'നര്‍കോട്ടിക്സ് ഈസ് എ ഡേര്‍ട്ടി ബിസിനസ്'; തീപ്പൊരി ആക്ഷനുമായി 'ബിഗ് ബ്രദറി'ന്റെ  ട്രെയിലര്‍

മോഹന്‍ലാല്‍- സിദ്ദിഖ് ചിത്രം “ബിഗ് ബ്രദറി”ന്റെ രണ്ടാം ട്രെയിലര്‍ എത്തി. തീപ്പൊരി ആക്ഷനുമായി എത്തുന്ന ട്രെയിലറില്‍ സ്റ്റൈലിഷ് അപ്പിയറന്‍സുകളിലാണ് മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്നത്.

ലേഡീസ് ആന്‍ഡ് ജെന്റില്‍മാന് ശേഷം മോഹന്‍ലാലും സിദ്ദിഖും ഒന്നിക്കുന്ന ചിത്രമാണ് ബിഗ് ബ്രദര്‍.
25 കോടി മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിക്കുന്നതും സിദ്ദിഖ് തന്നെയാണ്. ഷാമാന്‍ ഇന്റര്‍നാഷനലിന്റെ ബാനറില്‍ സിദ്ധിഖ്, ഷാജി ന്യൂയോര്‍ക്ക്, മനു ന്യൂയോര്‍ക്ക്, ജെന്‍സോ ജോസ്, വൈശാഖ് രാജന്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ മിര്‍ണ മേനോന്‍ നായികയാവുന്നു.
അനൂപ് മേനോന്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, സര്‍ജോനാ ഖാലിദ്, സിദ്ധിഖ്, ദേവന്‍, ടിനി ടോം, ഇര്‍ഷാദ്, ഷാജു ശ്രീധര്‍, ജനാര്‍ദ്ദനന്‍, ദിനേശ് പണിക്കര്‍, മുകുന്ദന്‍, മജീദ്, അപ്പ ഹാജ, നിര്‍മ്മല്‍ പാലാഴി, അബു സലീം, ജയപ്രകാശ്, സുധി കൊല്ലം, ശംഭൂ, ഹണി റോസ് എന്നിവര്‍ പ്രധാന താരങ്ങളാകുന്നു. ബോളിവുഡ് താരങ്ങളായ അര്‍ബാസ് ഖാന്‍, ചേതന്‍ ഹന്‍സ് രാജ്, ആസിഫ് ബസ്‌റ, ആവാന്‍ ചൗധരി എന്നിവരും ബിഗ് ബ്രദറില്‍ അഭിനയിക്കുന്നുണ്ട്.
സച്ചിദാനന്ദനായി മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു.വിഷ്ണുവായി അനൂപ് മേനോന്‍, മനുവായി സര്‍ജാനോ ഖാലിദ് എന്നിവര്‍ അഭിനയിക്കുന്നു.

Latest Stories

'നിയമവിരുദ്ധ കാര്യങ്ങൾക്കും, കോപ്പിറൈറ്റ് ഉള്ള കണ്ടെന്റുകൾ പ്രചരിപ്പിക്കാനും ഉപയോഗിക്കുന്നു'; ടെലഗ്രാം ഹൈക്കോടതിയിൽ നൽകിയ പരാതിയിൽ മറുപടി സമർപ്പിച്ച് കേന്ദ്രം

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ സംഭവം; സർക്കാർ നടപടി സ്റ്റേ ചെയ്ത് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ

ഗവിയിലെ അങ്കണവാടി ഹെൽപ്പറുടെ കൊലപാതകം; പ്രതി കുറ്റം സമ്മതിച്ചു, യുവതിയെ ബലാത്സം​ഗത്തിന് ശേഷം കഴുത്തു ഞെരിച്ചു കൊല്ലുകയായിരുന്നുവെന്ന് മൊഴി

രാസവളത്തിന്റെയും കീടനാശിനിയുടെയും ഉപയോഗം കാരണം വൃക്കരോഗങ്ങൾ ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ വർധിച്ചു; പ്രകൃതിദത്ത കൃഷിയിലേക്ക് മടങ്ങണമെന്ന് യോഗി ആദിത്യനാഥ്

ഒരു സ്ത്രീസമൂഹത്തിന്റെ നിശ്ശബ്ദ പരാജയം, തൊഴിലാളി രാഷ്ട്രീയത്തിന്റെ ആത്മവഞ്ചന; അദൃശ്യരാക്കപ്പെട്ട കശുവണ്ടിത്തൊഴിലാളികള്‍, ഒരു വ്യവസായത്തിന്റെ തകര്‍ച്ച

അൻസിബയുടെ പരാതി; ഹർജി കോടതി ഫയലിൽ സ്വീകരിച്ചു, 24നകം പൊലീസ് മറുപടി നൽകണമെന്ന് കോടതി

ആലപ്പുഴയിലെ രക്ഷാപ്രവർത്തനം; എഡിജിപി ഓഫീസിൽ എസ്ഐടി പരിശോധന, സിസിടിവിയും സന്ദർശക രജിസ്റ്ററും ശേഖരിച്ചു

'ബസിൽ വിദ്യാർത്ഥികളെ കയറ്റാതിരുന്ന സംഭവം'; നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്, കണ്ടക്ടർ രാംദാസിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു

'പ്രിയദർശിനി പദ്ധതി നിർത്തണമെന്ന് എങ്ങനെയാണ് പറയാനാകുക, വാക്കുപാലിച്ചതായി കണ്ടുകൂടെ'; ഹൈക്കോടതി

മഴ കനക്കുന്നു; മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്