'അന്ന് എന്നെ ആരും തിരിച്ചറിഞ്ഞിരുന്നില്ല', ചിത്രവുമായി ഭാവന; ഒപ്പം ഷൈന്‍ ടോം ചാക്കോയും

‘നമ്മള്‍’ എന്ന സിനിമയിലൂടെ ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തിയ അനുഭവം പങ്കുവച്ച് നടി ഭാവന. 20 വര്‍ഷം മുമ്പ് നമ്മള്‍ സിനിമയിലൂടെ ലഭിച്ചത് ഏറ്റവും മികച്ച അരങ്ങേറ്റമായിരുന്നു. അവിടെ നിന്ന് നിരവധി വിജയവും പരാജയവും ഏറ്റുവാങ്ങിയാണ് ഇന്നത്തെ ഭാവനയായി എത്തി നില്‍ക്കുന്നത് എന്നാണ് ഭാവന പറയുന്നത്. ഒരു ചിത്രം പങ്കുവച്ചാണ് ഭാവനയുടെ കുറിപ്പ്.

നടന്‍ ഷൈന്‍ ടോമിനെയും ഭാവനയ്ക്ക് പുറകിലായി കാണാം. ഷൈന്‍ ആദ്യമായി അഭിനയിച്ച ചിത്രമാണ് നമ്മള്‍. സിനിമയില്‍ ഒരു ബസ് യാത്രയ്ക്കാരനായാണ് ഷൈന്‍ അഭിനയിച്ചത്. അന്ന് സംവിധായകന്‍ കമലിന്റെ സഹായിയായി പ്രവര്‍ത്തിക്കുകയായിരുന്നു ഷൈന്‍.

ഭാവനയുടെ വാക്കുകള്‍:

ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതേ ദിവസമാണ് ഞാന്‍ ‘നമ്മള്‍’ എന്ന മലയാള സിനിമയുടെ സെറ്റിലേക്ക് നടന്നു കയറിയത്. കമല്‍ സാര്‍ സംവിധാനം ചെയ്ത എന്റെ അരങ്ങേറ്റ ചിത്രം ആയിരുന്നു അത്. അന്ന് ഞാന്‍ ‘പരിമളം’ (എന്റെ കഥാപാത്രത്തിന്റെ പേര്) ആയിത്തീര്‍ന്നു, തൃശൂര്‍ ഭാഷയില്‍ സംസാരിക്കുന്ന ഒരു ചേരി നിവാസി. എന്റെ മേക്കപ്പ് പൂര്‍ത്തിയാക്കിയപ്പോള്‍ അവര്‍ പറഞ്ഞതെല്ലാം ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു.

എന്നെ ആരും തിരിച്ചറിയുന്നുണ്ടായിരുന്നില്ല. ഞാന്‍ തന്നെ അന്നൊരു കുട്ടിയായിരുന്നു, എന്തായാലും ഞാന്‍ അത് ചെയ്തു. പക്ഷേ, ഇന്ന് എനിക്കറിയാം, അന്ന് എനിക്ക് കിട്ടിയത് ഏറ്റവും മികച്ച ഒരു അരങ്ങേറ്റമായിരുന്നു. അങ്ങനെ നിരവധി വിജയങ്ങള്‍, നിരവധി പരാജയങ്ങള്‍, സന്തോഷം, സ്‌നേഹം, സൗഹൃദങ്ങള്‍ ഇവയെല്ലാമാണ് ഇന്നത്തെ ഈ വ്യക്തിത്വത്തെ രൂപപ്പെടുത്തി എടുത്തത്. ഞാന്‍ ഇപ്പോഴും പഠിക്കുകയും എന്നെ തന്നെ തിരുത്തുകയും ചെയ്തുകൊണ്ടിരിക്കുന്നു. ഒരു നിമിഷം ഒന്ന് തിരിഞ്ഞു നോക്കുമ്പോള്‍ എന്നെ ഞാനാക്കിയ എല്ലാവരോടും നന്ദിയുണ്ട്.

ഒരു പുതുമുഖമെന്ന നിലയില്‍ അന്ന് ഉണ്ടായിരുന്ന അതേ ആകാംക്ഷയോടെയും പേടിയോടെയും ആണ് ഞാനിന്നും യാത്ര തുടരുന്നത്. മുന്നോട്ടുള്ള യാത്രയില്‍ ഞാന്‍ വളരെ ആവേശത്തിലാണ്. ജിഷ്ണു ചേട്ടാ നിങ്ങളെ ഞങ്ങള്‍ മിസ് ചെയ്യുന്നു. എന്റെ അച്ഛന്റെ മുഖത്തെ അന്നത്തെ ആ പുഞ്ചിരി അമൂല്യമാണ്, അതും ഞാന്‍ മിസ് ചെയ്യുന്നു. ചിത്രങ്ങള്‍ക്ക് ജയപ്രകാശ് പയ്യന്നൂരിന് നന്ദി.

Latest Stories

'ആശാ വര്‍ക്കര്‍മാരുടെ പ്രതിമാസ വേതന വർധനവ് സ്വാഗതം ചെയ്യുന്നു, പക്ഷെ തൃപ്തി ഇല്ല'; ഇനിയും സർക്കാരിന് ആശമാരെ പരിഗണിക്കാൻ സമയം ഉണ്ടെന്ന് ആശാ വർക്കേഴ്സ്

'ക്രിയാത്മകമായ വിമർശനങ്ങളാകാം, പക്ഷേ അത് സ്വന്തം ആനുകൂല്യങ്ങൾ കൈപ്പറ്റുന്ന അതേ ഖജനാവിനെ തള്ളിപ്പറഞ്ഞുകൊണ്ടാകരുത്'; വി ഡി സതീശന് മറുപടിയുമായി മന്ത്രി വി ശിവൻകുട്ടി

അശ്വ (AŚVA): സ്കൂൾ വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കം; ലൗഡേലിൽ പ്രഖ്യാപനം

'ഇത് തിരഞ്ഞെടുപ്പ് ലാക്കാക്കിയുള്ള ബജറ്റ് അല്ല, ആശ വർക്കർമാരുടേയും അംഗനവാടി ജീവനക്കാരുടേയുമുൾപ്പെടെയുള്ള അലവൻസിലെ പരിഷ്കരണം ഉത്തരവാദിത്തം'; കെ എൻ ബാലഗോപാൽ

'തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകും, രാഹുൽ ഗാന്ധിയുമായി രണ്ട് മണിക്കൂർ എല്ലാം തുറന്ന് സംസാരിച്ചു'; സിപിഐഎമ്മുമായി ചർച്ച നടത്തിയെന്ന വാർത്തകൾ തള്ളി ശശി തരൂർ

'അഞ്ചുവർഷം ജനങ്ങൾക്ക് ഒന്നും കൊടുക്കാത്തവരാണ്, ബജറ്റ് ഭരണ പരാജയത്തിന്റെ ഫസ്റ്റ് ഡോക്യുമെന്റ്'; പി കെ കുഞ്ഞാലിക്കുട്ടി

ഒറ്റ ദിവസം കൂടിയത് 8640 രൂപ, പിടിവിട്ടു സ്വര്‍ണവില; ഒരു പവന് 1,31,160 രൂപ; ഒന്നര ലക്ഷമില്ലാതെ ഒരു പവന്റെ സ്വര്‍ണാഭരണം വാങ്ങാനാവില്ല; ഒറ്റ മാസത്തില്‍ വന്ന വ്യത്യാസം 31,000ല്‍ അധികം രൂപ; വില്‍പന ഇടിഞ്ഞു

ശബരിമല സ്വർണക്കൊള്ള കേസ്; കെ പി ശങ്കരദാസ് വീണ്ടും റിമാൻഡിൽ, എസ് ശ്രീകുമാറിന് ജാമ്യം

സ്വപ്നങ്ങളെ കൊല്ലുന്ന വ്യവസായം

ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചത് ആ ഒരു കാരണം കൊണ്ടാണ്, എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്: യുവരാജ് സിങ്