ആരാധകരേ കണ്‍ഫ്യൂഷനടിക്കണ്ട; അഞ്ഞൂറ്റി കുടുംബത്തിന്റെ ഫ്ളോ ചാര്‍ട്ട് ഇതാ

ഭീഷ്മ പര്‍വ്വം കണ്ടവര്‍ക്കൊക്കെ അഞ്ഞൂറ്റി കുടുംബത്തിലെ കുടുംബാംഗങ്ങളെ പറ്റി സംശയങ്ങളുണ്ടാവും. എന്നാലിപ്പോള്‍ സംശയം മാറ്റാനായി അഞ്ഞൂറ്റിക്കുടുംബത്തിന്റെ ഫ്ളോ ചാര്‍ട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. ജോസ് മോന്‍ വഴിയില്‍ തയാറാക്കിയ ഫ്ളോ ചാര്‍ട്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

അഞ്ഞൂറ്റിയിലെ വര്‍ക്കിക്കും അന്നമ്മക്കും ഉണ്ടായ അഞ്ചു മക്കളായ പൈലി, മത്തായി, മൈക്കിള്‍, സൈമണ്‍, സൂസന്‍ എന്നിവരേയും അവരുടെ കുടുംബങ്ങളേയും വ്യക്തമായി തന്നെ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഈ കുടുംബവുമായി ചേര്‍ന്നു നിന്ന മണി, ശിവന്‍ കുട്ടി, ആലീസ്, അലി എന്നിവരും ഫ്ളോ ചാര്‍ട്ടിലുണ്ട്. അതിനൊപ്പം തന്നെ ചിരവൈരികളായ കൊച്ചേരി കുടുംബവും ഉള്‍പ്പെട്ടിട്ടുണ്ട്.

ചിത്രത്തിന്റെ തിരക്കഥാകൃത്തായ ദേവദത്ത് ഷാജിയും ഈ ഫാമിലി ട്രീ പങ്കുവെച്ചു. ഇതിനോടകം തന്നെ 100 കോടി ക്ലബ്ബില്‍ ചിത്രം ഇടംപിടിച്ചിരുന്നു.തിയേറ്ററിന് പിന്നാലെ ഏപ്രില്‍ ഒന്നിന് ചിത്രം ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറില്‍ റിലീസ് ചെയ്തിരുന്നു.

ഏപ്രില്‍ ഒന്ന് അര്‍ധരാത്രി മുതലാണ് ഭീഷ്മ പര്‍വ്വം ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറില്‍ സ്ട്രീമിംഗ് ആരംഭിച്ചത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ