ഭന്‍വര്‍ സിംഗിന്റെ രണ്ടാമൂഴം; പുഷ്പ ദ റൂള്‍ വരുന്നു

അല്ലു അര്‍ജുന്‍ നായകനായ ‘പുഷ്പയുടെ സീക്വല്‍ ‘പുഷ്പ ദ റൂളി’ന്റെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. സിനിമയുടെ രണ്ടാം ഭാഗം കൂടുതല്‍ വിപുലമാക്കാനൊരുങ്ങുകയാണ് അണിയറപ്രവര്‍ത്തകര്‍. ഷൂട്ടിന്റെ അവസാന ഭാഗത്തിലേക്ക് എത്തിയിരിക്കുകയാണ് ഇപ്പോള്‍ ചിത്രം. പുറത്തുവരുന്ന. ഏറ്റവും പുതിയ വിവരങ്ങളനുസരിച്ച് ഫഹദ് ഫാസിലിന്റെ രംഗങ്ങളുടെ ചിത്രീകരണം അവസാനിച്ചിരിക്കുകയാണ്.

സിനിമയിലെ നിര്‍ണായക രംഗങ്ങളുടെ ഷൂട്ട് അവസാനിച്ചെന്നാണ് റിപ്പോര്‍ട്ട്. എസ് പി ഭന്‍വര്‍ സിംഗ് എന്ന വില്ലന്‍ റോളിലെ ഫഹദിന്റെ പ്രകടനം കയ്യടി നേടിക്കൊടുത്തിരുന്നു. സീക്വലിലും ഫഹദിന്റെ ഗംഭീര പ്രകടനമാണ് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്.

ചിത്രത്തിന്റെ ആദ്യ ടീസര്‍ വലിയ ജനശ്രദ്ധയാകര്‍ഷിച്ചിരുന്നു. ആദ്യഭാഗത്തെ അപേക്ഷിച്ച് സീക്വലില്‍ ഏറ്റവും മികച്ച സിനിമാറ്റിക് എക്‌സ്പീരിയന്‍സാണ് അണിയറപ്രവര്‍ത്തകര്‍ വാഗ്ദാനം ചെയ്യുന്നത്.

അല്ലു അര്‍ജുന്റെയും ഫഹദ് ഫാസിലിന്റെയും കഥാപാത്രങ്ങള്‍ തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടത്തിനാണ് പ്രേക്ഷകര്‍ ഇനി കാത്തിരിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം സായി പല്ലവിയും വിജയ് സേതുപതിയും സിനിമയുടെ ഭാഗമാണ്. സിനിമയുടെ റിലീസ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 2024 ജനുവരിക്ക് ശേഷമാകും റിലീസെന്നാണ് സൂചന.

Latest Stories

ഐപിഎല്‍ 2024: ഒടുവില്‍ 24.75 കോടിയുടെ ലോട്ടറി അടിച്ചു, സണ്‍റൈസേഴ്‌സിനെ വീഴ്ത്തി കൊല്‍ക്കത്ത ഫൈനലില്‍

അഭിപ്രായ വ്യത്യാസമുണ്ട്, പക്ഷേ അതിക്രമം അംഗീകരിക്കാനാവില്ല; സ്വാതി മാലിവാളിനെ പിന്തുണച്ച് ലഫ്. ഗവര്‍ണര്‍ വികെ സക്‌സേന

സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴ തുടരും; ബീച്ച് യാത്രകള്‍ ഒഴിവാക്കണമെന്ന് നിര്‍ദ്ദേശം

ഡ്രൈഡേ ഒഴിവാക്കാന്‍ ആലോചന; തീരുമാനം വരുമാന വര്‍ദ്ധനവ് ലക്ഷ്യമിട്ട്

ആശ്വാസം; അവശ്യമരുന്നുകളുടെ വില കുറച്ച് കേന്ദ്രം

മത്സ്യങ്ങൾ ചത്ത സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടർ; മലിനീകരണ നിയന്ത്രണ ബോര്‍ഡിന് നിർദേശം

വിദ്യാ‍ർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: 5 ലക്ഷം രൂപ അടിയന്തര ധനസഹായം നൽകാൻ സർക്കാർ തീരുമാനം

മേയര്‍ ഉള്‍പ്പെടെയുള്ളവരുടെ ശമ്പളം 50 ശതമാനം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം; സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്ന് വിമര്‍ശനം

ബിജെപിയ്ക്ക് എത്ര സീറ്റ് കിട്ടുമെന്ന് പ്രവചിച്ച് പ്രശാന്ത് കിഷോര്‍; 'പഴയ പകിട്ടില്ല മോദിയ്ക്ക്, പക്ഷേ അത്രയും സീറ്റുകള്‍ ബിജെപി നേടും'

ആകാശച്ചുഴിയിൽപെട്ട് സിംഗപ്പൂർ എയർലൈൻസ് വിമാനം; ഒരു മരണം, മുപ്പത്തിലധികം പേർക്ക് പരിക്ക്