'ശക്തിമാന്‍' ആകാന്‍ രണ്‍വീര്‍ സിംഗ്; സംവിധാനം ചെയ്യാന്‍ ബേസില്‍ ജോസഫ്?

‘ശക്തിമാന്‍’ ബിഗ് സ്‌ക്രീനിലേക്ക് എത്തിക്കാന്‍ ബേസില്‍ ജോസഫ്. മുകേഷ് ഖന്ന അവതരിപ്പിച്ച ശക്തിമാന്‍ കഥാപാത്രത്തെ ആധാരമാക്കി ബേസില്‍ ജോസഫ് സിനിമ ഒരുക്കും എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ബേസിലുമായി ശക്തിമാന്‍ ടീം ചര്‍ച്ചകള്‍ നടത്തുന്നതായാണ് പിങ്ക്‌വില്ല റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഹിന്ദി സിനിമയെ മാറ്റിമറിക്കാന്‍ കഴിവുള്ള ഒരു ഫ്രാഞ്ചൈസിയാണ് ശക്തിമാന്‍. അതിനാല്‍ തന്നെ സംവിധായകനെ തിരഞ്ഞെടുക്കുന്നതില്‍ ടീം വളരെ ശ്രദ്ധാലുവാണ്. അതുകൊണ്ട് ബേസിലിനെ തിരഞ്ഞെടുക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ”ഇന്ത്യന്‍ സൂപ്പര്‍ഹീറോ സിനിമകളുടെ ലോകത്തെ നന്നായി അറിയാവുന്ന ബേസില്‍ ശക്തിമാന്റെ വലിയ ആരാധകനാണ്.”

”അദ്ദേഹം ശക്തിമാന്‍ ടീമിനെ ഒന്നിലധികം തവണ കാണുകയും സിനിമയുടെ ഭാഗമാകാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു. അദ്ദേഹത്തിന്റേതായ തിരക്കഥയുടെ വേര്‍ഷന്‍ നല്‍കാന്‍ നിര്‍മ്മാതാക്കള്‍ ബേസിലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഹിന്ദി സിനിമയെ മാറ്റിമറിക്കാന്‍ കഴിവുള്ള ഒരു ഫ്രാഞ്ചൈസിയാണ് ശക്തിമാന്‍.”

”അതിനാല്‍ തന്നെ സംവിധായകനെ തിരഞ്ഞെടുക്കുന്നതില്‍ ടീം വളരെ ശ്രദ്ധാലുവാണ്. മുകേഷ് ഖന്ന ഈ കഥാപാത്രത്തെ എല്ലാവര്‍ക്കും സുപരിചിതനാക്കി. പല മുന്‍നിര സംവിധായകരുമായി അവര്‍ സംസാരിച്ചിരുന്നു, ബേസിലിനാണ് മുന്‍ഗണന. എല്ലാ ചര്‍ച്ചകള്‍ക്കും നല്ല പ്രതികരണം ലഭിക്കുന്നുണ്ട്” എന്നാണ് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

മൂന്ന് ഭാഗങ്ങളായിട്ടാവും സിനിമ പുറത്തിറങ്ങുക. മുകേഷ് ഖന്നയുടെ ഭീഷ്മം ഇന്റര്‍നാഷണലും ബ്രേവിങ് തോട്ട്സ് പ്രൈവറ്റ് ലിമിറ്റഡുമായി ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. രണ്‍വീര്‍ സിങ് ശക്തിമാന്‍ ആകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. മുകേഷ് ഖന്നയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ