക്തമാക്കി.

പദ്മരാജന്‍, ലോഹിതദാസ്, ജയരാജ് എന്നീ സംവിധായകരുടെ അസോസിയേറ്റ് ആയി പ്രവര്‍ത്തിച്ച ബ്ലെസി ആദ്യം സംവിധാനം ചെയ്തത് കാഴ്ച എന്ന ചിത്രമാണ്. മമ്മൂട്ടി നായകനായ ചിത്രം മികച്ച സിനിമ, മികച്ച നടന്‍ തുടങ്ങി മൂന്ന് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ നേടിയിരുന്നു. 2005ല്‍ ഒരുക്കിയ തന്‍മാത്രയും നിരവധി അവാര്‍ഡുകള്‍ നേടി.

മികച്ച ഫീച്ചര്‍ സിനിമയ്ക്കുള്ള ദേശീയ അവാര്‍ഡും മികച്ച സിനിമ, സംവിധായകന്‍, തിരക്കഥ, നടന്‍-മോഹന്‍ലാല്‍ എന്നീ സംസ്ഥാന അവാര്‍ഡുകളും ചിത്രം നേടി. 2011ല്‍ പുറത്തിറങ്ങിയ പ്രണയം ചിത്രം മികച്ച സിനിമയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരവും സ്വന്തമാക്കിയിരുന്നു. പൃഥ്വിരാജിനെ നായകനാക്കി ആടുജീവിതം സിനിമ ഒരുക്കുകയാണ് ബ്ലെസി ഇപ്പോള്‍.

Latest Stories

ചെന്നൈ രാജസ്ഥാൻ മത്സരം ആയിരുന്നില്ല നടന്നത്, ആർആർ വേഴ്സസ് ആർആർ മത്സരമായിരുന്നു; അമ്മാതിരി ചതിയാണ് ആ താരം കാണിച്ചത്: ആകാശ് ചോപ്ര

ആര് ചവിട്ടി താഴ്ത്തിയാലും നീ കൂടുതല്‍ തിളങ്ങുകയേ ഉള്ളൂ.. മനോവികാസമില്ലാത്ത ധിക്കാരികളുടെ ഇകഴ്ത്തലുകള്‍ക്കപ്പുറം ശോഭിക്കട്ടെ: ആര്‍ ബിന്ദു

സര്‍ക്കാര്‍ താറാവു വളര്‍ത്തല്‍ കേന്ദ്രത്തില്‍ പക്ഷിപ്പനി; 5000 വളര്‍ത്തു പക്ഷികളെ ഇന്ന് കൊല്ലും; കേരളത്തിനെതിരെ കടുത്ത നിയന്ത്രണങ്ങളുമായി തമിഴ്‌നാട്

ആ ഇന്ത്യൻ താരമാണ് എന്റെ ബാറ്റിംഗിൽ നിർണായക സ്വാധീനം ചെലുത്തിയത്, പാകിസ്ഥാൻ താരങ്ങൾ എല്ലാവരും അവനെക്കുറിച്ചാണ് സംസാരിക്കുന്നത്: മുഹമ്മദ് റിസ്‌വാൻ

സംവിധായകന്‍ ബിജു വട്ടപ്പാറ കുഴഞ്ഞുവീണ് മരിച്ചു

ധോണിയുടെ ഹെലികോപ്റ്റര്‍ ഷോട്ടോ, കോഹ്‌ലിയുടെ കവര്‍ ഡ്രൈവോ?, തിരഞ്ഞെടുപ്പുമായി ജാന്‍വി കപൂര്‍

ഇസ്രയേല്‍ ആക്രമണം; ഗാസയിൽ യുഎന്‍ പ്രവര്‍ത്തകനായ ഇന്ത്യക്കാരന് ദാരുണാന്ത്യം

ഐപിഎല്‍ 2024: ആര്‍സിബിയുടെ പ്ലേഓഫ് മോഹങ്ങള്‍ക്ക് തിരിച്ചടി, രണ്ട് സൂപ്പര്‍ താരങ്ങള്‍ ടീം വിട്ടു

സിറോ മലബാര്‍സഭയുടെ പൈതൃകം സംരക്ഷിക്കപ്പെടണം; കുര്‍ബാന വിഷയത്തില്‍ പിന്നോട്ടില്ലെന്ന് വത്തിക്കാന്‍; വിമതരെ നേരിടാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ മാര്‍പ്പാപ്പ

പ്രശസ്ത നടന്‍ എംസി കട്ടപ്പന അന്തരിച്ചു