തിയേറ്ററില്‍ ദുരന്തമായി 'ഭോലാ ശങ്കര്‍', എങ്കിലും പ്രതിഫലം മുഖ്യം; 65 കോടി ചിരഞ്ജീവി ചോദിച്ച് വാങ്ങി? നിര്‍മ്മാതാവ് പറയുന്നു

വീണ്ടും ബോക്‌സോഫീസില്‍ മറ്റൊരു ദുരന്ത ചിത്രം കൂടി ചിരഞ്ജീവിയുടെതായി എത്തിയിരിക്കുകയാണ്. 100 കോടിക്ക് അടുത്ത് ബജറ്റില്‍ ഒരുക്കിയ ‘ഭോലാ ശങ്കര്‍’ ബോക്‌സോഫീസില്‍ 50 കോടിയില്‍ എത്തുമോ എന്ന ആശങ്കയിലാണ് ടോളിവുഡ്.

ആന്ധ്രാ പ്രദേശിലും തെലങ്കാനയിലും പോലും ചിരഞ്ജീവി ചിത്രത്തേക്കാള്‍ കൂടുതല്‍ കളക്ഷന്‍ നേടുന്നത് രജനികാന്ത് ചിത്രം ‘ജയിലര്‍’. ഭോലാ ശങ്കര്‍ സ്വതന്ത്ര്യദിനത്തില്‍ ചിത്രത്തിന് ലഭിച്ച കളക്ഷന്‍ 75 ലക്ഷം മാത്രമാണ്. ഒരു അവധിദിനത്തില്‍ ചിരഞ്ജീവി ചിത്രം നേടിയ ഏറ്റവും മോശം കളക്ഷനുകളില്‍ ഒന്നാണ് ഇത്.

ഇതുവരെ 40 കോടി കളക്ഷന്‍ പോലും ഭോലാ ശങ്കര്‍ നേടിയിട്ടില്ല. ചിരഞ്ജീവി ചിത്രത്തിന് പ്രതിഫലം വാങങിയില്ല എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു എന്നാല്‍ പതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ചിത്രത്തിനായി താരം നിര്‍മ്മാതാക്കളോട് 65 കോടി പ്രതിഫലം നല്‍കണമെന്ന് നിര്‍ദേശിച്ചിരിക്കുകയാണ് എന്നാണ് വിവരം.

അതേസമയം, ഇതില്‍ വിശദീകരണവുമായി നിര്‍മ്മാതാക്കളില്‍ ഒരാള്‍ ഇപ്പോള്‍ രംഗത്തെത്തിയിട്ടുണ്ട്. എകെ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ പങ്കാളി അനില്‍ സുങ്കരയാണ് ഇപ്പോള്‍ ഇപ്പോള്‍ പുറത്തുവരുന്ന അഭ്യൂഹം നേരിട്ട് പരാമര്‍ശിക്കാതെ വിശദീകരണം നല്‍കിയിരിക്കുന്നത്.

ഇത്തരം അഭ്യൂഹങ്ങള്‍ അടിസ്ഥാനരഹതിമാണെന്നും ചിരഞ്ജീവി അത്തരത്തില്‍ ഒരു വ്യക്തിയല്ലെന്നും അദ്ദേഹവുമായി ചേര്‍ന്ന് വീണ്ടും ചിത്രം ചെയ്യുമെന്നും അനില്‍ സുങ്കര പറയുന്ന വാട്ട്‌സ്ആപ്പ് ചാറ്റാണ് പുറത്തുവന്നത്. ചിരഞ്ജീവി ഫാന്‍സ് ആണ് ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ചിരിക്കുന്നത്.

Latest Stories

അമീബിക് മസ്തിഷ്‌ക ജ്വരം; നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടികളുടെ പരിശോധനഫലം നെഗറ്റീവ്

വിരലിന് പകരം നാവില്‍ ശസ്ത്രക്രിയ; മെഡിക്കല്‍ കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ക്ക് സസ്‌പെന്‍ഷന്‍

രാമക്ഷേത്രത്തിന് പിന്നാലെ സീതാ ക്ഷേത്രം; സീതാമഢില്‍ പുതിയ പ്രഖ്യാപനവുമായി അമിത്ഷാ

സീതാമഡിയില്‍ സീതാ ക്ഷേത്രം, ബിഹാര്‍ ജനതയ്ക്ക് ഷായുടെ 'വന്‍ വാഗ്ദാനം'; രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

എറണാകുളത്ത് മഞ്ഞപ്പിത്തം വ്യാപിക്കുന്നു; മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ച് കളക്ടര്‍

ഇന്നത്തെ പിള്ളേർക്ക് ചില ഗ്രൂപ്പുകളുണ്ട്, ആ ഗ്രൂപ്പിൽ മാത്രമേ അവർ സിനിമ ചെയ്യൂ: മണിയൻപിള്ള രാജു

ഗ്യാങ്‌സ്റ്റര്‍ സ്‌ക്വാഡിന് ഒപ്പം..; തലൈവര്‍ക്കൊപ്പം 'കൂലി' തുടങ്ങും മുമ്പ് ശബരിമലയില്‍ ദര്‍ശനം നടത്തി ലോകേഷ് കനകരാജ്

ഫോര്‍ട്ട് കൊച്ചിയില്‍ കടയുടമയെ കുത്തിക്കൊലപ്പെടുത്തിയ സംഭവം; ഒളിവിലായിരുന്ന പ്രതി കസ്റ്റഡിയില്‍

എൻ്റെ ലോ ബജറ്റ് സിനിമകളുടെ അത്രയും ചിലവാണ് മകളുടെ വിവാഹത്തിന്.. :അനുരാഗ് കശ്യപ്